Responsive Ad Slot

ഇന്ന് കൊല്ലം ജില്ലയില്‍ 23 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; സ്ഥിതികരിച്ചതിൽ കടയ്ക്കൽ സ്വദേശിയും

കൊല്ലം: ഇന്ന് കൊല്ലം ജില്ലക്കാരായ 23 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  13 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായും സ്ഥിരീകരിച്ചു.  ഉറവിടം കണ്ടെത്താത്ത ഒരു കേസുമുണ്ട്. 8 പേർ വിദേശത്ത് നിന്നും ഒരാൾ മഹാരാഷ്ട്രയിൽ നിന്നുമെത്തി. ഇന്ന് ജില്ലയില്‍ 8 പേര്‍ രോഗമുക്തി നേടി.

P 531 കൊല്ലം തേവലക്കര സ്വദേശിയായ 40 വയസ്സുള്ള പുരുഷൻ. ജൂലൈ 13 ന് സൗദി അറേബ്യയിൽ നിന്നുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. ഇന്നേ ദിവസം വാളകം ഫസ്റ്റ് ലെയിൻ ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിപ്പിച്ചു.

P 532 കൊല്ലം കരിക്കോട് സ്വദേശിയായ 36 വയസ്സുള്ള പുരുഷൻ. ജൂലൈ 14 ന് ദമാമിൽ നിന്നുമെത്തി. ഗൃഹ നിരീക്ഷണത്തിൽ പ്രവേശിച്ചു. ഇന്നേ ദിവസം വാളകം ഫസ്റ്റ് ലെയിൻ ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിപ്പിച്ചു. 

P 533 കൊല്ലം തേവലക്കര തെക്കുംഭാഗം സ്വദേശിയായ 52 വയസ്സുള്ള പുരുഷൻ. ജൂലൈ 14 ന് സൗദി അറേബ്യയിൽ നിന്നുമെത്തി. ഗൃഹ നിരീക്ഷണത്തിൽ പ്രവേശിച്ചു. ഇന്നേ ദിവസം വാളകം ഫസ്റ്റ് ലെയിൻ ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിപ്പിച്ചു. 

P 534 നെടുമൺകാവ് കുടിക്കോട് സ്വദേശിനിയായ 50 വയസ്സുള്ള സ്ത്രീ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 535 നെടുമൺകാവ് കുടിക്കോട് സ്വദേശിയായ 31 വയസ്സുള്ള യുവാവ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.    

P 536 നെടുമൺകാവ് കുടിക്കോട് സ്വദേശിയായ 20 വയസ്സുള്ള യുവാവ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.   

P 537 നെടുമൺകാവ് കുടിക്കോട് സ്വദേശിയായ 54 വയസ്സുള്ള പുരുഷൻ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 538 പന്മന വടക്കുംതല സ്വദേശിയായ 50 വയസ്സുള്ള പുരുഷൻ. ജൂൺ 25 ന് റിയാദിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.   

P 539 മുട്ടറ സ്വദേശിയായ 48 വയസ്സുള്ള പുരുഷൻ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.   ആരോഗ്യ പ്രവർത്തകനാണ്. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 540 ശാസ്താംകോട്ട രാജഗിരി സ്വദേശിയായ 33 വയസ്സുള്ള യുവാവ്.  സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 541 ശാസ്താംകോട്ട സ്വദേശിയായ 26 വയസ്സുള്ള യുവാവ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 542 കൊട്ടാരക്കര സ്വദേശിയായ 21 വയസ്സുള്ള യുവാവ്. കിർഗിസ്ഥാനിൽ നിന്നുമെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു.    സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  

P 543 കൊട്ടാരക്കര സ്വദേശിയായ 42 വയസ്സുള്ള യുവാവ്. സൗദി അറേബ്യയിൽ നിന്നുമെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു.    സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  

P 544 ശാസ്താംകോട്ട സ്വദേശിയായ 26 വയസ്സുള്ള യുവാവ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 545 തേവലക്കര സ്വദേശിയായ 38 വയസ്സുള്ള യുവാവ്. യാത്രാചരിതമില്ല.  സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  

P 546 പുനലൂർ ഭാരതീപുരം സ്വദേശിയായ 28 വയസ്സുള്ള യുവാവ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 547 തെന്മല ഉറുകുന്ന് സ്വദേശിനിയായ 35 വയസ്സുള്ള യുവതി. ബഹറിനിൽ നിന്നുമെത്തി ഗൃഹ നിരീക്ഷണത്തിൽ പ്രവേശിച്ചു.  സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  

P 548 വെളിച്ചക്കാല സ്വദേശിയായ 41 വയസ്സുള്ള പുരുഷൻ. സൗദി അറേബ്യയിൽ നിന്നുമെത്തി ഗൃഹ നിരീക്ഷണത്തിൽ പ്രവേശിച്ചു.  സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  

P 549 ശാസ്താംകോട്ട രാജഗിരി സ്വദേശിനിയായ 13 വയസ്സുള്ള പെൺകുട്ടി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.  

