Responsive Ad Slot

പോക്സോ കേസ് പ്രതി പിടിയിൽ

കടയ്ക്കൽ: പട്ടികജാതി വിഭാ​ഗക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ചതിൽ കടയ്ക്കൽ‌ പോലീസ് സ്റ്റേഷൻ ക്രൈം_1826/2020 U/S _354,366(A),376(2),(f) IPC, 3(a) r/w 4 of POCSO & 3(2)(V A) of SC/ST act പ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ കിളിമാനൂർ, പഴയകുന്നുമ്മേൽ അടയമൺ, മുല്ലംകുഴി, താജുംന്നിസ മൻസിലിൽ ഹനീഫ മകൻ 36 വയസ്സുള്ള അബു പോലീസ് പിടിയിലായി. 

കുമ്മിൾ വില്ലേജിൽ പഴയകുന്നുമ്മേൽ സ്വദേശിനിയായ പെൺകുട്ടിയെ കടത്തി കൊണ്ട്പോയി കൊല്ലത്ത് സുഹൃത്തിന്റെ വീട്ടിൽ വച്ച് പീഢനത്തിനിരയാക്കുകയായിരുന്നു.  പ്രതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. പ്രതി തിരുവനന്തപുരം ജില്ലയിൽ ഒളിവിൽ താമസിച്ചു വരവേ പുനലൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അവർകളുടെ നിർദേശാനുസരണം പുനലൂർ ഡി.വൈ.എസ്.പി യുടെ ​ഗ്രേവ് ക്രൈെം സ്കോഡ് അം​ഗങ്ങൾ ആയ വിനോദ്. ദീപക് എന്നിവർ ചേർന്ന് തിരുവനന്തപുരം  ജില്ലയിലെ കാട്ടാക്കട  എന്ന സ്ഥലത്ത് നിന്ന് ഇന്ന് (17.07.2020) പിടികൂടി.

ഇന്ന് കൊല്ലം ജില്ലക്കാരായ 42 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 20 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി

കൊല്ലം: ഇന്ന് കൊല്ലം ജില്ലക്കാരായ 42 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  20 പേർക്ക്  സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. 14 പേർ വിദേശത്ത് നിന്നും 7 പേർ തമിഴ് നാട്ടിൽ നിന്നും ഒരാൾ ഡൽഹിയിൽ നിന്നുമെത്തി. ഇന്ന് ജില്ലയില്‍ 17 പേര്‍ രോഗമുക്തി നേടി.

P 565 കുരീപ്പുഴ സ്വദേശിയായ 38 വയസ്സുള്ള യുവാവ്.  ജൂലൈ 13 ന് കന്യാകുമാരിയിൽ നിന്നുമെത്തി.  

P 566  കൊട്ടാരക്കര തലച്ചിറ സ്വദേശിയായ 46 വയസ്സുള്ള പുരുഷൻ.  സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. 

P 567  കൊട്ടാരക്കര തലച്ചിറ സ്വദേശിയായ 55 വയസ്സുള്ള പുരുഷൻ.  സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. 

P 568  കുരീപ്പുഴ സ്വദേശിയായ 26 വയസ്സുള്ള യുവാവ്.  കന്യാകുമാരിയിൽ നിന്നുമെത്തി. 

P 569  അഞ്ചൽ സ്വദേശിയായ 33 വയസ്സുള്ള യുവാവ്.  യു.എ.ഇ യിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. 

P 570  ഓച്ചിറ സ്വദേശിനിയായ 21 വയസ്സുള്ള യുവതി.  കിർഗിസ്ഥാനിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. 

P 571  ഇളമാട് സ്വദേശിയായ 58 വയസ്സുള്ള പുരുഷൻ.  സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. 

P 572  അഞ്ചൽ സ്വദേശിയായ 56 വയസ്സുള്ള പുരുഷൻ.  സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.   

