Responsive Ad Slot

ചിതറയിൽ യുവതി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചിതറ: ചിതറ ഹൈസ്‌കൂളിന് സമീപം താമസക്കാരിയായ രാധിക (30) ആണ് മണ്ണെണ്ണ ശരീരത്തിൽ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അമ്മയും, ഒരു കുഞ്ഞിനൊപ്പമാണ് താമസം, അമ്മ വീട്ടിലില്ലായിരുന്ന സമയത്താണ് യുവതി കൃത്യം ചെയ്തത്. യുവതിയ്ക്ക് മാനസിക പ്രശ്നമുള്ള ആളാണ് രാധിക.പോലീസും, ഫയർഫോഴ്‌സും, നാട്ടുകാരും ചേർന്ന്‌ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സാരമായി പരിക്കെറ്റ ഇവരെ മെഡിക്കൽ കൊളേജിലേക്ക് കൊണ്ടുപോയി.

കടയ്ക്കൽ ദേവീക്ഷേത്ര ഊട്ടുപുരയുടെ കുറ്റിവയ്പ്പ് കർമ്മം നടന്നു

കടയ്ക്കൽ: ദേവീക്ഷേത്രത്തിൽ പുതിയതായി പണികഴിപ്പിക്കാൻ പോകുന്ന ഊട്ടുപുരയുടെ കുറ്റിവയ്പ്പ് ചടങ്ങ് ഇന്ന് നടന്നു.ഭക്ത ജനങ്ങളുടെയും, തിരുവതാംകൂർ ദേവസ്വം ബോർഡിന്റേയും സഹായത്താലാണ് ഊട്ടുപുരയുടെ നിർമ്മാണം നടക്കുന്നത്. 

ദേവീ ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രോപദേശ സമിതി സെക്രട്ടറി ഐ. അനിൽകുമാർ, പ്രസിഡന്റ് എസ്.വികാസ്, വൈസ് പ്രസിഡന്റ്‌ വിഷ്ണു, ജെ. എം മർഫി, സബ് ഗ്രൂപ്പ് ഓഫീസർ വി. ഷിബു, ഉപദേശക സമിതി അംഗങ്ങളായ അനിൽ കുമാർ ദേവിസ്റ്റുഡിയോ, സുനിൽ ശങ്കർനഗർ, അനിൽ കുമാർ കാറ്റാടിമൂട്, സുനിൽ കുമാർ കോട്ടപ്പുറം, പത്മകുമാർ, വിഥുൻ വേണു, ക്ഷേത്ര ജീവനക്കാർ ജയൻ, പ്രസീത് കോൺട്രാക്ടർമാർ ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു. ഊട്ടുപുരയുടെ നിർമ്മാണദ്‌ഘാടനം 2022 ഒക്ടോബർ 23 ഞായറാഴ്ച രാവിലെ 8 മണിക്ക് ബഹുമാനപ്പെട്ട ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. ബോർഡ് അംഗം പി.എം തങ്കപ്പൻ മുഖ്യാഥിതി യായിരിക്കും.

കടയ്ക്കലിൽ 16കാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി

കടയ്ക്കൽ: കടയ്ക്കലിൽ 16 കാരിയെ വിവാഹ വാഗ്ദാനം നൽകി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ എൽപ്പിച്ചു. കടയ്ക്കൽ ഇടത്തറ സ്വദേശി ശ്രീവിശാഖാണ് അറസ്റ്റിലായത്. പെൺകുട്ടിയെ നിരവധി തവണ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി. 16 കാരി സ്കൂളിൽ പോകുന്ന സമയത്ത് ശ്രീ വിശാഖ് പ്രണയം നടിച്ച് അടുത്തുകൂടി. പിന്നീടാണ് വിവാഹ വാഗ്ദാനം നൽകി കുട്ടിയെ ആളൊഴിഞ്ഞ റബർ പുരയിടങ്ങളിലും പാറയിടുക്കുകളിലും കൊണ്ടുപോയി പീഡിപ്പിച്ചത്. എന്നാൽ കഴിഞ്ഞദിവസം റബർ തോട്ടത്തിൽ വച്ച് കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ട നാട്ടുകാർ യുവാവിനെ പിടികൂടി. കടയ്ക്കൽ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മാതാപിതാക്കളെ വിളിച്ചുവരുത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് മാസങ്ങളായി പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പ്രതി സമ്മതിച്ചു. പിന്തിരിയാൻ ശ്രമിച്ച പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഇയാൾ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ സംഭവസ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഹെഡ്ലൈറ്റ് ഇല്ലാതെ സര്‍വീസ് നടത്തി കെഎസ്‌ആര്‍ടിസി ബസ്

