മികച്ച അത്‌ലറ്റിക്‌സ്, സ്‌പോർട്സ് താരങ്ങളുള്ള കുമ്മിളിൽ ഇതുവരെ കായികതാരങ്ങൾ മാർക്കറ്റിനു സമീപമുള്ള താൽക്കാലിക കോർട്ടിനെയായിരുന്നു ആശ്രയിച്ചിരുന്നത്. മാർക്കറ്റിൽ വിവിധ സ്റ്റാളും ആധുനിക അറവുശാലയും നിർമിച്ചതോടെ ഇവർക്ക് പരിശീലനത്തിനുംമറ്റും ഇടമില്ലാതായി. മുൻ വർഷത്തെ പ്ലാൻ ഫണ്ടിൽ 24ലക്ഷം രൂപ വകയിരുത്തി ഭൂമി വാങ്ങുന്നതിനായുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഈ സാമ്പത്തിക വർഷം 22 ലക്ഷം രൂപ കൂടി വകയിരുത്തി കളിസ്ഥലത്തിനു ഭൂമി നൽകാനുള്ള താൽപ്പര്യപത്രം ക്ഷണിച്ച് നടപടികളുമായി മുന്നോട്ട് പോയതോടെയാണ് പദ്ധതി യാഥാർഥ്യമായത്. സ്റ്റേഡിയം വന്നാൽ കുമ്മിൾ ഗവ. എച്ച്എസ്എസ്, മങ്കാട് ഗവ. യുപിഎസ്, വെങ്കിട്ടക്കുഴി, തച്ചോണം, തൃക്കണ്ണാപുരം എൽപി സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികൾക്ക് കളിസ്ഥലമാകും. സ്റ്റേഡിയം യാഥാർഥ്യമാകുന്നതോടെ നാടക മത്സരങ്ങളടക്കമുള്ള കലാ പ്രവർത്തനങ്ങൾക്കും വേദിയാകും.
കുമ്മിളിന് സ്വന്തമായി സ്റ്റേഡിയം വരുന്നു
മികച്ച അത്‌ലറ്റിക്‌സ്, സ്‌പോർട്സ് താരങ്ങളുള്ള കുമ്മിളിൽ ഇതുവരെ കായികതാരങ്ങൾ മാർക്കറ്റിനു സമീപമുള്ള താൽക്കാലിക കോർട്ടിനെയായിരുന്നു ആശ്രയിച്ചിരുന്നത്. മാർക്കറ്റിൽ വിവിധ സ്റ്റാളും ആധുനിക അറവുശാലയും നിർമിച്ചതോടെ ഇവർക്ക് പരിശീലനത്തിനുംമറ്റും ഇടമില്ലാതായി. മുൻ വർഷത്തെ പ്ലാൻ ഫണ്ടിൽ 24ലക്ഷം രൂപ വകയിരുത്തി ഭൂമി വാങ്ങുന്നതിനായുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഈ സാമ്പത്തിക വർഷം 22 ലക്ഷം രൂപ കൂടി വകയിരുത്തി കളിസ്ഥലത്തിനു ഭൂമി നൽകാനുള്ള താൽപ്പര്യപത്രം ക്ഷണിച്ച് നടപടികളുമായി മുന്നോട്ട് പോയതോടെയാണ് പദ്ധതി യാഥാർഥ്യമായത്. സ്റ്റേഡിയം വന്നാൽ കുമ്മിൾ ഗവ. എച്ച്എസ്എസ്, മങ്കാട് ഗവ. യുപിഎസ്, വെങ്കിട്ടക്കുഴി, തച്ചോണം, തൃക്കണ്ണാപുരം എൽപി സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികൾക്ക് കളിസ്ഥലമാകും. സ്റ്റേഡിയം യാഥാർഥ്യമാകുന്നതോടെ നാടക മത്സരങ്ങളടക്കമുള്ള കലാ പ്രവർത്തനങ്ങൾക്കും വേദിയാകും.
ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അവധികാല കോഴ്‌സുകള്‍
കടയ്ക്കലിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ 6 കിടക്കളോടുകൂടിയ പീഡിയാട്രിക്ക് ഐ.സി.യുവിന്റെ ഉദ്ഘാടനം ഏഴിന്
ജില്ലയിലെ മലയോര പ്രദശങ്ങളായ ചിതറ, കടയ്ക്കൽ, നിലമേൽ, ചടയമംഗലം, ഇട്ടിവ്, ഇളമാട്, വെളിനല്ലൂർ എന്നീ പഞ്ചായത്തുകളിലേയും, തിരുവനന്തപുരം ജില്ലയിലെ അതിർത്തി പഞ്ചായത്തിലെയും സാധാരണക്കാരായ ആയിരക്കണക്കിനു ജനങ്ങളുടെ ഏക ആശ്രയമാണ് കടയ്ക്കൽ താലൂക്ക് ആശുപത്രി.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 48,88,000 ലക്ഷം രൂപ പദ്ധതിയിൽ ഉൾപ്പെടുത്തി ആശുപത്രിക്ക് പുതിയ എക്സ്-റേ മെഷീൻ, മെറ്റേണിറ്റി വാർഡിന് സമീപം പുതിയ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് വേണ്ട സിവിൽ വർക്ക്, ഡയാലിസിസ് യൂണിറ്റിലേക്കുള്ള ചെലവുകൾ ഉൾപ്പെടടെയുള്ള വികസനപ്രവർത്തനത്തിന് നേതൃത്വം നൽകിവരുന്നു. നിലവിൽ 4 ഷിഫ്റ്റുകളുള്ള ഡയാലിസിസ് യൂണിറ്റ്, കാഷ്വാലിറ്റി, ഫിസിയോതെറാപ്പി യൂണിറ്റ്, പാലിയേറ്റീവ് കെയർ എന്നിവ ഉൾപ്പെടെ ആയിരകണക്കിന് നിർദ്ധനരായ രോഗികൾക്ക് ചികിത്സ നൽകി വരുന്നുണ്ട്.
96 ലക്ഷം രൂപ ചെലവഴിച്ചുള്ള ലേബർ മുറി, മെറ്റേണിറ്റി ഓപ്പറേഷൻ തീയറ്റർ എന്നിവയുടെ നിർമ്മാണം നടന്നുവരികയാണ്. നിർമ്മാണം പൂർത്തിയായ പീഡിയാട്രിക് ഐ സി യുവിന്റെന്റെ ഉദ്ഘാടനം നവംബർ 7-ന് ഉച്ചയ്ക്ക് 2.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് നിർവ്വഹിക്കും. മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി .ജെ ചിഞ്ചുറാണി അദ്ധ്യക്ഷയാകും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികവിദ്യാധരൻ സ്വാഗതം ആശംസിക്കും.
ICU വിന്റെ അവസാന ഘട്ട പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ പ്ലാനിങ് ഓഫീസർ ഡോക്ടർ ദേവ് കിരണിന്റെ നേതൃത്വത്തിൽ ഇന്ന് താലൂക്ക് ഹോസ്പിറ്റലിൽ അവലോകന യോഗം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, സൂപ്രണ്ട് ഡോക്ടർ അമ്പു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. കെ ഉഷ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ് ഷജി, രാധിക,ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ജെ.സി അനിൽ, ആർ എസ് ബിജു, പി പ്രതാപൻ ഹോസ്പിറ്റൽ പി ആർ. ഒ കാർത്തിക, നഴ്സിംഗ് സൂപ്രണ്ട് മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു
കേരള ചിക്കൻ ഔട്ട്ലറ്റ് കടയ്ക്കലിൽ പ്രവർത്തനം ആരംഭിച്ചു
ചടയമംഗലം സബ്ജില്ലാ കായികമേള ഒക്ടോബർ 29,30,31 തീയതികളിൽ
മോഷണ കേസുകളിലെ പ്രതി പാലോട് പോലീസിന്റെ പിടിയിലായി
സുബിൻ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടത്തിവരവേ മോഷണം ചെയ്തെടുത്ത ബൈക്കുമായി പാലോട് പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് പോലീസ് ചെക്കിങ്ങിനിടയിൽ കൃത്യമായ രേഖകൾ ഇല്ലാതെ പിടിക്കപ്പെടുകയായിരുന്നു. തുടർന്ന് കിളിമാനൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി മനസ്സിലാക്കി പ്രതിയെ കിളിമാനൂർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. പല സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയാണ് പിടിക്കപ്പെട്ട സഞ്ജു. മുൻപു നടന്ന വാഹന മോഷണ കേസുകളിൽ പ്രതിക്ക് പങ്കുണ്ടോ എന്നുള്ള കാര്യം അന്വേഷിച്ചു വരികയാണെന്ന് കിളിമാനൂർ പോലീസ് സ്റ്റേഷൻ ISHO എസ്.സനോജ് അറിയിച്ചു.
