കടയ്ക്കൽ: കടയ്ക്കലില്‍ പ്രൈവറ്റ് ബസില്‍ നിന്നും മധ്യവയസ്കയുടെ സ്വര്‍ണ്ണ മാല പൊട്ടിച്ച തമിഴ്നാട് സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി സ്വദേശിനി സുമതിയാണ് പിടിയിലായത്.
വര്‍ക്കലയില്‍ നിന്നും മടത്തറക്ക് പോകുന്ന പ്രൈവറ്റ് ബസ് കടയ്ക്കല്‍ എത്തിയപ്പോഴാണ് മധ്യവയസ്കയുടെ മാല നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ബസ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് സുമതിയെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ കടയ്ക്കല്‍ പൊലീസിനെ ഏല്‍പ്പിക്കുകയായിരിന്നു.