Responsive Ad Slot

ഐ ടി ഐ പ്രവേശനം; സ്‌പോട്ട് അഡ്മിഷന്‍ 19 ന്

കുളത്തൂപ്പുഴയില്‍ പുതുതായി ആരംഭിച്ച കൂവക്കാട് ഗവണ്‍മെന്റ് ഐ ടി ഐ യില്‍ എസ് സി വി ടി പ്ലംബര്‍(നോണ്‍ മെട്രിക്) ട്രേഡില്‍ പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷന്‍ ഫെബ്രുവരി 19 ന് രാവിലെ 9.30 ന് ആയൂര്‍ ഇളമാട് ഗവണ്‍മെന്റ് ഐ ടി ഐ യില്‍ നടക്കും. വിശദ വിവരങ്ങള്‍ 0474-2671715 നമ്പരില്‍ ലഭിക്കും.

ചിതറ പോലീസ് സ്റ്റേഷൻ വളവുപച്ചയിൽ 18ന് പ്രവർത്തനം തുടങ്ങുന്നു


ചിതറ: ചിതറ പോലീസ് സ്റ്റേഷൻ ഈമാസം പതിനെട്ടാം തീയതി പ്രവർത്തനം തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ പോലീസ് സ്റ്റേഷന്റെ പ്രവർത്തന ഉദ്ഘാടനം നിർവഹിക്കും. ഇന്നലെ വൈകിട്ട് വളവുപച്ചയിൽ ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം എസ് മുരളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. 2015 ൽ നവീകരിച്ച പുതിയ ചിതറ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഉദ്ഘാടനത്തിനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അന്നത്തെ ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ചിതറ മുരളി നൽകിയ നിവേദനത്തെ തുടർന്നാണ് ചിതറ പോലീസ് സ്റ്റേഷൻ അനുവദിച്ചത്. 

വളവുപച്ചയിൽ ഇതിനായി പ്രദേശവാസികളുടെ സഹായത്തോടെ ഗ്രാമപഞ്ചായത്ത് പോലീസ് സ്റ്റേഷനായി കെട്ടിടം തയ്യാറാക്കുകയും ചെയ്തു. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു എങ്കിലും ജീവനക്കാരെ നിയമിച്ചു സ്റ്റേഷൻ പ്രവർത്തനം തുടങ്ങാൻ വൈകി. എന്നാൽ ഇതോടൊപ്പം അനുവദിച്ച നഗരൂർ, അച്ചൻകോവിൽ പോലീസ് സ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങിയിരുന്നു. ഇപ്പോൾ ചിതറ പോലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങുന്നതിനായി ഇൻസ്പെക്ടർ,സബ് ഇൻസ്പെക്ടർ, സിവിൽ പോലീസ് ഓഫീസർ ഉൾപ്പെടെ 36 പേരെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. 

പ്രവർത്തനം തുടങ്ങുന്നതിനായി കെട്ടിടത്തിലെ നവീകരണ പരിപാടികൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ധ്രുതഗതിയിൽ നടന്നുവരികയാണ്. കഴിഞ്ഞദിവസം റൂറൽ എസ്പി സ്ഥലം സന്ദർശിച്ചിരുന്നു. ചിതറ പഞ്ചായത്ത് പൂർണ്ണമായും ഇട്ടിവ, കുളത്തൂപ്പുഴ,കുമ്മിൾ പഞ്ചായത്തിലെ ഭാഗിക പ്രദേശങ്ങളും ചിതറ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടും. പോലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങുന്നതോട് കൂടി വളവുപച്ച - മടത്തറ മേഖലയുടെ വികസന പ്രവർത്തനങ്ങൾക്ക് കൂടിയായിരിക്കും വഴിയൊരുക്കുക.

