Responsive Ad Slot

മടത്തറയിൽ ആശുപത്രിക്ക് നേരെ ആക്രമം

മടത്തറ: മടത്തറയിൽ ആശുപത്രിക്ക് നേരെ ആക്രമം. മദ്യപിച്ചെത്തിയ സമീപവാസിയായ നവാസ് അക്രമം കാണിക്കുകയായിരുന്നു. മടത്തറ കലയപുരത്തെ മെഡി ട്രസ്റ്റ് ആശുപത്രിയുടെ ഗ്ലാസുകൾ പ്രതി
പൊട്ടിക്കുകയുണ്ടായി. പരാതിയിൽ പാലോട് പോലീസ് കേസെടുത്തു. ആശുപത്രി നെയിംബോർഡും നശിപ്പിച്ച സ്ഥിതിയിലാണ്. സി.സി. ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ആണ് പ്രതി പ്രദേശവാസിയായ കരട് നവാസ് എന്ന് വിളിക്കുന്ന ആളാണെന്ന് മനസ്സിലാക്കുന്നത്.

പിന്നാലെ ബിൽഡിംഗ് ഓണറും ഡോക്ടറും പാലോട് പോലീസിൽ പരാതി നൽകി. നിരന്തരം ഇയാൾ മദ്യപിച്ച് ഉപദ്രവം നടത്താറുണ്ട് എന്നാണ് വിവരം. നേരത്തെ 24 മണിക്കൂർ പ്രവർത്തിച്ചുകൊണ്ടിരുന്ന ആശുപത്രി ഇത്തരം പ്രശ്നങ്ങൾ മൂലമാണ് രാത്രി 10 മണി വരെ ആക്കി ചുരുക്കിയത്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ അറുപതിനായിരത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.

കടയ്ക്കൽ തിരുവാതിര 2025 നോട്ടീസ് പ്രകാശനം ചെയ്തു

കടയ്ക്കൽ: കടയ്ക്കൽ തിരുവാതിര 2025 നോട്ടീസ് പ്രകാശനം ചെയ്തു. ദേവീ ക്ഷേത്ര അങ്കണത്തിൽ വച്ച് ക്ഷേത്രോപദേശക സമിതി ഭാരവാഹികളും, ഉത്സവ കമ്മിറ്റി ഭാരവാഹികളും ചേർന്ന് ഈ വർഷത്തെ നോട്ടീസ് പ്രകാശനം ചെയ്തു. പ്രശസ്ത ഡിസൈനർ സുജിത് കടയ്ക്കലാണ് കവർ പേജ് തയ്യാറാക്കിയത്.

ഇക്കൊല്ലത്തെ തിരുവാതിര മഹോത്സവം 2025 മാർച്ച്‌ 2 (1200 കുംഭം 18) ന് കൊടിയേറി മാർച്ച്‌ 16 (1200 മീനം 2) ന് കുരുസിയോടെ സമാപിക്കുകയാണ്. തിരുവാഭരണ ഘോഷയാത്ര 01-03-2025 ന്, കോടിയേറ്റം മാർച്ച്‌ 2ന് നടക്കും. ഉദ്ഘാടന സമ്മേളനം 07.03.2024 രാവിലെ 7 മണിയ്ക്ക് ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്യും. 

ക്ഷേത്ര ഉപദേശക സമിതിയുടെ പ്രസിഡന്റ് എസ് വികാസ്,സെക്രട്ടറി ഐ അനിൽകുമാർ, കടയ്ക്കൽ തിരുവാതിര മഹോത്സവ കമ്മിറ്റി പ്രസിഡന്റ് സുരേന്ദ്രൻ പിള്ള, സെക്രട്ടറി അഡ്വ ആർ രാഹുൽ കൃഷ്ണൻ, ട്രഷറർ ഡി വിജേഷ്, ജോയിൻ സെക്രട്ടറി,സജി, വൈസ് പ്രസിഡന്റ്‌ സരുൺ, ഉപദേശക സമിതി അംഗങ്ങളായ ജെ എം മർഫി, വിഥുൻ, സുനിൽ ശങ്കർനഗർ, സുനിൽ കോട്ടപ്പുറം പത്മകുമാർ, അനി ദേവി സ്റ്റുഡിയോ,വിജി, സി ദീപു, പീടിക ക്ഷേത്രം ശാന്തി ശശിധരകുറുപ്പ്, പത്ര മാധ്യമ പ്രവർത്തകരായ ഗോപൻ മനോരമ, സനു കുമ്മിൾ, കലികാ ഷാജി, പ്രഭാകർ, വിവിധ കര കമ്മിറ്റി പ്രതനിധികൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.