P 573  ഏരൂർ സ്വദേശിനിയായ 40 വയസ്സുള്ള സ്ത്രീ. തമിഴ് നാട്ടിൽ നിന്നുമെത്തി.    

P 574 തേവലക്കര സ്വദേശിയായ 28 വയസ്സുള്ള യുവാവ്.  കുവൈറ്റിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. 

P 575 പിറവന്തൂർ സ്വദേശിയായ 36 വയസ്സുള്ള യുവാവ്.  ബഹറിനിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. 

P 576 ഓച്ചിറ സ്വദേശിനിയായ 21 വയസ്സുള്ള യുവതി.  കിർഗിസ്ഥാനിൽ നിന്നുമെത്തി. 

P 577 ഏരൂർ സ്വദേശിയായ 32 വയസ്സുള്ള യുവാവ്.  സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. 

P 578 കുരീപ്പുഴ സ്വദേശിയായ 46 വയസ്സുള്ള പുരുഷൻ.  ജൂലൈ 13 ന് കന്യാകുമാരിയിൽ നിന്നുമെത്തി.   

P 579 കുരീപ്പുഴ സ്വദേശിയായ 65 വയസ്സുള്ള പുരുഷൻ.  ജൂലൈ 13 ന് ഖത്തറിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.  

P 580 ഏരൂർ സ്വദേശിയായ 45 വയസ്സുള്ള പുരുഷൻ. തമിഴ് നാട്ടിൽ നിന്നുമെത്തി.    

P 581 പരവൂർ സ്വദേശിയായ 48 വയസ്സുള്ള പുരുഷൻ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.  

P 582 ഓച്ചിറ സ്വദേശിയായ 58 വയസ്സുള്ള പുരുഷൻ. ഡൽഹിയിൽ നിന്നുമെത്തി.    

P 583 ഏരൂർ സ്വദേശിനിയായ 18 വയസ്സുള്ള യുവതി. തമിഴ് നാട്ടിൽ നിന്നുമെത്തി.    

P 584 ഇളമാട് സ്വദേശിനിയായ 52 വയസ്സുള്ള സ്ത്രീ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.   

P 585 കരുനാഗപ്പളളി സ്വദേശിയായ 58 വയസ്സുള്ള പുരുഷൻ.  ജൂലൈ 3 ന് സൗദി അറേബ്യയിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.  

P 586 പുത്തമ്പലം സ്വദേശിയായ 54 വയസ്സുള്ള പുരുഷൻ.  ദോഹയിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.   

P 587 ഇളമാട് സ്വദേശിയായ 39 വയസ്സുള്ള യുവാവ്. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.   

P 588 വെളിനല്ലൂർ സ്വദേശിയായ 37 വയസ്സുള്ള യുവാവ്. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.   

P 589 തലച്ചിറ  സ്വദേശിയായ 49 വയസ്സുള്ള പുരുഷൻ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.    

P 590 അഞ്ചൽ തഴമേൽ സ്വദേശിയായ 45 വയസ്സുള്ള പുരുഷൻ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.    

P 591 തൊടിയൂർ സ്വദേശിയായ 65 വയസ്സുള്ള പുരുഷൻ.  സൗദി അറേബ്യയിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.  

P 592 കരുനാഗപ്പളളി സ്വദേശിയായ 37 വയസ്സുള്ള യുവാവ്.  സൗദി അറേബ്യയിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.   

P 593 ആനപ്പുഴക്കൽ സ്വദേശിയായ 30 വയസ്സുള്ള യുവാവ്.  യു.എ.ഇ യിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.   

P 594 പൂതക്കുളം സ്വദേശിയായ 35 വയസ്സുള്ള യുവാവ്.  ജൂലൈ 12 ന് സൗദി അറേബ്യയിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.   

P 595 തലച്ചിറ സ്വദേശിയായ 44 വയസ്സുള്ള പുരുഷൻ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.    

P 596 തെന്മല സ്വദേശിയായ 48 വയസ്സുള്ള പുരുഷൻ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.    

