Responsive Ad Slot

കടയ്ക്കലിൽ അമ്മയെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ

കടയ്ക്കല്‍: അമ്മയെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. കടയ്ക്കല്‍ മുരുക്കുമണ്‍ സ്വദേശി രഞ്ജിത്ത് കൃഷ്ണനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ പേര്‍ക്കുള്ള മൂന്നര സെന്റ് ഭൂമി വിറ്റ് പണം വേണമെന്ന് രഞ്ജിത്ത് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് അമ്മ തയ്യാറായില്ല. തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമ്മയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ മൊഴി രേഖപ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കടയ്ക്കൽ ദർപ്പക്കാട് എംജി നഗറിൽ നടന്ന അപകടത്തിൽ രണ്ട് പേരും മരണപെട്ടു

കടയ്ക്കൽ: കടയ്ക്കൽ ദർപ്പക്കാട് എംജി നഗറിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു മരിച്ചു. ഇന്ന് നാലുമണിയോടെ കൂടിയാണ് അപകടം നടന്നത്. രണ്ടുപേരെയും ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ രണ്ടു പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പാങ്ങുകാട് അഴകതുവിള സ്വദേശി അരുൺലാൽ (21) വയസ്സ്. ദർപ്പക്കാട് സ്വദേശി അബ്ദുള്ള(20) വയസ്സ് എന്നിവരാണ് മരണപ്പെട്ടത്. പാരിപ്പള്ളി മടത്തറ സ്റ്റേറ്റ് ഹൈവേ ആയതിനു ശേഷം നിരവധി ജീവനുകളാണ് ഇവിടെ നഷ്ടമായിരിക്കുന്നത്.

കടയ്ക്കലിൽ ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കടയ്ക്കൽ: കടയ്ക്കൽ ദർപ്പക്കാട് എംജി നഗറിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാളുടെ നില അതീവ ഗുരുതരം ദർഭക്കാടിന് സമീപം വൈകുന്നേരം നാലു മണിയോടെയാണ് അപകടം നടന്നത്. അമിതവേഗതയിൽവന്ന ബൈക്ക് നിയന്ത്രണം വിട്ട് കാറിലിടിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക വിവരം.

ദർപ്പക്കാട് സ്വദേശി അബ്ദുള്ളയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരണപ്പെട്ടത് പാങ്ങലുകട് സ്വദേശി അരുൺ ലാലാണ് മെഡിക്കൽ കോളേജിൽ സീരിയസ് ആയിട്ടുള്ളത്.

കടയ്ക്കലിലെ ആംബുലൻസ് ഡ്രൈവറെ കടയ്ക്കൽ സി ഐ മർദിച്ചതായി ആരോപണം

കടയ്ക്കൽ: കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ നിന്ന്, രാഷ്ട്രീയ പാർട്ടികൾ തമ്മിൽ നടന്ന സംഘർഷത്തിൽ കയ്യിൽ ഇരുന്ന് വെടിമരുന്ന് പൊട്ടി തെറിച്ചു ഗുരുതരമായി പരിക്ക് പറ്റിയ യുവാവിനെയും കൊണ്ട് മെഡിക്കൽ കോളേജിനു ഓട്ടം പോയ SRN കടയ്ക്കൽ ആംബുലൻസ് ഡ്രൈവർ ശ്രീദ്നെ മെഡിക്കൽ കോളജിൽ വെച്ച് അകാരണമായി കടയ്ക്കൽ CI ക്രൂരമായി മർദിച്ചതായി പരാതി. 
ശ്രീദ് ഇപ്പോൾ കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ നട്ടെല്ലിന് ഗുരുതരമായി പരിക്ക് പറ്റി ചികിത്സയിൽ ആണ്. ശ്രീദ് നെ ക്രൂരമായി മർദിച്ച കടയ്ക്കൽ CI ഗിരിലാലിനെതിരെ ശക്തമായ നടപടി എടുക്കണമെന്നു സംയുക്ത ആംബുലൻസ് ഡ്രൈവേഴ്സ് യൂണിയൻ കേരള ആവശ്യപ്പെട്ടു.