P 550 പരവൂർ സ്വദേശിനിയായ 36 വയസ്സുള്ള യുവതി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. ആരോഗ്യ പ്രവർത്തകയാണ്. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.   
 

P 551 കടയ്ക്കൽ സ്വദേശിയായ 29 വയസ്സുള്ള യുവാവ്. മഹാരാഷ്ട്രയിൽ നിന്നുമെത്തിയയാളാണ്.   ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  

P 552 ചവറ തെക്കുംഭാഗം സ്വദേശിയായ 4 വയസ്സുള്ള ആൺകുട്ടി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.  

P 553 ശാസ്താംകോട്ട രാജഗിരി സ്വദേശിയായ 13 വയസ്സുള്ള ആൺകുട്ടി സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇന്ന് കൊല്ലം ജില്ലയില്‍ 33 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; ഇന്നത്തെ രോഗ വിവരം കാണാം

കൊല്ലം: ഇന്ന് കൊല്ലം ജില്ലക്കാരായ 33 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  20 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 13 പേർ വിദേശത്ത് നിന്നുമെത്തി. ഇന്ന് ജില്ലയില്‍ 13 പേര്‍ രോഗമുക്തി നേടി.

P 497 വെട്ടിക്കവല കാക്കോട് സ്വദേശിയായ 33 വയസ്സുള്ള യുവാവ്. ജൂലൈ 2 ന് സൗദി അറേബ്യയിൽ നിന്നും 6E 9328 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ II A) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  

ചടയമംഗലം ചിങ്ങേലി റോഡിന്റെ കാര്യം എന്തായി? പ്രതികരണവുമായി എം.എൽ.എ

ചടയമംഗലം/കടയ്ക്കൽ: ചടയമംഗലം ചിങ്ങേലി റോഡിന്റെ പരാതികൾ ഉയരുന്നുവരുന്ന ഉയർന്നു വരുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി എംഎൽഎ രംഗത്തെത്തിയത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം 

കുറേക്കാലമായി മണ്ഡലത്തിൽ ഉയർന്ന് കേൾക്കുന്ന ഒരു കാര്യമാണിത്. രാഷ്ട്രീയനേട്ടത്തിനായി വിമർശനമുന്നയിക്കുന്നവർ മാത്രമല്ല നമ്മുടെ മണ്ഡലത്തിലെ ഓരോ സാധാരണക്കാരനും ഈ ചോദ്യം നേരിട്ടും അല്ലാതെയും ചോദിക്കുന്നുണ്ടായിരുന്നു എന്നത് വാസ്തവമാണ്. ഒറ്റയടിക്ക് പരിഹാരം കാണാൻ സാധിക്കാത്ത ചില പ്രശ്നങ്ങളും കുരുക്കുകളും ഭരണപരമായ കാര്യങ്ങളിൽ പലപ്പോഴും വന്ന് ചേരാറുണ്ട്. അത്തരമൊന്നാണ് ഈ റോഡിന്റെ കാര്യത്തിലും സംഭവിച്ചത്. 

2016-17 സാമ്പത്തിക വർഷത്തിലാണ് പാങ്ങോട്-കടയ്ക്കൽ, ചിങ്ങേലി-ചടയമംഗലം എന്നീ റോഡുകൾ ഉൾപ്പെട്ട നവീകരണ പദ്ധതി കിഫ്ബി ഏറ്റെടുക്കുന്നത്. 2018ൽ നിർമ്മാണോദ്ഘാടനം നടത്തിയെങ്കിലും ചിങ്ങേലി-ചടയമംഗലം റോഡിൽ ഉൾപ്പെട്ടു വരുന്ന ചിതറ കുടിവെളള പദ്ധതി സമാന്തരമായി അനുവദിച്ചത് ഈ ഭാഗത്തെ റോഡിന്റെ നിർമ്മാണ പ്രവൃത്തികൾ മുടങ്ങാൻ കാരണമായി. 2019 സെപ്റ്റംബറിൽ പൂർത്തീകരിക്കേണ്ടിയിരുന്ന കുടിവെള്ള പദ്ധതിയ്ക്ക് സമയം നീട്ടിനൽകിയതോടെ ചടയമംഗലം – ചിങ്ങേലി റോഡിന്റെ ടാറിംഗ് മറ്റൊരു പദ്ധതിയാക്കാൻ കിഫ്ബി തീരുമാനിച്ചു. വാട്ടർ അതോറിറ്റിയുടെ നിർമ്മാണപ്രവർത്തികൾ റോഡിന്റെ നിരപ്പിലും മറ്റുമുണ്ടാക്കിയ വ്യത്യാസങ്ങൾ പരിഹരിക്കാൻ അടങ്കൽ തുക മതിയാകില്ല എന്ന കരാറുകാരന്റെ വാദവും ഇതിന് കാരണമായി. എന്നാൽ കിഫ്ബി പദ്ധതി പുതിയതായി അനുവദിക്കുന്നത് വലിയ കാലതാമസമുണ്ടാക്കും എന്നതിനാൽ ധനമന്ത്രിയുടെ ഓഫീസിൽ ബന്ധപ്പെട്ട് ഈ റോഡിന്റെ നിർമ്മാണം പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിക്കാൻ ധാരണയാക്കുകയുണ്ടായി. ഇതിനായി പുതിയ ഫണ്ട് സർക്കാരിൽ നിന്നും അനുവദിക്കാൻ കാലതാമസമുണ്ടാകും എന്നതിനാൽ ചടയമംഗലം-ചിങ്ങേലി റോഡിലെ 6 കിലോമീറ്റർ ദൂരം പൂർത്തീകരിക്കുന്നതിന് എം എൽ എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 1.44 കോടി രൂപ അനുവദിക്കുകയും ചെയ്തു. 