കടയ്ക്കൽ താലൂക്ക് ആശുപത്രിക്ക് പുതിയ ആംബുലൻസ്

കടയ്ക്കൽ: ആരോഗ്യവകുപ്പിലേക്കായി DDRC അവരുടെ CSR ൽ ഉൾപ്പെടുത്തി ഒരു ആംബുലൻസ് സ്പോൺസർ ചെയ്തിരുന്നു. ഈ ആംബുലൻസ് കടയ്ക്കൽ താലൂക് ആശുപത്രിയിലേക്ക് ലഭിക്കുകയും അതിന്റ ഫ്ളാഗ്ഓഫ് ഇന്ന് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ നിർവ്വഹിച്ചു.HMC മെമ്പർമാരായ R. S. ബിജു, പ്രൊഫ. ബി. ശിവദാസൻ പിള്ള, പ്രീജ മുരളി,ആശുപത്രി ജീവനക്കാർ പങ്കെടുത്തു.

കടയ്ക്കലിൽ വയോധികന്റെ കാല് തല്ലിയൊടിച്ചത് ജേഷ്ഠനും സുഹൃത്തുകളും ചേർന്ന്; പ്രതികളിൽ ഒരാൾ പിടിയിൽ

കടയ്ക്കൽ: കഴിഞ്ഞ ഏഴാം തീയതി രാത്രിയിൽ മുളക് പൊടി എറിഞ്ഞ് കടയ്ക്കൽ കൊച്ചാറ്റുപുറം സ്വദേശി ജോയിയെ ഒരു കൂട്ടം പേർ മാരക ആയുധം ഉപയോഗിച്ച് കാലും കയ്യും തല്ലി ഓടിച്ചിരുന്നു. ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ അവർ സ്ഥലം വിടുകയും ചെയ്തു. തുടർന്ന് കടയ്ക്കൽ പോലീസിന്റെ ഊർജിതമായ അന്വേഷണത്തിൽ ജോയ് യുടെ ജേഷ്ഠൻ ജോസ് ആണ് പ്രതി എന്ന് മനസിലാക്കുന്നത്.

അമ്മയ്ക്ക് ഒപ്പം താമസിച്ചു വരുന്ന ജോയ് അമ്മയെ മർദ്ദിച്ചിരുന്നു. ഇത് പല പ്രാവശ്യം ജോസ് ഉൾപ്പെടെ പറഞ്ഞു ഒതുക്കാൻ ശ്രമിച്ചിട്ടും ജോയ് അമ്മയെ മർദിക്കുന്നത് തുടർന്ന്. കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ ഉൾപ്പെടെ ഈ വിഷയത്തിൽ പരാതി നൽകിയിരുന്നു. എന്നാൽ ജോയിയുടെ മർദ്ദനം തുടർന്നതോടെ ജോയിയുടെ ജേഷ്ഠനും ക്വട്ടേഷൻ സംഘവും ചേർന്ന് ജോയിയുടെ കാലുകൾ അടിച്ചൊടിക്കുകയായിരുന്നു.

സംഭവം കഴിഞ്ഞു ജോസ് വിദേശത്ത് പോകുകയും ചെയ്തു. ടവർ ലോക്കേഷൻ ഉൾപ്പെടെ പരിശോധികൊണ്ടു നടത്തിയ അന്വേഷണത്തിൽ ജോസ് ആണ് പ്രതികളിൽ ഒരാൾ എന്ന് കടയ്ക്കൽ പോലീസ് കണ്ടെത്തി. തുടർന്ന് കടയ്ക്കൽ പോലീസ് ജോസ് നെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