ചടയമംഗലം: ഹെഡ്ലൈറ്റ് ഇല്ലാതെ സര്‍വീസ് നടത്തി കെഎസ്‌ആര്‍ടിസി ബസ്.  മടത്തറയില്‍ നിന്നും ചടയമംഗലത്തേക്ക് പോയ കെഎസ്‌ആര്‍ടിസി ബസാണ് ഹെഡ് ലൈറ്റ് തകരാറിലായിട്ടും സര്‍വീസ് നടത്തിയത്. ഇഡിക്കേറ്റര്‍ മാത്രമിട്ടായിരുന്നു ബസ് സര്‍വീസ്. രാത്രി ഏഴ് മണിക്കായിരുന്നു സംഭവം. 

വടക്കഞ്ചേരി ബസ് അപകടത്തിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയിരുന്നു. നിയമം ലംഘിച്ച്‌ നിരത്തിലിറക്കുന്ന എല്ലാ വാഹനങ്ങളും പിടിച്ചെടുക്കുകയാണ് അധികൃതര്‍. നിയമലംഘനം നടത്തിയ ടൂറിസ്റ്റ് ബസ്സുകളുടെ യാത്ര മോട്ടോര്‍വാഹന വകുപ്പ് തടഞ്ഞിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ബസിനെപ്പോലും എംവിഡി വെറുതെ വിട്ടില്ല. സ്പീഡ് ​ഗവര്‍ണര്‍ ഇല്ലാത്ത ബസുകളെ എംവിഡി നിരത്തിലിറക്കുന്നില്ല. കളര്‍ കോഡും പാലിക്കണമെന്നതും കര്‍ശന നിര്‍ദേശമാണ്. കെഎസ്‌ആര്‍ടിസി ബസുകളിലും വ്യാപക പരിശോധന നടത്തുന്നുണ്ട്. കെഎസ്‌ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്ന് കഴിഞ്ഞ ദിവസം കോടതി അറിയിച്ചിരുന്നു.

അഞ്ചലിൽ ആംബുലന്‍സ്‌ മറിഞ്ഞ്‌ രണ്ടുപേര്‍ക്ക്‌ പരുക്ക്‌

അഞ്ചല്‍: രോഗിയുമായി പോയ ആംബുലന്‍സ്‌ മറിഞ്ഞുണ്ടായ അപകടത്തില്‍ ആംബുലന്‍സ്‌ ഡ്രൈവര്‍ക്കും രോഗിക്കും പരുക്കേറ്റു. ഡ്രൈവര്‍ പുനലൂര്‍ സ്വദേശി രഞ്‌ജിത്ത്‌ പുറത്തേക്ക്‌ തെറിച്ചു വീഴുകയായിരുന്നു. ഇയാളെയും ആംബുലന്‍സ്‌ ഉണ്ടായിരുന്ന രോഗിയേയും ആശുപത്രിയിലേക്ക്‌ മാറ്റി. അഞ്ചല്‍-ആയൂര്‍ പാതയില്‍ അമൃത പെട്രോള്‍ പമ്ബിന്‌ സമീപമായിരുന്നു അപകടം. അപകടത്തില്‍ പരുക്കേറ്റയാളെ പുനലൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ നിന്ന്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകവെയാണ്‌ അപകടമുണ്ടായത്‌. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന്‌ ഇറങ്ങിവന്ന കാറിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം വിട്ട്‌ ആംബുലന്‍സ്‌ എതിര്‍ വശത്തേയ്‌ക്ക് മറിയുകയായിരുന്നു.

മലയോരം തകര്‍ക്കുന്ന തുറമുഖ നിര്‍മാണം

കടയ്ക്കല്‍: വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്ബോള്‍, തീരത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുന്നത് തങ്ങളുടെ ജീവിതത്തെയാണ് കവരുന്നതെന്ന് മനസ്സിലാക്കി സമരത്തിനിറങ്ങിയവരാണ് തിരുവനന്തപുരത്തെ തീരവാസികള്‍.