എം ജി സ്കൂളിന്റെ മതിൽ നിർമ്മാണം നടക്കുന്നതിനിടെ കനത്തമഴയിൽ മണ്ണിടിച്ചിൽ ഉണ്ടായത്ത് ആരുടെയും കുറ്റം കൊണ്ടല്ല. ആ മതിലിന്റെ പണി റോഡ് അടച്ചിട്ട് പെട്ടെന്ന് പൂർത്തിയാക്കാൻ ചിലരുടെ പ്രതിഷേധം കൊണ്ട് സാധിച്ചില്ല. ആ മതിൽ കാണുന്നവർക്കറിയാം അത്രയും ഉയരത്തിലുള്ള മതിൽ വാഹനഗതാഗതം നടക്കുന്ന ഒരു റോഡിന്റെ വശത്ത് പണിതീർക്കാനുള്ള ബുദ്ധിമുട്ട്. ഇത്തരം കാര്യങ്ങളെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കരുത് എന്ന അഭ്യർത്ഥനയുണ്ട്. അതേസമയം പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ മനസിലാക്കുകയും ചെയ്യുന്നു. 

പാങ്ങോട്-കടയ്ക്കൽ-ചിങ്ങേലി-ചടയമംഗലം റോഡ് നവീകരണം
കിഫ്ബി പദ്ധതി നാൾവഴികൾ
===============================================
പാങ്ങോട്-കടയ്ക്കൽ, ചിങ്ങേലി-ചടയമംഗലം എന്നീ 2 റോഡുകൾ ഉൾപ്പെട്ട റോഡ് നവീകരണ പദ്ധതി 2016-17 കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനമെടുത്തു.

1. 19-09-2017-ലെ 1/76/2017/KIFB നമ്പർ ഉത്തരവ് പ്രകാരം ഭരണാനുമതി ലഭിച്ചു. തുക : 27.80 കോടി

2. 11-12-2017-ലെ 1KLM/2017/18//8818 ഉത്തരവ് പ്രകാരം ഈ പ്രവൃത്തിക്ക് 26.89 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചു.

3. 19-05-2018-ലെ D1-44/KIFB/2018 നമ്പർ പ്രകാരമുളള ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് No.9/PWD-004/17/PD/PMU-KRFB/2018 പ്രകാരം അംഗീകരിക്കപ്പെട്ട ധാരണപത്രപ്രകാരം അക്ഷയ ബിൽഡേഴ്സ്, മൂവാറ്റുപുഴ പ്രവർത്തി ഏറ്റെടുത്തു. കരാർ തുക :-23,46,62,220/- രൂപ

4. 26-05-2018-ൽ നിർമ്മാണ പ്രവർത്തികൾക്കായി  പ്രസ്തുത റോഡുകൾ PWD കരാർ കമ്പനിക്ക് കൈമാറി. 18-മാസക്കാലാവധി നിശ്ചയിച്ചു.

5. 2018 ജൂലൈ 18ന് കുമ്മിൾ ചേർന്ന യോഗത്തിൽ വച്ച് പ്രവർത്തി ബഹു.പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു.

6. 2018 നവംബറിൽ റവന്യൂ-സർവ്വെ-പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്ത ടീം റോഡ് സർവ്വെ പൂർത്തീകരിച്ചു.

7. പാങ്ങോട്-കടയ്ക്കൽ റോഡിലെ നിർമ്മാണ പ്രവർത്തികൾ 2018 നവംബറിൽ ആരംഭിച്ചു.