കിഴക്കന്‍ മേഖലയ്ക്ക് കുതിപ്പേകാന്‍ മലയോര ഹൈവേ യാഥാര്‍ഥ്യത്തിലേക്ക്; പൂര്‍ത്തീകരണ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

ജില്ലയുടെ കിഴക്കന്‍ മേഖലയ്ക്ക് കുത്തിപ്പേകാന്‍ മലയോര ഹൈവേ യാഥാര്‍ത്ഥ്യത്തിലേക്ക്. പൂര്‍ത്തീകരണ ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 11) വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
201.67 കോടി രൂപയുടെ കിഫ്ബി ധനസഹായത്തോടെയാണ് മലയോര ഹൈവേ പൂര്‍ത്തീകരിച്ചിട്ടുള്ളത്. പുനലൂര്‍ കെ എസ് ആര്‍ ടി സി ജംഗ്ഷന്‍ മുതല്‍ അഗസ്ത്യക്കോട് വരെയും ആലഞ്ചേരി-കുളത്തൂപ്പുഴ-മടത്തറ വഴി ചല്ലിമുക്ക് വരെയുമാണ് മലയോര ഹൈവേ. 46.1 കിലോമീറ്റര്‍ ദൂരം വരുന്ന ഹൈവേയ്ക്ക് 10 മീറ്റര്‍ വീതിയാണുള്ളത്.

സംരക്ഷണഭിത്തികള്‍, കാല്‍നടയാത്രയ്ക്കായി ഇന്റര്‍ലോക്ക് ചെയ്ത നടപ്പാതകള്‍, ഓടകള്‍, കലുങ്കുകള്‍ എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ നാല്പതോളം ബസ് ഷെല്‍ട്ടറുകള്‍, വാഹന യാത്രക്കാര്‍ക്കായി വണ്‍ വേ സൈഡ് അമിനിറ്റി സെന്ററും പൂര്‍ത്തീകരിച്ചു. ശുചിമുറി, ലഘു ഭക്ഷണശാല, വിശ്രമമുറി, വാഹന പാര്‍ക്കിങ്ങിനുള്ള സൗകര്യം എന്നിവയും അമിനിറ്റി സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.

കുളത്തൂപ്പുഴ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷനാകും. വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു, ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക്ക്, എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ എന്നിവര്‍ മുഖ്യാതിഥികളാകും.

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍, പുനലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി അനില്‍കുമാര്‍, ജിഷ മുരളി, എസ് ബൈജു, ടി അജയന്‍, എം എസ് മുരളി തുടങ്ങിയവര്‍ പങ്കെടുക്കും.

ചിതറ ഓയിൽ പാം എസ്റ്റേറ്റിൽ ദുൽഖറിന്റെ സിനിമാ ചിത്രീകരണം

ചിതറ: ചിതറ ഓയിൽ പാം എസ്റ്റേറ്റിൽ മലയാള സിനിമാ ചിത്രീകരണം. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ദുൽഖർ ചിത്രത്തിനു പേരിട്ടിട്ടില്ല. ബോബി സഞ്ജയ് ആണ് തിരക്കഥ. നാളെ രാവിലെ മുതൽ സിനിമാ ചിത്രീകരണം ആരംഭിക്കും. മനോജ്‌ കെ ജയൻ സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദേശത്ത് കനത്ത കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ല. സിനിമയ്ക്ക് സെറ്റിടുന്ന നടപടികൾ പുരോഗമിക്കുന്നു.

കടയ്ക്കൽ റജീന ടെക്സ്റ്റൈൽസിൽ നിരവധി ഒഴുവുകൾ | Kadakkal Jobs

 #Status: Open

Shop Name:
Rajeena Textiles Kadakkal

Employment Category:
Private

Shop Type:
Textiles

Job Location:
Kadakkal, 

Total No. of Vacancies:
11

Name of the Post:
  1. Casher (2 Post)
  2. Sales (8 Post)
  3. Welcome Girl (1 Post)
Qualification:
  1. Casher - Plus Two & Above
  2. Sales - S.S.L.C & Above
  3. Welcome Girl - S.S.L.C & Above
Gender: 
  1. Casher - Female
  2. Sales - Male & Female
  3. Welcome Girl - Female
Salary Package:
  1. Casher - ₹5000 - ₹10000
  2. Sales - ₹5000 - ₹15000
  3. Welcome Girl - ₹5000 - ₹10000
Mode of Selection:
Interview

Contact:
9567101887, 7025931887

Post date:
07- Feb-2021

NOTICE: kadakkalNews.com is not a recruitment agency. We just sharing available job in Kadakkal from different sources, so KadakkalNews.com is not directly or indirectly involve in any stage of recruitment.