അവരെപ്പോലെ തന്നെ തുറമുഖ നിര്‍മാണം ദുരിതത്തിലാക്കുന്ന മറ്റൊരു കൂട്ടര്‍ കൂടിയുണ്ട്. അവരാകട്ടെ തീരവുമായി ഒരു ബന്ധവുമില്ലാത്ത മലയോരവാസികളാണ്. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് ആവശ്യമായ ലക്ഷക്കണക്കിന് ടണ്‍ പാറ കൊല്ലം ജില്ലയില്‍ നിന്നാണ് ഖനനം ചെയ്യുന്നത്. ഖനനത്തെ തുടര്‍ന്നുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും പാറ കൊണ്ടുപോകുന്നതിലെ അപകടാവസ്ഥകളുമാണ് മലയോര മേഖലയേയയും ദുരിതത്തിലാക്കിയിരിക്കുന്നത്.

വിഴിഞ്ഞം കടല്‍ നികത്താന്‍ കടയ്ക്കലിലെ പാറകള്‍
ചെറുകിട പാറ ക്വാറികളും വിരലിലെണ്ണാവുന്ന ക്രഷറുകളും മാത്രം പ്രവര്‍ത്തിച്ചിരുന്ന കടയ്ക്കല്‍ മേഖലയില്‍ വന്‍കിട ഗ്രൂപ്പിന്റെ വരവോടെയാണ് പാരിസ്ഥിതിക പ്രശ്നങ്ങള്‍ സങ്കീര്‍ണമാകുന്നത്. കൊട്ടാരക്കര താലൂക്കില്‍ ഉള്‍പ്പെടുന്ന കടയ്ക്കല്‍, കുമ്മിള്‍, ചിതറ പഞ്ചായത്തുകളിലെ പാറമലകളിലായി ക്വാറി മാഫിയയുടെ ശ്രദ്ധ.

വിഴിഞ്ഞം തുറമുഖപദ്ധതിക്ക് വലിയ അളവില്‍ പാറ വേണമെന്ന സ്ഥിതി വന്നതോടെ ഇവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. കൊല്ലം ജില്ലയില്‍ ഉള്‍പ്പെടുന്നതാണെങ്കിലും അറുപത് കിലോമീറ്റര്‍ മാത്രം ദൂരത്തിലും വേഗത്തിലും പാറ എത്തിക്കാന്‍ കഴിയുന്ന ഇടമായതിനാല്‍ കടയ്ക്കല്‍ മേഖലയിലെ പാറമലകള്‍ വിഴിഞ്ഞം പദ്ധതിക്കായി ഖനനം തുടങ്ങുകയായിരുന്നു. സര്‍ക്കാര്‍ പദ്ധതിക്ക് വേഗത്തില്‍ പാറ വേണ്ടതിനാല്‍ ക്വാറികളുടെ അനുമതിയടക്കം വേഗത്തിലായി.

ലോറി കയറുന്നത് മുരികക്കോട്ട് കുന്ന് മുതല്‍ കൊണ്ടോടി മല വരെ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിനായി 65 ലക്ഷം ടണ്‍ പാറ ഖനനം നടത്താനാണ് അനുവാദം ലഭിച്ചിരുന്നത്. പറക്കായി രണ്ട് ദേശങ്ങള്‍ തന്നെ യാതൊരെതിര്‍പ്പും കൂടാതെയാണ് പ്രാദേശിക ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും വിട്ടുകൊടുത്തത്. മുരികക്കോട്ട് കുന്നിലെ 97/1,78/6,76/1,97/1,76/1 എന്നീ സര്‍വേ നമ്ബറുകളില്‍ ഖനനത്തിനാണ് ടെസ്ന മൈന്‍സിന് എന്‍.ഒ.സി നല്‍കിയത്. ഈ പാറക്കുമുകളില്‍ അഞ്ചേക്കറോളം കൃഷി ഭൂമി നിലവിലുണ്ട്.

ഇതിന്‍റെ സ്വാഭാവിക പിന്‍ബലമായി നിലകൊള്ളുന്ന ഈ കുന്നില്‍ പാറഖനനം നടത്തിയാല്‍ അത് മുഴുവനായും പെരുമഴകളില്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തും. മുമ്ബ് ഈ പാറയോട് ചേര്‍ന്നു പ്രവര്‍ത്തിച്ച ക്വാറി കോടതി ഉത്തരവ് മുഖാന്തരം നിര്‍ത്തിെവച്ചതാണ്. എന്നിട്ടും ഇപ്പോള്‍ ഇവിടെ ഖനനാനുമതി ലഭിച്ചു.