8. ചിങ്ങേലി-ചടയമംഗലം റോഡിൽ ഉൾപ്പെട്ടു വരുന്ന ചിതറ കുടിവെളള പദ്ധതി (8.36 കോടി രൂപ) യുടെ പ്രവർത്തിക്ക് 2018 ഡിസംബറിൽ ഭരണാനുമതി ലഭിച്ചു.

9. ചിങ്ങേലി-ചടയമംഗലം റോഡിൽ ഉൾപ്പെട്ടു വരുന്ന ചിതറ കുടിവെളളപദ്ധതിയുടെ 8.36 കോടി രൂപയുടെ കിഫ്ബി പദ്ധതിക്ക് 2019 ഫെബ്രുവരിയിൽ സാങ്കേതിക അനുമതി ലഭിച്ചു. തുടർന്ന് ചടയമംഗലം-ചിങ്ങേലി റോഡിന്റെ BM & BC പ്രവർത്തികൾ രണ്ടാം ഘട്ടമായി ചെയ്യണമെന്ന് തീരുമാനിച്ചു. കുടിവെളള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കൽ പ്രവർത്തി 2019 സെപ്റ്റംബർ മാസം  പൂർത്തീകരിക്കണമെന്ന് ഉന്നതതല യോഗത്തിൽ ധാരണയായി.  

10. 2019 ജനുവരിയിൽ പാങ്ങോട്-കടയ്ക്കൽ റോഡിലെ ബി.എം. നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. പാങ്ങോട്-കടയ്ക്കൽ റോഡിലെ ബി.എം.പ്രവർത്തി 2019 മെയ് മാസത്തിൽ തന്നെ പൂർത്തീകരിച്ചു.

11. 27-05-2019ൽ നടന്ന പൊതുമരാമത്ത് മന്ത്രിയുടെ ഫോൺ-ഇൻ-പ്രോഗ്രാമിൽ ഒരു വ്യക്തി ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കിഫ്ബി പ്രോജക്ട് ഡയറക്ടറുടെ No.17/PD/PMU/KRFB/137R/KLM/2017 നമ്പർ ഉത്തരവ് പ്രകാരം പ്രവർത്തി 28-05-2019ൽ നിർത്തി വച്ചു.

12. 2020 ഫെബ്രുവരി 06ന് പരാതി സംബന്ധിച്ച അന്വേഷണവും നടപടിക്രമങ്ങളും പൂർത്തീകരിച്ച് പ്രവർത്തി പുനരാരംഭിച്ചു.

13. ഈ പ്രവർത്തി പൂർത്തിയാക്കുന്നതിന് 25-05-2020 വരെ കരാർ കാലാവധി നീട്ടി നൽകുകയും പിന്നീട് ലോക്ഡൗൺ കാരണം തടസ്സം വന്ന സാഹചര്യം കണക്കിലെടുത്ത് 25-11-2020 വരെ പ്രവർത്തി പൂർത്തിയാക്കുന്നതിന് സമയക്രമം അനുവദിക്കുന്നതിന് നടപടികൾ സ്വീകരിച്ച് വരികയുമാണ്. 

14. പാങ്ങോട്-കടയ്ക്കൽ റോഡിലെ ബി.എം.പ്രവർത്തികളും 2 പാലങ്ങളുടെ നവീകരണത്തിൽ ഒരു പാലത്തിന്റെ നവീകരണവും, ചിങ്ങേലി മുതൽ ആൽത്തറമൂട് വരെ ബി.സി വർക്കുകളും, ചടയമംഗലം-ചിങ്ങേലി റോഡിൽ ചടയമംഗലത്ത് നിന്ന് 1.5 KM ബി.എം.വർക്കും പൂർത്തികരിച്ചിട്ടുണ്ട്. ചടയമംഗലം M.G.H.S.S. നോട് ചേർന്നുളള കൂറ്റൻ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം നടന്നു വരുന്നു.

15. 8.36 കോടി രൂപ വകയിരുത്തിയുളള ചിതറ കുടിവെളള പദ്ധതിയുടെ നവീകരണ പ്രവർത്തികൾ ചടയമംഗലം-ചിങ്ങേലി റോഡിലെ ചിങ്ങേലി-കോട്ടപ്പുറം-കൊച്ചാലുമ്മൂട് വരെയുളള റോഡിൽ 2019 സെപ്റ്റംബറിൽ പൂർത്തികരിക്കാൻ ലക്ഷ്യം വച്ചിരുന്നത് പൂർത്തികരിക്കാൻ കഴിയാതെ വരികയും കുടിവെളള പദ്ധതിയ്ക്ക് കൂടുതൽ സമയം അനുവദിക്കേണ്ടി വന്ന സാഹചര്യത്തിൽ കിഫ്ബി സാങ്കേതിക പരിശോധനാവിഭാഗം പരിശോധന നടത്തി.