P 597 ഇളമാട് സ്വദേശിയായ 47 വയസ്സുള്ള പുരുഷൻ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.    

P 598 തലച്ചിറ സ്വദേശിയായ 45 വയസ്സുള്ള പുരുഷൻ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.    

P 599 വാളക്കോട് സ്വദേശിയായ 28 വയസ്സുള്ള യുവാവ്.  യു.എ.ഇ യിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.  

P 600 ഇളമാട് സ്വദേശിയായ 49 വയസ്സുള്ള പുരുഷൻ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.    

P 601 പനയം സ്വദേശിയായ 58 വയസ്സുള്ള യുവാവ്.  ജൂലൈ 14 ന് ഒമാനിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.  

P 602 ഭാരതീപുരം സ്വദേശിനിയായ 36 വയസ്സുള്ള യുവതി. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.     

P 603 ചവറ സ്വദേശിനിയായ 32 വയസ്സുള്ള യുവതി. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.     

P 604 കുരീപ്പുഴ സ്വദേശിയായ 38 വയസ്സുള്ള യുവാവ്. ജൂലൈ 13 ന് കന്യാകുമാരിയിൽ നിന്നുമെത്തി.      

P 605 ഇടമുളയ്ക്കൽ സ്വദേശിയായ 42 വയസ്സുള്ള യുവാവ്. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.     

P 606 അഞ്ചൽ സ്വദേശിയായ 52 വയസ്സുള്ള പുരുഷൻ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.

മാങ്കോട് പി.എച്ച്.സി ഇനി മുതൽ കുടുംബാരോഗ്യ കേന്ദ്രം

ചിതറ: സംസ്ഥാന സർക്കാരിൻ്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ചിതറ മാങ്കോട് പി.എച്ച്.സി യെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി.കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുല്ലക്കര രത്നാകരൻ എം എൽ എ നിർവ്വഹിച്ചു.
 
പഞ്ചായത്ത് പ്രസിഡന്റ് ഉമൈബാ സലാം അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ശബരിനാഥ്, നജീബത്ത് ബീവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ഗാഗാറിൻ, സ്ഥിരം സമിതി അംഗം കോട്ടപ്പുറം ശശി, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കരകുളം ബാബു, സിപിഐ ജില്ലാ കമ്മിറ്റി അംഗം എസ് ബുഹാരി, മെഡിക്കൽ ഓഫീസർ രാജേഷ്, പഞ്ചായത്തംങ്ങളായാ സുധാകരൻ, മഞ്ജു, സുജിത കൈലാസ്, ഗോപകുമാർ എന്നിവർ സംസാരിച്ചു.

കടയ്ക്കലിൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ

കടയ്ക്കൽ: ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പണം തട്ടിയ പ്രതിയെ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം വിദഗ്ദ്ധമായി പിടികൂടി. പത്തനംതിട്ട മല്ലപ്പള്ളി വെസ്റ്റ് ആലുമൂട്ടിൽ വീട്ടിൽ ജോർജ് കുട്ടി മകൻ 46 വയസുള്ള രാജേഷ് ജോർജ് ആണ് പോലീസ് പിടിയിലായത്. 

കടയുടമ ഇല്ലാത്ത സന്ദർഭത്തിൽ സ്ത്രീകൾ മാത്രമുള്ള കടകളിൽ എത്തി കടയുടമയുടെ സുഹൃത്താണെന്നും മറ്റും പറഞ്ഞു മൊബൈൽ ഫോണിൽ ഉടമയുമായി സംസാരിക്കുകയാണെന്ന് അഭിനയിച്ചു ജീവനക്കാരെ വിദഗ്ദമായി കബളിപ്പിച്ചു പണവുമായി മുങ്ങുകയായിരുന്നു പ്രതിയുടെ തട്ടിപ്പ് രീതി. KL 33 G 3425 ഹോണ്ട മോട്ടോർസൈക്കിളിൽ കറങ്ങി നടന്നാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. 