രണ്ട് ക്വാറികളും ഒരു ക്രഷറും പ്രവര്‍ത്തിച്ചിരുന്ന കുമ്മിള്‍ ഗ്രാമപഞ്ചായത്തിലെ കൊണ്ടോടി മലയിലെ അമ്ബതേക്കറിലേറെ ഭൂമിയിലാണ് ഖനനം നടത്തുന്നത്. വിഴിഞ്ഞത്തിനായി പാറ വന്‍തോതിലാവശ്യം വന്നതോടെയാണ് ഇവിടെ പുതിയ പേരില്‍ കമ്ബനി രൂപവത്കരിച്ച്‌ ഖനനത്തിനിറങ്ങിയത്. ഇവിടങ്ങളില്‍ ആധുനിക യന്ത്രോപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഖനനം അനുസ്യൂതം തുടരുകയാണ്.

രാപകല്‍ വ്യത്യാസമില്ലാതെ ദിനംപ്രതി നാനൂറിലധികം ലോഡ് പാറയാണ് വിഴിഞ്ഞത്തേക്ക് പോകുന്നത്. െപാലീസാണെങ്കില്‍ 'വിഴിഞ്ഞം പോര്‍ട്ട്' എന്ന് രേഖപ്പെടുത്തിയ ലോറികള്‍ക്ക് പിഴ ചുമത്താനും തയാറാകുന്നില്ല. അതിനാല്‍തന്നെ ഈ മേഖലകളില്‍ അപകടങ്ങളും തുടര്‍ക്കഥയാവുകയാണ്. ഖനനത്തിന്റെ പാരസ്ഥിതിക പ്രശ്നങ്ങള്‍ക്കപ്പുറം നാട്ടുകാര്‍ക്കിപ്പോള്‍ പതിവ് തലവേദന പാറ കയറ്റിപ്പോകുന്ന ടിപ്പറുകളാണ്. വിഴിഞ്ഞം ബോര്‍ഡ് വെച്ച്‌ മറ്റ് ആവശ്യങ്ങള്‍ക്കും പാറ കൊണ്ടുപോകുന്നുമുണ്ട്.

നിയമം കാറ്റില്‍ പറത്തിയുള്ള ടിപ്പറുകളുടെ മരണപ്പാച്ചില്‍
ഓരോ ദിവസവും ക്വാറികളില്‍ നിന്ന് നിശ്ചിത എണ്ണം വാഹനങ്ങള്‍ മാത്രമാണ് നിയമപ്രകാരം അനുവദിക്കേണ്ടത്. ഭാരത്തിനും നിയന്ത്രണമുണ്ട്. എന്നാല്‍ ഇതെല്ലാം മറികടന്ന്, വാഹനത്തിന്റെ ബോഡിക്കു മുകളിലായി കൂറ്റന്‍പാറ കയറ്റിയാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. റോഡ് വശത്ത് താമസിക്കുന്നവരും യാത്രക്കാരും ഏതു നിമിഷവും വന്‍ അപകടം സംഭവിക്കാമെന്ന ഭയപ്പാടിലാണ്. നാട്ടുകാര്‍ക്ക് വാഹനങ്ങളുമായി നിരത്തിലിറങ്ങാന്‍ കഴിയാത്ത അവസ്ഥ കൂടി വന്നിരിക്കുകയാണ്. നിരവധി തവണ പരാതി നല്‍കിയെങ്കിലും അധികൃതര്‍ ഇതൊന്നും കണ്ട മട്ടില്ല.

കുമ്മിള്‍-മുക്കുന്നം-കിളിമാനൂര്‍ റോഡ് വഴിയുള്ള ടോറസ് വാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മേഖലയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ കൊല്ലം കലക്ടറെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു. വിശദമായ അന്വേഷണം നടത്തി നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഐരക്കുഴിയില്‍ കോളജ് വിദ്യാര്‍ഥിയുടെ ജീവനെടുത്ത അപകടം സൃഷ്ടിച്ചത് ടിപ്പര്‍ ലോറിയുടെ അമിത വേഗമായിരുന്നു.