16. 12-02-2020ൽ കൂടിയ കിഫ്ബി സാങ്കേതിക പരിശോധനാവിഭാഗം യോഗത്തിന്റെ തീരുമാനപ്രകാരം ചടയമംഗലം-ചിങ്ങേലി റോഡിൽ 6 കിലോമീറ്റർ റോഡിന്റെ BM & BC പ്രവർത്തികൾ കിഫ്ബിയുടെ നിലവിലുളള പദ്ധതിയിൽ നിന്നും ഒഴിവാക്കാനും പിന്നീട് പുതിയ പദ്ധതിയായി പരിഗണിക്കാനും തീരുമാനിച്ചു.

17. 2020 മെയ് മാസത്തിൽ വാട്ടർ അതോറിറ്റിയിൽ നിന്നും PWD-യ്ക്ക്  ചടയമംഗലം-ചിങ്ങേലി റോഡ് കൈമാറിക്കൊണ്ടുളള നടപടിക്രമങ്ങൾ പൂർത്തിയാക്കി.

18. ചടയമംഗലം-ചിങ്ങേലി റോഡിലെ 6 കിലോമീറ്റർ ദൂരം കിഫ്ബി പദ്ധതിയിൽ പുതുതായി ഉൾപ്പെടുത്തി നടപടിക്രമങ്ങൾ സ്വീകരിച്ച് നവീകരിക്കുന്നത് സാധ്യമാക്കുന്നതിന് ഉണ്ടാകുന്ന കാലതാമസങ്ങൾ കാരണം ജനങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിന്, MLA നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 2020 ജൂൺ 23-ാം തീയതി 1.44 കോടി രൂപ അനുവദിച്ചു. 6 കിലോമീറ്റർ റോഡ് നവീകരണത്തിന് PWD അടിയന്തര നടപടികൾ സ്വീകരിച്ച് വരുന്നു. ബാക്കി 13.5 കിലോമീറ്റർ ദൂരം റോഡ് കിഫ്‌ബി പദ്ധതിയിൽ അനുവദിച്ച സമയത്ത് തന്നെ പൂർത്തീകരിക്കും.

ഇന്ന് കൊല്ലം ജില്ലയില്‍ 5 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; ഇന്നത്തെ രോഗ വിവരം കാണാം

കൊല്ലം: ഇന്ന് കൊല്ലം ജില്ലക്കാരായ 5 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.   5 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.  ഇന്ന് ജില്ലയില്‍ 10 പേര്‍ രോഗമുക്തി നേടി.

P 492 ശാസ്താംകോട്ട രാജഗിരി സ്വദേശിയായ 60 വയസുളള പുരുഷൻ.   ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 മായി സമ്പർക്കത്തിൽ വന്നയാളാണ്.  ആഞ്ഞിലിമൂട് ജംഗ്ഷനിൽ മത്സ്യവിൽപ്പന നടത്തിയിരുന്നു. ജൂലൈ 6 മുതൽ ഗൃഹനിരീക്ഷണത്തിലായിരുന്നു.  രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
 
P 493  ശാസ്താംകോട്ട മനക്കര സ്വദേശിയായ 62 വയസുളള പുരുഷൻ. രാജഗിരി പെട്രോൾ പമ്പിൽ ജോലി ചെയ്യുകയായിരുന്നു.  ആൻറിജൻ ടെസ്റ്റിൽ പോസിറ്റീവായി. ആദ്യം സ്ഥാപനനിരീക്ഷണത്തിലും തുടർന്ന് ഗൃഹനിരീക്ഷണത്തിലും പ്രവേശിച്ചു.  രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പള്ളി ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 

P 494  ശാസ്താംകോട്ട രാജഗിരി സ്വദേശിനിയായ 24 വയസ്സുള്ള യുവതി. ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച P 487 ന്റെ ഭാര്യയാണ്.  സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പള്ളി ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 

P 495 ശാസ്താംകോട്ട രാജഗിരി സ്വദേശിനിയായ 3 വയസ്സുള്ള പെൺകുട്ടി. ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച P 487 ന്റെയും ഇന്ന് രോഗം സ്ഥിരീകരിച്ച  P 494  ന്റെയും മകളാണ്.  സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പള്ളി ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 

P 496 ശാസ്താംകോട്ട രാജഗിരി സ്വദേശിയായ 1 വയസ്സുള്ള ബാലൻ. ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച P 487 ന്റെയും ഇന്ന് രോഗം സ്ഥിരീകരിച്ച  P 494  ന്റെയും മകനാണ്.  സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പള്ളി ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 

കൊല്ലത്ത് ചിറ്റുമലച്ചിറയിൽ മുങ്ങിമരിച്ചനിലയിൽ കാണപ്പെട്ട വയോധികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  നെടുമ്പന പള്ളിമൺ ഇളവൂർ സ്വദേശി ഗൗരിക്കുട്ടിയമ്മ (75) യുടെ മൃതദേഹസ്രവ പരിശോധനയിലാണ് കൊവിഡ് +ve സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയാണ് ഗൗരിക്കുട്ടിയമ്മയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഈ സാഹചര്യത്തിൽ നെടുമ്പന ഗ്രാമ പഞ്ചായത്തിലെ 4, 6 വാർഡുകളെ കണ്ടെയിൻമെന്റ് സോണുകളാക്കി കർശന നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവായി..