തൊളിക്കുഴി വാട്സ്ആപ്പ് കുട്ടായിമയുടെ നേത്യത്വത്തിൽ അനുമോദിച്ചു

രാജസ്ഥാൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ എസ്. ഫൈസി യെ തൊളിക്കുഴി വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിക്കുന്നു
രാജസ്ഥാൻ യൂണിവേഴ്സിറ്റിയിൽ നിന്നും "ഇന്ത്യൻ നിയമ വ്യവസ്ഥ : ഒരു ചരിത്ര പഠനം" എന്ന വിഷയത്തിൽ ഹിസ്റ്ററിയിൽ ഡോക്ടറേറ്റ് നേടിയ നിയമ ബിരുദ ധാരിയും കുടവൂർ എ കെ എം ഹൈസ്കൂളിലെ ചരിത്ര അധ്യാപകനുമായ എസ് ഫൈസി യെ തൊളിക്കുഴി വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു. തൊളിക്കുഴി നിവാസിയും വാട്സ്ആപ്പ് കൂട്ടായ്മയുടെ മുൻ പ്രസിഡന്റുമാണ് ഫൈസി.

വാട്സ്ആപ്പ് കൂട്ടായ്മ പ്രസിഡന്റ് എ ആർ നസീം, സെക്രട്ടറി എം തമീമുദ്ദീൻ, രക്ഷാധികാരി എം.നാസറുദ്ദീൻ, വൈസ് പ്രസിഡണ്ട് ബി.റിയാസ്, ജോ. സെക്രട്ടറി എ. അനസ്, ഗ്രൂപ്പ് പ്രതിനിധികളായ എ എം ഇർഷാദ്, ടി താഹ, എസ് നസീം, എ ആൻസർ, ജെ.ഷാജു എന്നിവർ സംബന്ധിച്ചു.

ചിതറ കണ്ണൻകോട് തീപിടുത്തം

ചിതറ: ചിതറ കണ്ണൻകോട് റബ്ബർ ഷീറ്റ് പുരയിൽ തീപിടുത്തം 150 ഓളം റബ്ബർഷീറ്റ്‌കത്തി നശിച്ചു. വിക്രമൻ എന്ന ആളുടെ വീട്ടിലെ റബ്ബർഷീറ്റ്‌സൂക്ഷിക്കുന്ന കെട്ടിടത്തിനാണ് ഇന്നലെ രാവിലെ 10 മണിയോടെ തീ പിടിത്തം ഉണ്ടായത് തൊട്ടടുത്ത് വച്ചിരുന്ന വിറകിൽ കൂടി തീ പടർന്നതോടെ കടയ്ക്കൽ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് കൃത്യസമയത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. റബ്ബർഷീറ്റ്‌സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തി നശിച്ചു

വീട്ടമ്മയെ പീഡിപ്പിച്ചു എന്ന പരാതിയിൽ കടയ്ക്കൽ സ്വദേശി അറസ്‌റ്റിൽ

കടയ്ക്കൽ: വിവാഹിതയും മുപ്പതുകാരിയുമായ വീട്ടമ്മയെ വിവാഹം കഴിക്കാമെന്ന് വാഗ്ദ‌ാനം നൽകി ഇരുപത്തിനാലുകാരൻ പീഡിപ്പിച്ചതായി പരാതി. ഇൻസ്‌റ്റഗ്രാമിലൂടെയാണ് യുവാവും വീട്ടമ്മയും അടുപ്പമായത്. വീട്ടമ്മയുടെ പരാതിയിൽ യുവാവിനെ അറസ്‌റ്റു ചെയ്തു. കടയ്ക്കൽ കുറ്റിക്കാട് സ്വദേശി 24 വയസ്സുള്ള അനുജിത്തിനെയാണ് കടയ്ക്കൽ പൊലീസ് അറസ്‌റ്റ് ചെയ്തത്.

ഇൻസ്റ്റഗ്രാം വഴിയാണ് വീട്ടമ്മയും അനുജിത്തും തമ്മിൽ അടുപ്പമായത്.
തിരുവനന്തപുരത്തും ബെംഗളുരുവിലുമായി ഇവർ മാസങ്ങളായി ഒരുമിച്ചു താമസിച്ചു വരുകയായിരുന്നു. യുവാവുമായുളള ബന്ധം തുടരുന്നതിനിടെ വീട്ടമ്മ വിദേശത്തുളള ഭർത്താവിന് സന്ദേശം അയച്ചത് യുവാവ് കണ്ടെത്തിയതോടെ പ്രശ്‌നമായി. വിവാഹിതയാണെന്നും മുപ്പതുവയസുണ്ടെന്നും മറച്ചുവച്ചെന്നായി അനുജിത്തിന്റെ പരാതി.