സ്കൂള്‍ സമയങ്ങളില്‍ ടിപ്പറുകള്‍ ഓടുന്നതിന് നിയന്ത്രണം എര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് പാലിക്കാറേയില്ല. കണ്‍സ്ട്രക്ഷന്‍ കമ്ബനികളാകട്ടെ ലൈസന്‍സ് പോലുമില്ലാത്ത നിര്‍മാണ തൊഴിലാളികളെ വരെ ഉപയോഗിച്ചാണ് ടിപ്പറുകള്‍ ഓടിക്കുന്നത്. ഇവ അമിത ലോഡുമായി സഞ്ചരിക്കുന്നത് മൂലം റോഡുകള്‍ തകരുന്നതിനെതിരെ നാട്ടുകാര്‍ നേരേത്ത രംഗത്ത് വന്നിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് ക്രഷര്‍കമ്ബനികള്‍ തന്നെ പൊതു റോഡുകള്‍ നവീകരിച്ചിരുന്നു. പിന്നീട് ഈ റോഡുകളിലൂടെ അമിത വേഗത്തിലായി ടിപ്പറുകളുടെ സഞ്ചാരം.

മുക്കുന്നം കല്ലുതേരിയില്‍ അമിത ലോഡുമായി പോകുന്നതിനിടയില്‍ കൂറ്റന്‍പാറ പുറത്തേക്ക് വീണ സംഭവമുണ്ടായി. പരാതി നല്‍കലും വഴി തടയലുമടക്കമുള്ള സമരങ്ങളുമായി നാട്ടുകാര്‍ വിവിധ ഘട്ടങ്ങളിലായി രംഗത്തുവന്നെങ്കിലും ടിപ്പറുകള്‍ക്ക് അനുകൂലമായ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്.

തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സ്

കെല്‍ട്രോണ്‍ ഇന്റെ വഴുതക്കാട് നോളജ് സെന്ററില്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, നെറ്റ്വര്‍ക്ക്, ലാപ്‌ടോപ് റിപെയര്‍, ഐ.ഒ.ടി, സി.സി.ടി.വി ക്യാമറ ആന്റ് മൊബൈല്‍ ടെക്‌നോളജി സോഫ്റ്റ്വെയര്‍, ആനിമേഷന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി, ബി.ടെക് അല്ലെങ്കില്‍ എം.സി.എ ആണ് യോഗ്യത. വിശദവിവരങ്ങള്‍ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ചെമ്പിക്കലം ബില്‍ഡിംഗ് രണ്ടാം നില, ബേക്കറി വിമന്‍സ് കോളേജ് റോഡ്, വഴുതക്കാട് പി.ഒ തിരുവനന്തപുരം വിലാസത്തില്‍ ലഭിക്കും. ഫോണ്‍-8590605260, 04712325154.

സ്‌ക്വാഡ് പരിശോധന: 23 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 23 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കുന്നത്തൂര്‍, പോരുവഴി, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 15 കേസുകളില്‍ പിഴചുമത്തി. 29 എണ്ണത്തിന് താക്കീത് നല്‍കി.

കരുനാഗപ്പള്ളിയിലെ നീണ്ടകര, ഓച്ചിറ, തൊടിയൂര്‍, തഴവ ഭാഗങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. മൂന്നു കേസുകളില്‍ പിഴയീടാക്കി. 34 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കൊട്ടാരക്കര, ചിതറ, ഇളമാട്, കരീപ്ര, എഴുകോണ്‍, കുമ്മിള്‍, വെളിനല്ലൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, വെളിയം പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ മൂന്നു കേസുകള്‍ക്ക് പിഴയീടാക്കി. 127 എണ്ണത്തിന് താക്കീത് നല്‍കി.

കൊല്ലം കോര്‍പ്പറേഷന്‍, പരവൂര്‍ മുനിസിപ്പാലിറ്റി, തൃക്കോവില്‍വട്ടം, കല്ലുവാതുക്കല്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. രണ്ട് കേസുകള്‍ക്ക് നിന്ന് പിഴയീടാക്കി. 63 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
പത്തനാപുരം, പിറവന്തൂര്‍ മേഖലകളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ സി. ജി. സിജിലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 11 കേസുകള്‍ക്ക് താക്കീത് നല്‍കി.