ചിതറ പേഴുമൂട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു അപകടം

ചിതറ: ചിതറ പേഴുമൂട് ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ചു ഉണ്ടായ അപകടത്തിൽ  രണ്ട് പേർക്ക് പരിക്ക്. ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിട്ടു. മറ്റേ ആൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും ഉണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

കുടുംബ സഹായ ഫണ്ട് നൽകിറേഷൻ വ്യാപരികൾ

കടയ്ക്കൽ: ചിതറ വളവുപച്ച മരണപ്പെട്ട റേഷൻ വ്യാപാരി വളവുപച്ച നുജുമിന്റെ കുടുംബസഹായഫണ്ട് 100000/ രൂപയുടെ ഡി ഡി കൊട്ടാരക്കര താലൂക്ക് റേഷൻ വിതരണസഹായി വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊടുത്തു ചടങ്ങിൽ സലീം, ജയചന്ദ്രൻ, ജിത്തു, ജാസിം, സൈഫുദ്ദീൻ റാവുത്തർ, ബിജു എന്നിവർ പങ്കെടുത്തു

പോക്സോ കേസിലെ പ്രതി കടയ്ക്കൽ പോലീസിന്റെ പിടിയിൽ

കടയ്ക്കൽ: 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ചരിപറമ്പ് കോവൂർ അംബിക ഭവനിൽ ശങ്കരപ്പിള്ള മകൻ 20 വയസുള്ള സജി ആണ് കടയ്ക്കൽ പോലീസിന്റെ പിടിയിലായത്. പുനലൂർ ഡി.വൈ.എസ്.പി അനിൽ ദാസിന്റെ നിർദ്ദേശാനുസരണം പോലീസുകാരായ വിനോദ്, ദീപക് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഇന്ന് കൊല്ലം ജില്ലയില്‍ 18 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; ഇന്നത്തെ രോഗ വിവരം കാണാം

കൊല്ലം: ഇന്ന് കൊല്ലം ജില്ലക്കാരായ 18 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 8 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാൾ ഡൽഹിയിൽ നിന്നെത്തിയ ആളുമാണ്. 7 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. 2 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ഇന്ന് ജില്ലയില്‍ 18 പേര്‍ രോഗമുക്തി നേടി.

P 475 തേവലക്കര സ്വദേശിനിയായ 45 വയസുളള യുവതി. ആരോഗ്യ പ്രവർത്തകയാണ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. ജൂലൈ 9 മുതൽ ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

P 476 വടക്കുംതല സ്വദേശിയായ 21 വയസുളള യുവാവ്. യാത്രാചരിതമില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 477 തേവലക്കര അരിനല്ലൂർ സ്വദേശിനിയായ 49 വയസുളള സ്ത്രീ. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 മായി സമ്പർക്കത്തിൽ വന്നയാളാണ്. ആഞ്ഞിലിമൂട് ജംഗ്ഷനിൽ മത്സ്യവിൽപ്പന നടത്തിയിരുന്നു. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

P 478 ശാസ്താംകോട്ട പളളിശ്ശേരിക്കൽ സ്വദേശിനിയായ 53 വയസുളള സ്ത്രീ. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 മായി സമ്പർക്കത്തിൽ വന്നയാളാണ്. ആഞ്ഞിലിമൂട് ജംഗ്ഷനിൽ മത്സ്യവിൽപ്പന നടത്തിയിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