ഇക്കാര്യങ്ങളെല്ലാം അനുജിത്ത് വീട്ടമ്മയുടെ ഭർത്താവിനെ അറിയിച്ചതോടെ ഭർത്താവ് വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അനുജിത്തും കുടുങ്ങിയത്. തന്നെ വിവാഹം കഴിക്കാമെന്നു പറഞ്ഞു അനുജിത് മാസങ്ങളോളം കൂടെ താമസിപ്പിച്ചു പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പരാതിയിൽ കടയ്ക്കൽ പൊലീസ് അനുജിത്തിനെ അറസ്റ്റു ചെയ്തു.

കടയ്ക്കലിൽ അറുപത്തിയേഴുകാരിയായ അമ്മയുടെ കൈ മകൻ അടിച്ചൊടിച്ചു

കടയ്ക്കൽ: കടയ്ക്കലിൽ അറുപത്തിയേഴുകാരിയായ അമ്മയുടെ കൈ മകൻ അടിച്ചൊടിച്ചു. കോട്ടുക്കൽ സ്വദേശിനിയായ കുലുസം ബീവിയുടെ ഇടത് കൈ ആണ് വിറകു കഷണം കൊണ്ട് മകൻ അടിച്ചൊടിച്ചത്. സംഭവത്തിൽ മകൻ നാസറുദ്ദീനെ കടയ്ക്കൽ പൊലീസ് അറെസ്റ്റ്‌ ചെയ്തു. ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ വെളളം നൽകിയില്ലെന്ന് പറഞ്ഞായിരുന്നു കുൽസം ബീവിയെ മകൻ മർദ്ദിച്ചത്. ഇക്കഴിഞ്ഞ 16 ആം തീയതിയായിരുന്നു സംഭവം. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇവരെ പ്രതിയിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുൽസം ബീവി നൽകിയ പരാതിയിലാണ് നസറുദ്ദീനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതിക്കെതിര കേസെടുത്തു.

സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി കുമ്മിൾ ക്ഷേത്രക്കുളം നവീകരിക്കുന്നു

കുമ്മിൾ: കാട് കയറി ജീർണ്ണാവസ്ഥയിലായിരുന്ന നൂറ്റാണ്ടുകൾ പഴക്കംചെന്ന കുമ്മിൾ ക്ഷേത്രക്കുളം കൊല്ലം ജില്ലാ പഞ്ചായത്തിന്റെ സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം ആരംഭിച്ചു കുമ്മിൾ ശിവ പാർവ്വതി ക്ഷേത്രക്കുളമാണ് നവീകരിക്കുന്നത്. കാവുകളുടെയും, കുളങ്ങളുടെയും സംരക്ഷണത്തിനായാണ് ഈ പദ്ധതി. 53 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം, മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിനാണ് നിർമ്മാണ ചുമതല. ജീർണ്ണിച്ച കൽപടവുകളും പാർശ്വഭിത്തികളും കെട്ടി കുളത്തിൽ ജല ലഭ്യത ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്ന് കുമ്മിൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ മധു പറഞ്ഞു. 