Rush To You; കടയ്ക്കലിനു സ്വന്തമായി ഭക്ഷണ വിതരണ ആപ്പ്

നിലമേൽ കഴിഞ്ഞ രണ്ട് വർഷമായി പ്രവർത്തിച്ചു വരുന്ന റഷ് ടു യു ഹോം ഡെലിവറി സെന്റർ കസ്റ്റമേഴ്സിന്റെ അഭ്യർത്ഥനമൂലം മൊബൈൽ അപ്ലിക്കേഷനിലും ലഭ്യമാണ്. കോവിഡ് മഹാമാരിക്കിടയിൽ ജനങ്ങൾക്ക് മികച്ച സേവനം കാഴ്ച്ചവച്ച സ്ഥാപനമാണ് റഷ് ടു യു. 35ഇൽ പരം ഷോപ്സും 4000 ഇൽ പരം പ്രോഡക്റ്റുകളും ദിവസേന പുതുമയാർന്ന ഓഫറുകളുമായാണ് സ്ഥാപനത്തിന്റെ പുത്തൻ ചുവടുവയ്പ്പ്. 

ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണം നേടിക്കൊണ്ട് മുന്നേറുകയാണ് റഷ്‌ ടു യൂ. മിതമായ സർവീസ് ചാർജ് മാത്രം ഈടാക്കുന്നു എന്നതാണ് സ്ഥാപനത്തെ മറ്റുള്ളവയിൽ നിന്നും വേറിട്ട് നിർത്ത്‌ന്നത്. 

കിണറ്റിൽ അകപെട്ടയാളെ കടയ്ക്കല്‍ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി

കടയ്ക്കല്‍: കിണര്‍ വൃത്തിയാക്കുന്നതിനായി കിണറില്‍ ഇറങ്ങവേ കാല്‍ വഴുതി കിണറ്റില്‍ വീണ് പരിക്കേറ്റയാളെ കടയ്ക്കല്‍ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. മുക്കുന്നം പുതുക്കോട് സെയ്നുലാബ്ദീന്‍ എന്നയാളുടെ 45 അടിയോളം താഴ്ചയുള്ള കിണര്‍ വൃത്തിയാക്കുന്നതിനായി ഇറങ്ങിയ പുതുക്കോട് ഇടപ്പണയില്‍ വീട്ടില്‍ അഷഫക്ക് അലി (36) യ്ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ അഷഫക്ക് അലിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ എം.അരവിന്ദന്‍ കിണറിലിറങ്ങിയാണ് ആളെ കരക്കെത്തിച്ചത്. 

സ്റ്റേഷന്‍ ഓഫീസര്‍ ജെ.സുരേഷ് കുമാര്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി.വിനോദ് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ എസ്.ആര്‍.ഗിരീഷ് കുമാര്‍, വി.ജി.അനുമോന്‍, ജി.എസ്.സജീവ്, ഫയര്‍ റെസ്ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) എ.സുല്‍ഫിക്കര്‍, എസ്.ദീപക് എന്നിവരുടെ നേതൃത്വത്തിലുള്ള സേനയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

നിലമേൽ; ഓൺലൈൻ ഫുഡ് ഡെലിവറി ബോയ്‌ ഒഴിവ്

#Status: Open

Shop Name:
Rush To You

Employment Category:
Private

Shop Type:
Online Food Delivery 

Job Location:
Nilamel

Total No. of Vacancies:
10

Name of the Post:
  • Delivery Boy [ 10 Post]

Gender:
Male & Female

Qualification:
  1. S.S.L.C
  2. Two Wheeler With Driving Licence
Timing:
9AM To 9PM 

Salary Package:
₹8000 +  Petrol Expense + Incentive 

Mode of Selection:
Interview 

Contact:
9847776577 / care@rushtoyou.in


NOTICE: kadakkalNews.com is not a recruitment agency. We just sharing available job in Kadakkal from different sources, so KadakkalNews.com is not directly or indirectly involve in any stage of recruitment.

കടയ്ക്കലിൽ ബിജെപി നേതാവിന്റെ വീടിന് നേരേ ബോംബേറ്

കടയ്ക്കൽ: കടയ്ക്കലിൽ ബിജെപി നേതാവിൻ്റെ വീടിന് നേരേ ബോംബേറ്. ബിജെപി കടയ്ക്കൽ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻറ് രതി രാജൻ്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. ബോംബെറിഞ്ഞവരുടെ കൈയിലിരുന്ന് പൊട്ടിയതായി സംശയിക്കുന്നു.
കഴിഞ്ഞ തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ വടക്കേവയൽ വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു രതിരാജൻ. അന്നും നിരവധി തവണ വീടിനു നേരേയും, വാഹനത്തിന് നേരേയും ആക്രമണം ഉണ്ടായിരുന്നു.

