ചടയമംഗലം: ചടയമംഗലത്ത് വഴിയാത്രക്കാരനെ കാർ ഇടിച്ചു തെറിപ്പിച്ചു. കുരിയോട് ബാർലെ സെക്യൂരിറ്റി ജീവനക്കാരനായ രവീന്ദ്രനെയാണ് കാർ ഇടിച്ചു തെറിപ്പിച്ചത്. ഇദ്ദേഹംത്തെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു അമിത വേഗതയിൽ വന്ന എർട്ടിക കാർ റോഡ് സൊഡിലൂടെ നടന്നു വന്ന രവീന്ദ്രനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അടൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് കോവിഡ് ടെസ്റ്റ് ചെയ്യുന്നതിനുള്ള ഉപകരണങ്ങളുമായി പോയ വാഹനമാണ് ചടയമംഗലത്തിന് സമീപമുള്ള കുരിയോട് വെച്ച് വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചത്.കാർ അമിതവേഗതയിലായിരുന്നു. കുരിയോട് ബാർ ജീവനക്കാരനായ രവീന്ദ്രനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു .
രവീന്ദ്രനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയും ചെയ്തു .ഇടിയുടെ ആഘാതത്തിൽ കാർ മറിഞ്ഞു. കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന മറ്റൊരാൾ ക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഇയാളെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.