ടിയാനെതിരെ കടയ്ക്കൽ, പൂയപ്പള്ളി പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകളുണ്ട്. കൂടാതെ സിനിമയിൽ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നടത്തി പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് ആലപ്പുഴ സൗത്ത് സ്റ്റേഷനിലും വ്യാപാരസ്ഥാപനങ്ങളിൽ മോഷണത്തിനും തട്ടിപ്പിനും തോപ്പുംപടി സ്റ്റേഷനിലും പ്രതിക്കെതിരെ കേസുകൾ നിലവിലുണ്ട്. 

കടയ്ക്കൽ പോലീസ് ഇൻസ്‌പെക്ടർ രാജേഷ്, എസ്സ്.ഐ സജു, എ.എസ്സ്.ഐ പ്രശാന്ത്, സി.പി.ഒ അനിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

കടയ്ക്കല്‍ ചന്തയും മത്സ്യവിപണന കേന്ദ്രങ്ങളും പൂര്‍ണമായും അടക്കാൻ ഉത്തരവിട്ടു

കടയ്ക്കല്‍: സമ്പര്‍ക്കം വഴി രോഗം വ്യാപനം തടയാന്‍ ജില്ലയില്‍ 61 ഇടങ്ങളിലെ ചന്തകളും മത്സ്യവിപണന കേന്ദ്രങ്ങളും പൂര്‍ണമായും അടച്ച് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവിട്ടു.

പൊലീസ് സ്റ്റേഷനുകള്‍ അവയുടെ പരിധിയിലുള്ള ചന്തകള്‍ ബ്രായ്ക്കറ്റില്‍.
അഞ്ചല്‍  (അഞ്ചല്‍, തടിക്കാട്, കരുകോണ്‍), ഏരൂര്‍(ആലഞ്ചേരി, ഏരൂര്‍, ചണ്ണപ്പേട്ട), കുളത്തൂപ്പുഴ (കുളത്തൂപ്പുഴ), തെ•ല(ഇടമണ്‍),  കടയ്ക്കല്‍ (കടയ്ക്കല്‍, വളവുപച്ച, കോട്ടുക്കല്‍, കുമ്മിള്‍, കാട്ടാമ്പള്ളി, ചുണ്ട, ഐരക്കുഴി, കൊല്ലയില്‍, കിഴക്കുംഭാഗം), ചടയമംഗലം (ചടയമംഗലം, ആയൂര്‍, നിലമേല്‍, കമ്മീഷന്‍ കടകള്‍-ഇലവക്കോട്, ചടയമംഗലം, ആയൂര്‍),  മത്സ്യഫെഡിന്റെ നിയന്ത്രണത്തിലുള്ള അഞ്ചല്‍, പുനലൂര്‍, അഞ്ചാലുംമൂട്(സി കെ പി മാര്‍ക്കറ്റ്), എന്നിവയാണ് പൂര്‍ണമായും അടയ്ക്കുന്നത്.

ഗ്രാമീണ റോഡുകളുടെ നിർമ്മാണോദ്ഘാടനം നടത്തി

ചിതറ: ചിതറ പഞ്ചായത്തിൽ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡുകളുടെ വികസന ഫണ്ടിൽ നിന്നും 93 ലക്ഷം രൂപ മുടക്കി നിർമ്മിക്കുന്ന വളവു പച്ച ഇടക്കുന്ന്‌ വളവിൽ പേഴും മൂട്, വേങ്കോട് പ്ലാമൂട്, മേലേ മുക്ക്‌ കാരറ റോഡുകളുടെ നിർമ്മാണോദ്ഘാടനം മുല്ലക്കര രത്നാകരൻ എം എൽ എ നിർവ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ഉമൈബ സലാം അധ്യക്ഷയായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കരകുളം ബാബു, സിപിഐ ജില്ലാ കമ്മിറ്റി അംഗം എസ് ബുഹാരി, വൈസ് പ്രസിഡന്റ് കെ പി ഗാഗാറിൻ, പഞ്ചായത്തംഗം പേഴുംമൂട് സണ്ണി, സ്ഥിരം സമിതി അംഗം രെഞ്ചു വട്ടലിൽ, അസി. എൻജിനീയർ അര്യാ മോഹൻ, ഓവർ സിയർ ശശികുമാർ എന്നിവർ പങ്കെടുത്തു.