കോവിഡ് 19; ഇനി പുതുക്കിയ പരിശോധനാ മാനദണ്ഡങ്ങള്‍ - ഡി.എം.ഒ



കോവിഡ് പരിശോധനയ്ക്കായി മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതായി ഡി.എം.ഒ. പുതുരീതി പ്രകാരം ഇന്‍ഫ്‌ളുവന്‍സ-ശ്വാസകോശ രോഗബാധിതര്‍ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാലും ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തണം. കണ്ടയിന്‍മെന്റ് സോണിലുള്ള രോഗലക്ഷണം ഇല്ലാത്തവരും ആന്റിജന്‍ ടെസ്റ്റ് നടത്തണം. രോഗലക്ഷണം ഇല്ലാത്ത 60 ന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, പ്രസവാനന്തര കാലാവധിയിലുള്ളവര്‍, ഗുരുതര രോഗബാധിതര്‍, പോഷകാഹാരക്കുറവുള്ള കുട്ടികള്‍ എന്നിവരും ആര്‍.ടി.പി.സി.ആര്‍ നടത്തണം.

രോഗലക്ഷണമുള്ള 14 ദിവസത്തിനുള്ളില്‍ അന്താരാഷ്ട്ര-അന്തര്‍ സംസ്ഥാന യാത്രികര്‍ ആന്റിജന്‍ നെഗറ്റീവായാലും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ചെയ്യണം. ഇതേ മാനദണ്ഡം തന്നെയാണ് രോഗലക്ഷണമില്ലാത്ത ക്വാറന്റനിലുള്ള അന്താരാഷ്ട്ര-അന്തര്‍ സംസ്ഥാന യാത്രികര്‍, രോഗലക്ഷണം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട രോഗലക്ഷണം ഇല്ലാത്തവര്‍, അന്താരാഷ്ട്ര-അന്തര്‍ സംസ്ഥാന യാത്രികരുമായി 14 ദിവസത്തിനുള്ളില്‍ സമ്പര്‍ക്കത്തിലായ രോഗലക്ഷണമുള്ളവര്‍-ആരോഗ്യ പ്രവര്‍ത്തകര്‍-മുന്‍നിര പോരാളികള്‍ എന്നിവര്‍ക്കും ബാധകം. കോവിഡ് സ്ഥിരീകരിച്ചവരുടെ ഫോളോ അപ്പ് സാമ്പിളുകള്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കണം.

ശസ്ത്രക്രിയ-മുന്നോടിയായ പരിശോധന നടത്തുന്നവരും ട്രൂനാറ്റ് പരിശോധനയാണ് നടത്തേണ്ടത്. രോഗലക്ഷണമില്ലാത്ത ജയില്‍ അന്തേവാസികള്‍, പരോളിന് മുമ്പും പിമ്പും ജയിലില്‍ എത്തുന്നവര്‍ എന്നിവര്‍ക്ക് ആന്റിജനാണ് നടത്തേണ്ടത്. സ്‌കൂള്‍-കോളജ്-വ്യവസായ സ്ഥാപനങ്ങള്‍-ഓഫീസ്- ആതുരായലയങ്ങളിലെ അന്തേവാസികള്‍ എന്നിവര്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തണം. മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി ലക്ഷണം ഉള്ളവര്‍ സാര്‍സ് കോവ് 2 എലിസ ടെസ്റ്റ് നടത്തണം എന്നും ഡി.എം.ഒ വ്യക്തമാക്കി.

കടയ്ക്കൽ സ്വദേശി ഡോ. അരുൺ എസ് നായർ IAS ന്‌ അസിസ്റ്റന്റ് കളക്ടർ ആയി നിയമനം


കടയ്ക്കൽ: കടയ്ക്കൽ സ്വദേശി ഡോ. അരുൺ എസ് നായർ IAS ന് കേരളകേഡർ ലഭിക്കുകയും കൊല്ലം ജില്ലാ അസിസ്റ്റന്റ് കളക്ടർ ആയി നിയമനവും ലഭിച്ചിരിക്കുകയാണ്.

സൂര്യാതപം; മുന്‍കരുതല്‍ വേണം - ഡി.എം.ഒ

സൂര്യാതപ സാധ്യത ജില്ലയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് ഡി.എം.ഒ മുന്നറിയിപ്പ് നല്‍കി. വേങ്ങര തൊടിയൂര്‍ സ്വദേശിയായ 53 കാരന് സൂര്യാതപം ഏറ്റു. മരപ്പണി ചെയ്യുന്നതിന് ഇടയിലാണ് പൊള്ളലേറ്റത്. തൊടിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.