തേജസിന് വീട് നല്കാൻ ചിതറയിൽ ഉമ്മൻ ചാണ്ടി എത്തുന്നു

ചിതറ: കൊല്ലം ജില്ലയിലെ ചിതറ യിലെ ഗാന്ധി ഗ്രാമത്തിലെ ആദ്യവീ ട് നല്കാൻ ഫെബ്രുവരി 8 തിങ്കൾ രാവിലെ 9 മണിക്ക് കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എത്തുന്നു. ആദ്യ വീട് നൽകുന്നത് ഭിന്ന ശേഷിക്കാരനായ തേജസിനാണ്. ഭൂമിയും, വീടുമില്ലാത്തവർക്കും വേണ്ടി സ്വന്തം സ്ഥലം വിട്ട് കൊടുത്ത നിയാസ് ഭാരതിയാണ് വീട് നിർമ്മിച്ചു നൽകുന്നത്. 

ഇരുപതോളം പേർക്കാണ് വീട് ഒരുക്കുന്നത്. മറ്റുള്ളവരുടെ വീടുകളും നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ്. ഭൂമിയും വീടുമില്ലാത്തവർക്ക് സ്വന്തം ഭൂമി ദാനം ചെയ്ത് മുൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ വിഭാവനം ചെയ്ത പദ്ധതിയാണ് ഗാന്ധിഗ്രാം

ചിതറ ഗവണ്‍മെന്റ് എല്‍ പി എസിന് ഹൈടെക് മന്ദിരമായി

ചിതറ: ചിതറ ഗവണ്‍മെന്റ് എല്‍ പി എസിന് പുതിയ ഹൈടെക് മന്ദിരമായി. പൂര്‍ത്തീകരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നിര്‍വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനായി. ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ ബഹുനില മന്ദിരം പണികഴിപ്പിച്ചിട്ടുള്ളത്.

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍, ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി, ജില്ലാ പഞ്ചായത്ത് അംഗം ജെ നജീബത്ത്, സ്‌കൂള്‍ എച്ച് എം രാജു, പി ടി എ പ്രസിഡന്റ് എം ആര്‍ നജീബ്, അധ്യാപക- അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കടയ്ക്കൽ സ്വീഡ് ഫാം ജംഗ്‌ഷനിൽ ടോറസ് ലോറിയുടെ പുറകിൽ ടിപ്പർ ലോറിയിടിച്ച്

കടയ്ക്കൽ: കടയ്ക്കൽ സ്വീഡ് ഫാം ജംഗ്‌ഷനിൽ ടോറസ് ലോറിയുടെ പുറകിൽ ടിപ്പർ ലോറിയിടിച്ച് ടിപ്പറിൽ കുരുങ്ങിയിരുന്ന ഡ്രൈവറെ കടയ്ക്കൽ ഫയർ & റസ്ക്യൂ ടീം രക്ഷപ്പെടുത്തി. 06.02.2021. വൈകിട്ട് 3.15നാണ് സംഭവം. ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് ടിപ്പറിന്റെ ഭാഗങ്ങൾ കട്ട് ചെയ്താണ് ടിപ്പർ ഡ്രൈവറെ പുറത്തെടുത്തത്. ടിയാനെ ഫയർഫോഴ്സ് ആംബുലൻസിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. 

ഡ്രൈവറുടെ പേരു് അജീഷ് തോട്ടക്കാട് . അസി. സ്റ്റേഷൻ ഓഫീസർ A.K . രാജേ ന്ദ്രൻ , ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ടി.വിനോദ് കുമാർ , സീനിയർ ഫയർ & റസ്ക്യൂ ഓഫീസർമാരായ P. ബൈജു , J. നിഷാൽ , B.S. ലിജു, ഫയർ & റസ്ക്യൂ ഓഫീസർമാരായ ട . ശ്യാംകുമാർ , V.R. അഭിലാഷ്. M. അരവിന്ദൻ , ട. വിനീത്, ട . ദീപക്, T. ഷിബു എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്

സംസ്ഥാന കായകല്‍പ്പ അവാര്‍ഡ് കടയ്ക്കൽ താലൂക്ക് ആശുപത്രിക്ക്


കടയ്ക്കൽ: സംസ്ഥാന കായകല്‍പ്പ അവാര്‍ഡ് കടയ്ക്കൽ താലൂക്ക് ആശുപത്രിക്കും. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ. 

കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (പി.എച്ച്.സി.), സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സി.എച്ച്.സി), താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ അവാര്‍ഡ് നല്‍കുന്നത്. മത്സരത്തിൽ ആദ്യമായി പങ്കെടുത്ത് സബ് ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി ഒരു ലക്ഷം രൂപ കമന്‍ഡേഷന്‍ അവാര്‍ഡിനാണ് കടയ്ക്കൽ താലൂക്ക്‌ ആശുപത്രി അർഹത നേടിയത്. ഇത്തരത്തിൽ ഒരു വിജയം കൈവരിക്കുന്നതിന് നേതൃത്വം നൽകിയ സൂപ്രണ്ട്‌ ഡോ.രാജ് ഗഫൂർ സാറിനും ജീവനക്കാർക്കും അഭിനന്ദനങ്ങൾ.

കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കണം - ജില്ലാ കലക്ടര്‍

ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദേശം നല്‍കി. സി എഫ് എല്‍ ടി സി കളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. കോവിഡ് രോഗികളുടെ മാപ്പിംഗ് കര്‍ശനമാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും കലക്ടര്‍ നല്‍കി. കോവിഡ് നിയന്ത്രണങ്ങള്‍ അവലോകനം ചെയ്യാന്‍ കൂടിയ ഓണ്‍ലൈന്‍ യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം.

സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന ഊര്‍ജ്ജിതമാക്കി നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കണമെന്നും നിര്‍ദേശമുണ്ടായി. ഗ്രാമതലത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും യോഗം തീരുമാനിച്ചു.

എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, കോവിഡിന്റെ ചുമതലയുള്ള ഡോ ചിത്ര, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കടയ്ക്കലിൽ വയോധികൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; രണ്ട് പേർ അറസ്റ്റിൽ

കടയ്ക്കൽ: കടയ്ക്കൽ ഒറ്റക്കു താമസിച്ചിരുന്ന വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മോഷണശ്രമം ചെറുത്തതിനെ തുടര്‍ന്ന് എഴുപതുകാരനെ കഴുത്തു ഞെരിച്ച്‌ കൊല്ലുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കടയ്ക്കല്‍ പൊതിയാരുവിള ഇഞ്ചിമുക്ക് സ്വദേശി ഗോപാലനെ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവസ്ത്രനായി കഴുത്തിലും, ഇരുകാലുകളുടെയും മുട്ടിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. കൂടാതെ വീടിന്റെ മേല്‍ക്കൂരയില്‍ കൈലി കെട്ടിത്തൂക്കിയ നിലയിലുമായിരുന്നു. ഗോപാലന്റെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവനോളം വരുന്ന സ്വര്‍ണ്ണമാലയും വീട്ടില്‍ ഉണ്ടായിരുന്ന വലിയ ടോര്‍ച്ചും കാണാനില്ലെന്ന് അന്നു തന്നെ ഗോപാലന്റെ മകന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പൊതിയാരുവിള സ്വദേശി രമേശന്‍ സ്വര്‍ണമാല വില്‍ക്കാന്‍ കടയ്ക്കലിലെ ഒരു കടയില്‍ എത്തിയത്. ഈ മാല മരിച്ച ഗോപാലന്റേതാണെന്ന് തിരിച്ചറിഞ്ഞു. രമേശനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

മദ്യപാനവും ചീട്ടുകളിയും മൂലമുണ്ടായ
കടം വീട്ടാനാണ് രമേശനും സുഹൃത്ത് ജയനും മോഷണം നടത്താന്‍ തീരുമാനിച്ചത്. ഞായറാഴ്ച്ച രാത്രി ഏഴരയോടെ ഗോപാലന്റെ വീട്ടിലെത്തിയ പ്രതികള്‍ ഗോപാലന്‍ വീടിനു പുറത്തു നില്‍ക്കുന്ന സമയത്ത് അകത്ത് കയറി ഒന്നരപവന്റെ സ്വര്‍ണ്ണമാല കൈക്കലാക്കി.