ഇന്ന് കൊല്ലം ജില്ലക്കാരായ 11 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 8 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി

കൊല്ലം: ഇന്ന് കൊല്ലം ജില്ലക്കാരായ 11 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  8 പേർക്ക്  സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. 2 പേർ വിദേശത്ത് നിന്നും ഒരാൾ കർണ്ണാടകയിൽ നിന്നുമെത്തി. ഇന്ന് ജില്ലയില്‍ 9 പേര്‍ രോഗമുക്തി നേടി.

P 554 പുനലൂർ എലിക്കോട് സ്വദേശിയായ 24 വയസ്സുള്ള യുവാവ്. കർണ്ണാടകയിൽ നിന്നുമെത്തി.   ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.   

P 555 നെടുമ്പന സ്വദേശിയായ 50 വയസ്സുള്ള പുരുഷൻ.  ജൂലൈ 9 ന് സൗദി അറേബ്യയിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. ഇന്നേ ദിവസം തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 556 അഞ്ചൽ സ്വദേശിനിയായ 38 വയസ്സുള്ള യുവതി.  സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. ഇന്നേ ദിവസം തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

P 557 കരുനാഗപ്പളളി കന്നിമേൽ സ്വദേശിയായ 37 വയസ്സുള്ള യുവാവ്.  ജൂലൈ 11 ന് സൗദി അറേബ്യയിൽ നിന്നുമെത്തി. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 558  ഭാരതീപുരം സ്വദേശിയായ 30 വയസ്സുള്ള യുവാവ്.  സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.   മത്സ്യവിൽപ്പനക്കാരനാണ്.  ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 559 അഞ്ചൽ തഴമേൽ സ്വദേശിയായ 32 വയസ്സുള്ള യുവാവ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 560 ഏരൂർ ഭാരതീപുരം സ്വദേശിയായ 34 വയസ്സുള്ള യുവാവ്.  സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.  മത്സ്യവിൽപ്പനക്കാരനാണ്.  ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 561 ഏരൂർ ഭാരതീപുരം സ്വദേശിയായ 42 വയസ്സുള്ള പുരുഷൻ.  സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.  മത്സ്യമൊത്ത കച്ചവടക്കാരനാണ്.  ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

P 562  വിളക്കുടി കര്യറ സ്വദേശിയായ 53 വയസ്സുള്ള യുവാവ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 563  അഞ്ചൽ തഴമേൽ സ്വദേശിനിയായ 52 വയസ്സുള്ള യുവതി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 564 ഇടമുളയ്ക്കൽ സ്വദേശിയായ 38 വയസ്സുള്ള യുവാവ്.  സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

മധ്യവയസ്കൻ കാൽ വഴുതി കിണറ്റിൽ വീണ് മരിച്ചു

ചിതറ: ചിതറ മടത്തറ തുമ്പമൺ തൊടി പണയിൽ വീട്ടിൽ ഷറഫുദ്ദീൻ (57) ആണ് മരണപ്പെട്ടത് .വീടിന് സമീപത്തേ കിണറിന് സമീപം കുളിക്കാൻ പോകുന്നതിന്റെ ഇടയിലാണ് കാൽ വഴുതി കിണറ്റിൽ വീണത് .കടയ്ക്കൽ ഫയർ ഫോഴ്സ് എത്തി കിണറ്റിൽ നിന്ന് എടുത്തപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ

എസ്.എഫ്.ഐ ചിതറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷി ഇടാം ഒരുങ്ങുന്നു

ചിതറ: എസ്.എഫ്.ഐ ചിതറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയ പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം എസ് എഫ് ഐ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അമൽ ബാബു നിർവ്വഹിച്ചു.