ലക്ഷണങ്ങള്‍ ഇവ
ചൂടുകുരു, നിര്‍ജലീകരണം, സൂര്യാതപം മൂലമുണ്ടാകുന്ന പൊള്ളല്‍, തളര്‍ച്ച, തിണര്‍പ്പ്, കോച്ചിവലിവ്, ശരീരവേദന, വിറയല്‍, ക്ഷീണം, ഉണങ്ങിവരണ്ട വായ, മൂത്രം മഞ്ഞനിറമാകുക എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.
കുഴിഞ്ഞുതാണ കണ്ണുകള്‍, ഉണങ്ങി വരണ്ട ത്വക്ക്, മൂത്രതടസം, ബോധക്ഷയം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. അമിതമായ ദാഹം, മയക്കം, കൂടിയ നാഡിമിടിപ്പ്, മനം പുരട്ടല്‍, ഛര്‍ദ്ദി, പേശിവലിവ്, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം എന്നിവയാണ് തളര്‍ച്ചയുടെ ലക്ഷണങ്ങള്‍. കൂടിയ ചൂടില്‍ കഠിനമായി അധ്വാനിക്കുന്നവര്‍ക്കാണ് സൂര്യാഘാത സാധ്യത. വറ്റിവരണ്ട് ചുവന്ന് ചൂടായ ശരീരം, ശക്തിയായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, അബോധാവസ്ഥ എന്നിവയാണ് ലക്ഷണങ്ങള്‍. പേശികളിലെ കോശങ്ങള്‍ നശിക്കുകയും വൃക്കകള്‍ക്ക് നാശം സംഭവിക്കുകയും ചെയ്യാം. തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണ കാരണമുയേക്കാം.

മുന്‍കരുതലുകള്‍
രാവിലെ 11 മണി മുതല്‍ മൂന്നുവരെയുള്ള പുറംജോലികള്‍ ഒഴിവാക്കണം. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം, പഴങ്ങള്‍, പഴച്ചാറുകള്‍, പച്ചക്കറി സാലഡുകള്‍ എന്നിവ ധാരാളമായി കഴിക്കണം. മദ്യം നിര്‍ജലീകരണത്തിന് കാരണമായതിനാല്‍ ഒഴിവാക്കണം. അനാവൃതമായ ശരീരഭാഗങ്ങളില്‍ അള്‍ട്രാവയലറ്റ് രശ്മികളെ ചെറുക്കുന്ന ലേപനങ്ങള്‍ പുരട്ടണം. അയഞ്ഞ, ഇളംനിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം. സൂര്യാതപം ഏറ്റതായി തോന്നിയാല്‍ ഉടന്‍ തണലത്തേക്ക് മാറിനില്‍ക്കണം. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്. മുതിര്‍ന്ന പൗര•ാര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ വെയിലേല്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. പുറത്തേയ്ക്കു പോകേണ്ട സാഹചര്യങ്ങളില്‍ തൊപ്പി/കുട ഉപയോഗിക്കണം. എല്ലാ സ്ഥാപനങ്ങളിലും കുടിവെള്ള കോര്‍ണര്‍/വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കണം.

അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ താലൂക്കാശുപത്രികള്‍, ജില്ലാ ആശുപത്രിവരെ സുസജ്ജമാണ്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഒ.ആര്‍.എസ് പാക്കറ്റുകള്‍, ഐ.വി ഫ്‌ളൂയിഡുകള്‍, അടിയന്തര ആവശ്യത്തിനുള്ള മരുന്നുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.ശ്രീലത അറിയിച്ചു.

ഇ-സേവാ ബസാർ-ന്റെ കടയ്ക്കൽ ബ്രാഞ്ചിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

#Status: Open

Shop Name: 
GREENWORLD International

Employment Category:
Private

Shop Type:
E-Seva Bazar

Job Location:
Kadakkal

Total No. of Vacancies:
4

Name of the Post:
  1. Educational Counsellor (1 post)
  2. Digital Marketing (1 post)
  3. Branch Manager (1 post)
  4. Assistant Branch Manager (1 post)

Gender:
Male/Female

Age Limit:
20 - 35

Qualification:
Degree & Above 

Salary Package: 
10000 & Above

Last Date:

Mode of Selection:
Interview 

Contact:
9946719209, 9446729206


NOTICE: kadakkalNews.com is not a recruitment agency. We just sharing available job in Kadakkal from different sources, so KadakkalNews.com is not directly or indirectly involve in any stage of recruitment.

© all rights reserved
made with Kadakkalnews.com