16 വർഷം മുൻപ് വാടകയ്ക്ക് എടുത്ത മരുതിക്കാറുമായി മുങ്ങിയ പ്രതിയെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു
പോലീസ് പ്രതിയെക്കുറിച്ച് അറിഞ്ഞെങ്കിലും കണ്ടെത്താനായില്ല. മുക്കുപണ്ടം പണയം വെച്ച കേസിൽ കോടതിയിൽ ഹാജരാകാതിരുന്നതിനാൽ പ്രതിയെ ബഹു. കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോർട്ട് 2008 ൽ ഇയാളെ പിടികിട്ടാപുള്ളി ആയി പ്രഖ്യാപിച്ചു. 2009 ൽ മറ്റൊരു കേസിലും പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. വാഹനവുമായി കടന്നുകളഞ്ഞ കേസിൽ പുനലൂർ കോടതി ഇയാളെ 2010ലും പിടികിട്ടാപുള്ളി ആയി പ്രഖ്യാപിക്കുകയും ചെയ്തു. പോലീസ് പലതവണ അനേഷിച്ചു എങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ മൂന്ന് മാസമായി അഞ്ചൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഷൈജു ലുക്കോസ് തന്റെ പേര് ലുക്കോസ് എന്ന് മാറ്റി മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പഞ്ചായത്തിലെ പുത്തൻഅങ്ങാടി എന്ന സ്ഥലത്തു കുടുംബവുമായി കഴിയുന്നു എന്ന് വിവരം ലഭിച്ചു. നാഷണൽ പെർമിറ്റ് ലോറിയിൽ ഡ്രൈവർ ആയി ജോലി ചെയ്യുകയാണെന്നും മനസിലാക്കി.
രണ്ടര മാസം മുൻപ് കർണാടകത്തിലേക്ക് പോയ ഷൈജു ലുക്കോസ് വിവിധ സംസ്ഥാനങ്ങളിൽ വണ്ടിയുമായി ഓട്ടം പോയതിനുശേഷം കഴിഞ്ഞ ദിവസം പുത്തൻഅങ്ങാടിയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അഞ്ചൽ ഐ.എസ്.എച്ച്.ഒ ഗോപകുമാർ, എസ്.ഐ പ്രജീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ എച്ച്.ആർ വിനോദ് കുമാർ, സിവിൽ പോലീസ് ഓഫീസർ അരുൺ, സിവിൽ പോലീസ് ഓഫീസർ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷൻ - ബസ് സ്റ്റാൻഡ് റോഡ് പണി ആരംഭിച്ചു
മടത്തറയിൽ നിന്ന് കാർ മോഷ്ടിച്ചു കടത്തിയ യുവാവ് പിടിയിൽ
അന്വേഷണ സംഘമെത്തിയപ്പോൾ നെടുമങ്ങാട് ആശുപത്രിയുടെ പാര്‍ക്കിങ്ങിൽ മോഷ്ടിച്ച കാറിനുള്ളിൽ പ്രസിൻ കിടന്നുറങ്ങുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാര്‍ മോഷ്ടിച്ച ദിവസം ശിവൻമുക്കിലെ ഒരു വീട്ടിൽ നിന്ന് ഇയാൾ റബ്ബര്‍ ഷീറ്റുകളും മോഷ്ടിച്ചിരുന്നു. പ്രസിൻ സമാന കേസുകളിൽ പ്രതിയായിട്ടുളളയാളാണെന്ന് പൊലീസ് അറിയിച്ചു.
മോഷ്ടിക്കുന്ന കാറുകൾ രണ്ടു ദിവസം ഉപയോഗിച്ച ശേഷം വീടുകളിൽ കൊണ്ട് തിരിച്ചിടുകയോ, പൊലീസ് സ്റ്റേഷന് സമീപത്ത് ഉപേക്ഷിക്കുകയോ ആണ് ഇയാളുടെ രീതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ചിതറയിൽ പച്ച മരത്തിന് അകത്ത് തീ പിടിച്ചു
പച്ച മരത്തിന് ചുവട്ടിൽ നിന്നും പുറമെ കാണാനാവാത്ത വിധം തീ പടർന്ന് കഷണങ്ങളായി ഒടിഞ്ഞു വീഴുകയായിരുന്നു. പുക പടർന്നതിനെ തുടർന്ന് നാട്ടു കാർ അറിയിച്ചതോടെ കടയ്ക്കൽ നിന്നും ഫയർഫോഴ്സ് എത്തി തീ അണയ്ക്കുകയായിരുന്നു. മരത്തിന് അകം തീ പിടിച്ചത് എങ്ങനെ എന്ന് വ്യക്തമല്ല. മരത്തിനുള്ളിൽ തേൻ നിറഞ്ഞ് തീ പിടിച്ചതാകാം എന്ന് ഫയർ ഫോഴ്സ് പറഞ്ഞു. വിവിധ ഇടങ്ങളിൽ നിന്ന് തീ പിടിത്തം കാണാൻ നിരവധി പേരാണ് എത്തിയത്.