പള്ളിമുക്ക് - പാങ്ങോട് രണ്ടാം ഘട്ട ബി.സി ടാറിംഗ് ആരംഭിച്ചു

കടയ്ക്കൽ: ചടയമംഗലം - ചിങ്ങേലി -പാങ്ങോട് റോഡിൽ പള്ളിമുക്ക് മുതൽ പാങ്ങോട് വരെയുള്ള രണ്ടാം ഘട്ട നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി BC ടാറിംഗ് ആരംഭിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ എം.ൽ.എ  വിലയിരുത്തി

കടയ്ക്കലിൽ 75 വയസുള്ള സ്ത്രീയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കടയ്ക്കൽ: കടയ്ക്കലിൽ അറുപത്തഞ്ചുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന് സംശയം. കടയ്ക്കൽ കുമ്മിൾ ചെറുകര തോട്ടുംകര വീട്ടിൽ കുലുസം ബീവിയാണ് മരിച്ചത്. പത്ത് വർഷമായി ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. ദേഹത്ത് ബലപ്രയോഗത്തിന്റെ അടയാളങ്ങളുണ്ട്. കാലിൽ മുറിവ് പറ്റി രക്തം ഒലിച്ചിറങ്ങിയിട്ടുണ്ട്.

രാവിലെ തൊഴിലുറപ്പ് ജോലിയ്ക്ക് പോകാനെത്തിയ സ്ത്രീകളാണ് മൃതദേഹം കണ്ടെത്തിയത്. കടയ്ക്കൽ സി.ഐ രാജേഷിന്റെ നേതൃത്വത്തിൽ ഇൻക്വിസ്റ്റ് നടപടികൾ തുടങ്ങി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തും. ലൈംഗിക അതിക്രമം നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

ഇന്ന് കൊല്ലം ജില്ലയില്‍ 23 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; സ്ഥിതികരിച്ചതിൽ കടയ്ക്കൽ സ്വദേശിയും

കൊല്ലം: ഇന്ന് കൊല്ലം ജില്ലക്കാരായ 23 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  13 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായും സ്ഥിരീകരിച്ചു.  ഉറവിടം കണ്ടെത്താത്ത ഒരു കേസുമുണ്ട്. 8 പേർ വിദേശത്ത് നിന്നും ഒരാൾ മഹാരാഷ്ട്രയിൽ നിന്നുമെത്തി. ഇന്ന് ജില്ലയില്‍ 8 പേര്‍ രോഗമുക്തി നേടി.

P 531 കൊല്ലം തേവലക്കര സ്വദേശിയായ 40 വയസ്സുള്ള പുരുഷൻ. ജൂലൈ 13 ന് സൗദി അറേബ്യയിൽ നിന്നുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. ഇന്നേ ദിവസം വാളകം ഫസ്റ്റ് ലെയിൻ ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിപ്പിച്ചു.

P 532 കൊല്ലം കരിക്കോട് സ്വദേശിയായ 36 വയസ്സുള്ള പുരുഷൻ. ജൂലൈ 14 ന് ദമാമിൽ നിന്നുമെത്തി. ഗൃഹ നിരീക്ഷണത്തിൽ പ്രവേശിച്ചു. ഇന്നേ ദിവസം വാളകം ഫസ്റ്റ് ലെയിൻ ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിപ്പിച്ചു. 

P 533 കൊല്ലം തേവലക്കര തെക്കുംഭാഗം സ്വദേശിയായ 52 വയസ്സുള്ള പുരുഷൻ. ജൂലൈ 14 ന് സൗദി അറേബ്യയിൽ നിന്നുമെത്തി. ഗൃഹ നിരീക്ഷണത്തിൽ പ്രവേശിച്ചു. ഇന്നേ ദിവസം വാളകം ഫസ്റ്റ് ലെയിൻ ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിപ്പിച്ചു. 

