കടയ്ക്കൽ: ഓര്‍മ്മ നഷ്ടപ്പെട്ട് നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടന്ന വയോധികന് സഹായഹസ്തമേകി ഡി.വൈ.എഫ്.ഐയും ട്രാക്കും. കടയ്ക്കല്‍ സ്വദേശിയായ ഇടിക്കുള ജോസഫാണ് (92) മകനുമായി പിണങ്ങി വീടുവിട്ടിറങ്ങി നഗരത്തിലെത്തിയത്. തിരികെ വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ ആശ്രാമം മൈതാനത്ത് അലഞ്ഞുതിരിഞ്ഞ് നടന്ന ജോസഫിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ബോബി, ആന്‍ഡ്രൂസ് എന്നിവരാണ് കണ്ടെത്തിയത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ രാജേഷിന്റെ നിര്‍ദ്ദേശപ്രകാരം ഇവര്‍ ട്രാക്ക് വാളണ്ടിയര്‍മാരുമായി ബന്ധപ്പെട്ടു.
തുടര്‍ന്ന് ജോര്‍ജ് സേവ്യര്‍, വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശരത്ചന്ദ്രന്‍ എന്നിവര്‍ ഇടപെട്ട് ട്രാക്കിന്റെ ആംബുലന്‍സ് ഏര്‍പ്പാടാക്കി.
തെക്കേവിള ഡിവിഷന്‍ കൗണ്‍സിലര്‍ ടി.പി. അഭിമന്യു, ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ് ബ്ളോക്ക് കമ്മിറ്റിയംഗം ആനന്ദവിഷ്ണു, യൂണിറ്റ് ഭാരവാഹിയായ അഖില്‍ ബാബു എന്നിവര്‍ ചേര്‍ന്ന് ജോസഫിനെ ആംബുലന്‍സില്‍ കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.