ശബ്ദം കേട്ട് ഗോപാലന്‍ ഓടിയെത്തി തടഞ്ഞതിനെ തുടര്‍ന്ന് വീടിന്റെ അടുക്കള ഭാഗത്ത് വച്ച്‌ ഇരുവരും ചേര്‍ന്ന് തോര്‍ത്തുകൊണ്ട് കഴുത്തുഞെരിച്ച്‌ ഗോപാലനെ കൊല്ലുകയായിരുന്നു. കൊലപാതകത്തിനു ശേഷം ഗോപാലിനെ എടുത്തു വീടിന്റെ മേല്‍ക്കൂരയില്‍ കെട്ടിത്തൂക്കാന്‍ ശ്രമം നടത്തിയെങ്കിലും മൃതദേഹത്തിന്റ ഭാരം കാരണം ഇത് സാധിച്ചില്ല. പിന്നീട് ഇരുവരും രക്ഷപ്പെടുകയായിരുന്നു.

രമേശന്‍ പിടിയിലായ വിവരമറിഞ്ഞ് ഒളിവില്‍പോയ ജയനെ ഹൈടെക്ക് സെല്ലിന്റെ സഹായത്തോടെ തിരുവനന്തപുരം ഭാഗത്തുനിന്നുമാണ് പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

വ്യാജരേഖയുണ്ടാക്കി കാർ വിൽപ്പന നടത്തിയ മൂന്നംഗ സംഘം പിടിയിലായി

കിളിമാനൂർ: സുഹൃത്തിൻ്റെ കാർ യാത്രക്കായി വാങ്ങിയ ശേഷം വ്യാജ രേഖയുണ്ടാക്കി വില്പന നടത്തിയ 3 അംഗ സംഘത്തെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മരത്തുമുക്ക്, കുറിയേടത്തുകോണം, തോപ്പിൽ ഹൗസിൽ ഷിജു കരീം (31), ചെങ്കിക്കുന്ന്, കായാട്ടുകോണം, ചരുവിള പുത്തൻവീട്ടിൽ കണ്ണനെന്നു വിളിക്കുന്ന ജ്യോതിഷ് കൃഷ്ണൻ (26), ചെങ്കിക്കുന്ന്, മൊട്ടലുവിള, മേടയിൽ വീട്ടിൽ ബിജു റഹ്മാൻ (38) എന്നിവരെയാണ് കിളിമാനൂർ ഐഎസ്എച്ച്ഒ കെ.ബി.മനോജ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

മഞ്ഞപ്പാറ വട്ടത്താമരകോണത്ത് പുത്തൻവീട്ടിൽ സിദ്ധിഖ് തൻ്റെ കാർ സുഹൃത്തുക്കൾ ചേർന്ന് തട്ടിയെടുത്തതായി കാട്ടി കിളിമാനൂർ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സിദ്ധിഖിൻ്റെ സുഹൃത്തായ ബിജു റഹ്മാൻ ആവശ്യപ്പെട്ടതനുസരിച്ച് രണ്ട് മാസം മുമ്പ് ഇയാളുടെ സുഹൃത്തായ ഷിജു കരീമിൻ്റ മാതാവിനെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനുള്ള ആവശ്യത്തിനായി KL-16- R-6379 മാരുതി ആൾട്ടോ കാർ വാങ്ങിയ ശേഷം പ്രതികളായ മൂവരും ചേർന്ന് കാറിൻ്റെ ആർസി ബുക്കും ഉടമയുടെ പേരിലുള്ള ആധാർ കാർഡും മറ്റ് രേഖകളും ഒർജിനലെന്നു തോന്നിക്കും വിധം വ്യാജമായി നിർമ്മിച്ച് വർക്കല സ്വദേശിയായ മറ്റൊരാൾക്ക് വില്പന നടത്തുകയായിരുന്നു. 

വ്യാജരേഖയോടൊപ്പം കാർ വർക്കലയിൽ നിന്നും പോലീസ് കണ്ടെടുത്തു. പ്രതികളെ പിടികൂടിയ ശേഷം സൈബർ സെൽ വിദഗ്ധൻ്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ വ്യാജരേഖ നിർമ്മിക്കാനുപയോഗിച്ചിരുന്ന ലാപ് ടോപ്പ്, ഡസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ, ഹാർഡ് ഡിസ്ക്, പെൺഡ്രൈവ് തുടങ്ങിയവ ഇവരുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു. സമാന രീതിയിൽ മറ്റു ചില വാഹനങ്ങളും വില്പന നടത്തിയതായി ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചതായും ഇവരെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
© all rights reserved
made with Kadakkalnews.com