P 479 പോരുവഴി കമ്പലടി സ്വദേശിയായ 29 വയസുളള യുവാവ്. ഉറവിടം വ്യക്തമല്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 480 ശാസ്താംകോട്ട പളളിശ്ശേരിക്കൽ സ്വദേശിയായ 65 വയസുളള പുരുഷൻ. സമ്പർക്കം മൂലം രോഗബാധ ഉണ്ടായതായി സ്ഥിരീകരിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 481 ഇളമാട് വേങ്ങൂർ സ്വദേശിയായ 25 വയസുളള യുവാവ്. ജൂലൈ 6 ന് റിയാദിൽ നിന്നുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 482 ആദിനാട് വടക്ക് സ്വദേശിയായ 28 വയസുളള യുവാവ്. ജൂൺ 26 ന് ഡൽഹിയിൽ നിന്നുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 483 ശാസ്താംകോട്ട രാജഗിരി സ്വദേശിനിയായ 61 വയസുളള സ്ത്രീ. സമ്പർക്കം മൂലം രോഗബാധ ഉണ്ടായതായി സ്ഥിരീകരിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 484 മേലില സ്വദേശിയായ 25 വയസുളള യുവാവ്. ജൂൺ 22 ന് ഷാർജയിൽ നിന്നുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 485 പൂതക്കുളം ഊന്നിൻമൂട് സ്വദേശിയായ 39 വയസുളള യുവാവ്. ജൂൺ 25 ന് കുവൈറ്റിൽ നിന്നെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 486 കുണ്ടറ സ്വദേശിയായ 29 വയസ്സുള്ള യുവാവ്. ജൂൺ 17ന് മസ്കറ്റിൽ നിന്നും എത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 487 ആഞ്ഞിലിമൂട് സ്വദേശിയായ 30 വയസ്സുള്ള യുവാവ്. ആഞ്ഞിലിമൂട് മാർക്കറ്റിൽ മത്സ്യ വില്പന നടത്തുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 488 ശാസ്താംകോട്ട ആഞ്ഞിലിമൂട് സ്വദേശിനിയായ 37 വയസ്സുള്ള യുവതി. ആഞ്ഞിലിമൂട് മാർക്കറ്റ് മത്സ്യ വില്പന നടത്തുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 489 ആലപ്പാട് കാക്കത്തുരുത്ത് അഴീക്കൽ സ്വദേശിയായ 50 വയസുളള പുരുഷൻ. ജൂലൈ മൂന്നിന് ദമാമിൽ നിന്നും എത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 490 പെരിനാട് സ്വദേശിയായ 60 വയസുളള പുരുഷൻ. ജൂലൈ പത്തിന് ഖത്തറിൽ നിന്നും എത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 491 ചവറ കരുനാഗപ്പള്ളി സ്വദേശിയായ 50 വയസുളള പുരുഷൻ. ജൂലൈ 10ന് സൗദിയിൽ നിന്നും SG 9500 നമ്പർ ഫ്ലൈറ്റിൽ കോഴിക്കോടെത്തി അവിടെ നടത്തിയ പരിശോധനയിൽ പോസിറ്റീവായി കണ്ടെത്തി ആംബുലൻസിൽ പാരിപ്പളളി മെഡിക്കൽ കോളേജിലെത്തിച്ച് ചികിത്സ ആരംഭിച്ചു.

P 492 അഞ്ചൽ അയിലറ സ്വദേശിയായ 29 വയസ്സുള്ള യുവാവ്. ജൂലൈ 10ന് ഖത്തറിൽ നിന്നും 6E 8702 നമ്പർ ഇൻഡിഗോ ഫ്ലൈറ്റിൽ (സീറ്റ് നം. 21 എ) തിരുവനന്തപുരത്തെത്തി പരിശോധന നടത്തി പോസിറ്റീവായി കണ്ടെത്തി. അവിടെ നിന്നും ആംബുലൻസിൽ വാളകം മേഴ്സി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ചിതറ വളവുപച്ച ഗുരുമന്ദിരത്തിനു സമീപം ചത്ത നിലയിൽ കേഴമാൻ കണ്ടെത്തി; വാഹനം ഇടിച്ചിട്ടതെന്ന് സംശയം

ചിതറ: ചിതറ വളവുപച്ചയിൽ റോഡ് സൈഡിൽ ചത്ത നിലയിൽ കേഴമാൻ കണ്ടെത്തി. വളവുപച്ച ഗുരുമന്ദിരത്തിനു എതിർവശത്തായി റബ്ബർ തോട്ടത്തിലാണ് കേഴയെ കണ്ടെത്തിയത്. ഇന്ന് രാവിലെ പ്രദേശത്തു മരം മുറിക്കാൻ എത്തിയ തൊഴിലാളികളാണ് ഇതിനെ ആദ്യം കണ്ടത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധനയ്ക്ക് ശേഷം പോസ്റ്റ്മാർട്ടത്തിനായി കൊണ്ട് പോയി.

ചിതറയിൽ കരടിയെ കണ്ടെന്ന് പ്രദേശവാസികൾ; കടുത്ത ആശങ്കയിൽ തലവരമ്പ് നിവാസികൾ

ചിതറ : ചിതറ പഞ്ചായത്തിലെ തലവരമ്പ് അപ്പൂപ്പൻ പാറയ്ക്കടുത്ത കന്നുകാലിപ്പാറയിൽ കരടിയെ കണ്ടെന്ന് പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് മേഖലയിൽ കടുത്ത ആശങ്ക. 