തൊളിക്കുഴിയിൽ നിന്നും MDMA, കഞ്ചാവും മായി യുവാവ് പിടിയിൽ

കുമ്മിൾ: ചടയമംഗലം റേഞ്ച് ഇൻസ്‌പെക്ടർ രാജേഷ് എ. കെ യുടെ നേതൃത്വത്തിൽ റേഞ്ച് പാർട്ടി റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തിയതിൽ 16-06-2024 തീയതി രാത്രി 10:30 മണി സമയത്ത് കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കുമ്മിൾ വില്ലേജിൽ തൊളിക്കുഴി മൂന്ന്കല്ലിൻമൂട് ജംഗ്ഷനിൽ വെച്ച് 0.2830 ഗ്രാം MDMA, 20 ഗ്രാം കഞ്ചാവ് എന്നിവ KL 24 R 4186 രജിസ്ട്രേഷൻ നമ്പറിലുള്ള KTM RC 200 ബൈക്കിൽ ഒതുക്കം ചെയ്തു വച്ച് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലുക്കിൽ, കുമ്മിൾ വില്ലേജിൽ, ഈയ്യക്കോട്, തടത്തിൽ വീട്ടിൽ അനിൽകുമാർ മകൻ 23 വയസുള്ള അനന്തു എന്നയാളെ അറസ്റ്റ് ചെയ്തു ഒരു NDPS കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ NDPS ക്രൈം നമ്പർ 19/2024 u/s 20 (b) (ii) (A) & 22(a) of NDPS Act 1985 പ്രകാരം രജിസ്റ്റർ ചെയ്തു. പാർട്ടിയിൽ AEI (gr) ഷാനവാസ്‌ എ. എൻ ,ഉണ്ണികൃഷ്ണൻ. ജി CEO മാരായ ബിൻസാഗർ, ശ്രേയസ് ഉമേഷ്‌, എന്നിവർ പങ്കെടുത്തു.

കടയ്ക്കൽ സ്വദേശി സൗമ്യയ്ക്ക് മെഡിട്രീനയുടെ സാന്ത്വനം

കടയ്ക്കൽ: അമ്മ വൃക്ക നൽകാൻ തയ്യാറായിട്ടും, ചികിത്സാച്ചെലവിന് പണമില്ലാതെ വലഞ്ഞ യുവതിക്ക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ പുനർജന്മമേകി കൊല്ലം മെഡിട്രീന ആശുപത്രി. വൃക്ക രോഗിയും നിർദ്ധന കുടുംബത്തിലെ അംഗവുമായ കൊല്ലം കടയ്ക്കൽ സ്വദേശി സൗമ്യയ്ക്കാണ് മെഡിട്രീന കൈത്താങ്ങായത്.

രണ്ട് വൃക്കകളും തകരാറിലായ സൗമ്യ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് നടത്തിയാണ് ജീവൻ നില നിറുത്തിയിരുന്നത്. ഭർത്താവ് ഉപേക്ഷിച്ചതിനാൽ വൃദ്ധരായ മാതാപിതാക്കളുടെ തുച്ഛമായ വരുമാനത്തിലാണ് രണ്ടു മക്കൾക്കൊപ്പം സൗമ്യ ജീവിച്ചിരുന്നത്. സ്വന്തമായി വീടില്ല. അമ്മ പ്രസന്നകുമാരി ഒരു വൃക്ക മകൾക്ക് നൽകാൻ തയ്യാറായിരുന്നെങ്കിലും പണം തടസമായി. ഇതിനിടെയാണ് സൗമ്യയെ കുറിച്ചറിഞ്ഞ മെഡിട്രീന ആശുപത്രിയിലെ നെഫ്രോളജി കൺസൾട്ടന്റ് ഡോ.റെമി ജോർജ്, മെഡിട്രീന ഹോസ്പിറ്റൽ എം.ഡിയും ചെയർമാനും പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധനുമായ ഡോ. പ്രതാപ് കുമാറിനോടും മെഡിട്രീന ഗ്രൂപ്പ് സി.ഇ.ഒ ഡോ.മഞ്ജു പ്രതാപിനോടും വിവരം പറഞ്ഞത്.

തുടർന്ന് സൗമ്യയുടെ ചികിത്സ ചെലവുകൾ പൂർണമായും ഏറ്റെടുക്കുകയും സൗജന്യമായി വൃക്ക മാറ്റിവയ്ക്കൽ നടത്തിക്കൊടുക്കുകയുമായിരുന്നു. കഴിഞ്ഞ ഒന്നിനായിരുന്നു ശസ്ത്രക്രിയ. സൗമ്യയുടെ ശരീരം അതിവേഗം പുതിയ വൃക്കയെ സ്വീകരിക്കുകയും വൃക്കയുടെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുകയും ചെയ്തു. 12 ലക്ഷത്തിലേറെ രൂപയാണ് ശസ്ത്രക്രിയയ്ക്കായി മെഡിട്രീന ചെലവഴിച്ചത്.