പുനലൂര്‍, വാളക്കോട് എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ 12 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. തഹസില്‍ദാര്‍ കെ.എസ്. നസിയ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

തുടയന്നൂരിൽ വിടും വസ്തുവും വില്പനക്ക്


Status: open

CENT: 14 cent and house

PRICE: 18 lakhs

PLACE: Thudayannoor

VILLAGE: Ittiva

DISTRICTKollam
  • Road side 
  • Near Arathakandappan temple
  • Thudayannoor - anchal - kadakkal road
MOBILE: 8136994246

കടയ്ക്കല്‍ പ്രക്ഷോഭത്തിന്റെ ഓര്‍മ പുതുക്കല്‍ ഉപന്യാസ രചനാമത്സരം വിജയികളെ പ്രഖ്യാപിച്ചു

കടയ്ക്കല്‍: കടയ്ക്കല്‍ പ്രക്ഷോഭത്തിന്റെ ഓര്‍മപുതുക്കലിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈനായി സംഘടിപ്പിച്ച ഉപന്യാസരചനാ മത്സരം വിജയികളെ പ്രഖ്യാപിച്ചു. നിലമേല്‍ എന്‍.എസ്.എസ് കോളേജിലെ മൂന്നാം വര്‍ഷ മലയാളം ബിരുദ വിദ്യാര്‍ത്ഥിനി ജെ.എസ്. സജ്മിക്കാണ് ഒന്നാം സ്ഥാനം. വര്‍ക്കല എസ്.എന്‍ കോളേജിലെ ഒന്നാം വര്‍ഷ സുവോളജി ബിരുദ വിദ്യാര്‍ത്ഥിനി എസ്.ഫസീല, കൊട്ടിയം മന്നം മെമ്മോറിയല്‍ എന്‍.എസ്.എസ്.എസ് കോളേജിലെ ഒന്നാം വര്‍ഷ ഇക്കണോമിക്‌സ് ബിരുദ വിദ്യാര്‍ത്ഥിനി എസ്. സുമയ്യ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.എഴുത്തുകാരായ ജി.ആര്‍.ഇന്ദുഗോപന്‍, ബി. മുരളി എന്നിവര്‍ വിധിനിര്‍ണയം നടത്തി.

സ്‌ക്വാഡ് പരിശോധന; 37 സ്ഥാപനങ്ങള്‍ക്ക് പിഴ

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 37 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കരയില്‍ ആണ് ഏറ്റവും കൂടുതല്‍ കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തിയത്.

കൊട്ടാരക്കര, ചടയമംഗലം, ഇളമാട്, എഴുകോണ്‍, ഇട്ടിവ, കുളക്കട, മേലില, മൈലം, കുമ്മിള്‍, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നടത്തിയ പരിശോധനയില്‍ 19 കേസുകള്‍ക്ക് പിഴയീടാക്കുകയും 173 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.

കരുനാഗപ്പള്ളി, നീണ്ടകര, ചവറ, ക്ലാപ്പന, ഓച്ചിറ, തേവലക്കര, തൊടിയൂര്‍, തെക്കുംഭാഗം, പ•ന, തഴവ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 11 കേസുകളില്‍ പിഴയീടാക്കി. 112 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. കുന്നത്തൂരില്‍ പോരുവഴി, മൈനാഗപ്പള്ളി പ്രദേശങ്ങളില്‍ 30 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയും ഒരെണ്ണത്തിന് പിഴ ചുമത്തുകയും ചെയ്തു. കൊല്ലത്തെ പരവൂരില്‍ നടത്തിയ പരിശോധനയില്‍ ആറു കേസുകളില്‍ പിഴ ചുമത്തി. ഏഴു സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി

പത്തനാപുരത്തെ പട്ടാഴി, പട്ടാഴി വടക്കേക്കര എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ബോസ് ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ആറു സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. പുനലൂരില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പതു കേസുകള്‍ക്ക് താക്കീത് നല്‍കി. തഹസീല്‍ദാര്‍ കെ. എസ്. നസിയ നേതൃത്വം നല്‍കി.

ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

ഐ.എച്ച്.ആര്‍.ഡിയുടെ കുണ്ടറ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ നടത്തുന്ന ഡേറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(പി.ജി.ഡി.സി.എ, ഡി.സി.എ) കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 31. പട്ടികജാതി/പട്ടിക വര്‍ഗ്ഗ/ മറ്റര്‍ഹ വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍-04742580462, 8547005090.
© all rights reserved
made with Kadakkalnews.com