P 534 നെടുമൺകാവ് കുടിക്കോട് സ്വദേശിനിയായ 50 വയസ്സുള്ള സ്ത്രീ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 535 നെടുമൺകാവ് കുടിക്കോട് സ്വദേശിയായ 31 വയസ്സുള്ള യുവാവ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.    

P 536 നെടുമൺകാവ് കുടിക്കോട് സ്വദേശിയായ 20 വയസ്സുള്ള യുവാവ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.   

P 537 നെടുമൺകാവ് കുടിക്കോട് സ്വദേശിയായ 54 വയസ്സുള്ള പുരുഷൻ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 538 പന്മന വടക്കുംതല സ്വദേശിയായ 50 വയസ്സുള്ള പുരുഷൻ. ജൂൺ 25 ന് റിയാദിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.   

P 539 മുട്ടറ സ്വദേശിയായ 48 വയസ്സുള്ള പുരുഷൻ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.   ആരോഗ്യ പ്രവർത്തകനാണ്. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 540 ശാസ്താംകോട്ട രാജഗിരി സ്വദേശിയായ 33 വയസ്സുള്ള യുവാവ്.  സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 541 ശാസ്താംകോട്ട സ്വദേശിയായ 26 വയസ്സുള്ള യുവാവ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 542 കൊട്ടാരക്കര സ്വദേശിയായ 21 വയസ്സുള്ള യുവാവ്. കിർഗിസ്ഥാനിൽ നിന്നുമെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു.    സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  

P 543 കൊട്ടാരക്കര സ്വദേശിയായ 42 വയസ്സുള്ള യുവാവ്. സൗദി അറേബ്യയിൽ നിന്നുമെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു.    സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  

P 544 ശാസ്താംകോട്ട സ്വദേശിയായ 26 വയസ്സുള്ള യുവാവ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 545 തേവലക്കര സ്വദേശിയായ 38 വയസ്സുള്ള യുവാവ്. യാത്രാചരിതമില്ല.  സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  

P 546 പുനലൂർ ഭാരതീപുരം സ്വദേശിയായ 28 വയസ്സുള്ള യുവാവ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 547 തെന്മല ഉറുകുന്ന് സ്വദേശിനിയായ 35 വയസ്സുള്ള യുവതി. ബഹറിനിൽ നിന്നുമെത്തി ഗൃഹ നിരീക്ഷണത്തിൽ പ്രവേശിച്ചു.  സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  

P 548 വെളിച്ചക്കാല സ്വദേശിയായ 41 വയസ്സുള്ള പുരുഷൻ. സൗദി അറേബ്യയിൽ നിന്നുമെത്തി ഗൃഹ നിരീക്ഷണത്തിൽ പ്രവേശിച്ചു.  സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  

P 549 ശാസ്താംകോട്ട രാജഗിരി സ്വദേശിനിയായ 13 വയസ്സുള്ള പെൺകുട്ടി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.  

P 550 പരവൂർ സ്വദേശിനിയായ 36 വയസ്സുള്ള യുവതി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. ആരോഗ്യ പ്രവർത്തകയാണ്. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.   
 

P 551 കടയ്ക്കൽ സ്വദേശിയായ 29 വയസ്സുള്ള യുവാവ്. മഹാരാഷ്ട്രയിൽ നിന്നുമെത്തിയയാളാണ്.   ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  

P 552 ചവറ തെക്കുംഭാഗം സ്വദേശിയായ 4 വയസ്സുള്ള ആൺകുട്ടി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.  

P 553 ശാസ്താംകോട്ട രാജഗിരി സ്വദേശിയായ 13 വയസ്സുള്ള ആൺകുട്ടി സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
© all rights reserved
made with Kadakkalnews.com