ഡോ.റെമി ജോർജിനൊപ്പം യൂറോളജി വിഭാഗത്തിലെ ഡോ.രവീന്ദ്ര, ഡോ. പ്രവീൺ സുന്ദർ, ഡോ .വിപിൻദാസ്, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ.ശങ്കർ, ഡോ.നഹാസ്, ഡോ.ആകാശ് (സി.ടി.വി.എസ്), അബിൻസ് കുര്യൻ (ട്രാൻസ് പ്ളാന്റ് കോ ഓർഡിനേറ്റർ), ഒ.ടി സ്റ്റാഫുകൾ, ടെക്നീഷ്യൻമാർ, നഴ്‌സുമാർ തുടങ്ങിയർ ദൗത്യത്തിൽ പങ്കാളികളായി. കൂടാതെ വൃക്ക മാറ്റിവയ്ക്കൽ കഴിഞ്ഞവർക്കും വൃക്ക ദാനം ചെയ്തവർക്കും തുടർചികിത്സയ്ക്കും മറ്റു പരിശോനകൾക്കുമായി കിഡ്നി ട്രാൻസ്‌പ്ളാന്റ് ക്ലിനിക്ക് മെഡിട്രീനയിൽ പ്രവർത്തനമാരംഭിച്ചു. എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് 2 മുതൽ 4 വരെയാണ് പ്രവർത്തനം.

അനഘ ബി ആനന്ദ് ചിതറ ആദിവാസി കോളനിയിൽ നിന്നുള്ള ആദ്യ ഡോക്ടർ

ചിതറ: ആദിവാസി വിഭാഗത്തിൽ നിന്നുമുള്ള ആദ്യ ഫോറസ്റ്റ് ഗാർഡിന്റെ മകൾ ചിതറ പഞ്ചായത്തിൽ അരിപ്പ ആദിവാസി മേഖലയിൽ നിന്നുള്ള ആദ്യ ഡോക്ടർ, അരിപ്പ കൊച്ചരിപ്പ അനു ഹൗസിൽ അനഘ ബി.ആ നന്ദ് ആണ് എംബിബിഎസ് പരിക്ഷ വിജയിച്ചത്.

ആദിവാസി മേഖലയിൽ നിന്നു ള ആദ്യ വനിതാ ഫോറസ്‌റ്റ് ഗാർഡ് വി.ബീനുവിന്റെ മകളാണ് ബിന്ദു ഇപ്പോൾ അരിപ്പയിൽ ബീറ്റ് ഫോറസ്‌റ്റ് ഓഫിസറാണ്. ഇടപ്പണ എൽപിഎസിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അനഘ, തിരുവനന്തപുരം ശ്രീകാര്യം ഡോ. അംബേദ്‌കർ എച്ച് എസ് എസിൽ നിന്ന് പ്ലസ് ടൂ വിജയിച്ച ശേഷം മെഡിക്കൽ പ്രവേശന
പരീക്ഷ വിജയിച്ചാണ് വെഞ്ഞാ റുമൂട് മെഡിക്കൽ കോളജിൽ പ്രവേശനം നേടിയത്.

എംബിബിഎസ് ബിരുദം നേടിയ അനഘ വെഞ്ഞാറുമുട്മെഡിക്കൽ കോളജിൽ ഹൗസ് സർജനായി 17-ന് പ്രവേശിപ്പിക്കും ചിതറ പഞ്ചായത്തിൽ അരിപ്പ, കൊച്ചരിപ്പ, ഇടപ്പണം, നാട്ടുക ല്ല്, തൊളിപച്ച വഞ്ചിയോട് ആദി വാസി മേഖലയിൽ നിന്ന് അനഘ ഡോക്‌ടർ ആയി എത്തുന്നത് ഇവിടെ സന്തോഷ ത്തിനും വകയേകി കഴിഞ്ഞ ദിവസം എംപി എം കെ പ്രേമചന്ദ്രൻ സമൺതൊടി രാജൻ എന്നിവർ അനഘയെ അനുമോദിച്ചിരുന്നു. അനഘയെ അനുമോദിക്കാനുള്ള തയാറെടുപ്പിലാണ് ആദിവാസി മേഖല.
© all rights reserved
made with Kadakkalnews.com