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കൂടിയാണ് പ്രദേശവാസികളായ ബിജുവും ഗിരീഷനും ഷെഡ് നിർമിക്കുന്നതിനാവശ്യമായ കമ്പ് വെട്ടാൻ കന്നുകാലി പാറയിൽ കയറിയത്. കമ്പ് വെട്ടുന്നതിനിടെ പാറക്കിടയിൽ നിന്നും അലർച്ച കേട്ട് നോക്കിയ ഇവർ രണ്ട് കരടികളെ കണ്ടു യെന്ന് പറയുന്നു. . ആദ്യം കാട്ടുപന്നി എന്ന് കരുതിയെങ്കിലും ഇവർക്ക് സമീപത്തേക്ക് ഓടി അടുത്തപ്പോഴാണ് കരടി ആണെന്ന് മനസ്സിലായത്. കമ്പുകൾ ഉപേക്ഷിച്ചു ഓടിയ ഇവർ ജീവൻ രക്ഷാർത്ഥം പാറയിൽ നിന്ന് താഴേക്ക് ചാടി. തിരികെ നോക്കിയപ്പോൾ പാറക്ക് മുകളിൽ നിന്ന് ഇവരെ നോക്കുന്നതായി കണ്ടുവെന്നും ബിജു പറയുന്നു .

ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് അരിപ്പൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ത്രീകളും കുട്ടികളും അടക്കം തൊട്ടടുത്തു താമസിക്കുന്നവർ ഭീതിയിലാണ്. കുറച്ചു കാലം മുമ്പ് വരെ ഈ പ്രദേശം കള്ളവാറ്റുകാരുടെ കേന്ദ്രം കൂടി ആയിരുന്നു..

സി.പി.ഐ കടയ്ക്കൽ മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കടയ്ക്കൽ: സി.പി.ഐ കടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നവീകരിച്ച ഓഫീസിൻ്റെയും, പുതുതായി നിർമ്മിച്ച വെളിയം ഭാർഗ്ഗവൻ സ്മാരക ഡിജിറ്റൽ കോൺഫറൻസ് ഹാളിൻ്റെയും ഉദ്ഘാടനം സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 

സി അച്യുതമേനോന്റെ ചിത്രം മുല്ലക്കര രത്‌നാകരൻ എം എൽ എയും വെളിയം ഭർഗ്ഗവന്റെ ചിത്രം കെ ആർ ചന്ദ്രമോഹനനും അനാച്ഛാദനം ചെയ്തു. സാം കെ ഡാനിയേൽ അധ്യക്ഷനായി. ജെ സി അനിൽ സ്വാഗതം പറഞ്ഞു. ആർ ലതാദേവി, എ മുസ്തഫ, എസ് ബുഹാരി, എസ് അഷ്‌റഫ്, മടത്തറ അനിൽ, പി പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു.

ഇന്ന് കൊല്ലം ജില്ലയില്‍ 28 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; ഇന്നത്തെ രോഗ വിവരം കാണാം

കൊല്ലം: ഇന്ന് കൊല്ലം ജില്ലക്കാരായ 28 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10 പേര്‍ വിദേശത്ത് നിന്നും 2 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തി. 15 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് ജില്ലയില്‍ 8 പേര്‍ രോഗമുക്തി നേടി.

1) പട്ടാഴി സ്വദേശിയായ 36 വയസുളള യുവാവ്. ജൂൺ 28 ന് ചെന്നൈയിൽ നിന്നും ഡ്രൈവറോടും മറ്റു 2 പേരോടൊപ്പവും ടാക്സിയിൽ കൊല്ലത്തെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

2) ശാസ്താംകോട്ട രാജഗിരി സ്വദേശിയായ 36 വയസുളള യുവാവ്. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 മായി സമ്പർക്കത്തിൽ വന്നയാളാണ്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

3) ശാസ്താംകോട്ട രാജഗിരി സ്വദേശിനിയായ 34 വയസുളള യുവതി. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 മായി സമ്പർക്കത്തിൽ വന്നയാളാണ്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

4) ശാസ്താംകോട്ട രാജഗിരി സ്വദേശിനിയായ 14 വയസുളള പെൺകുട്ടി. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 മായി സമ്പർക്കത്തിൽ വന്നയാളാണ്. മാതാപിതാക്കളുമായി ജൂൺ 27 ന് P 413 ന്റെ വീട് സന്ദർശിക്കുകയും അവിടെ താമസിക്കുകയും ചെയ്തിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

5) ശാസ്താംകോട്ട പളളിശ്ശേരിക്കൽ സ്വദേശിനിയായ 75 വയസുളള സ്ത്രീ. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 മായി സമ്പർക്കത്തിൽ വന്നയാളാണ്. P 413 ന്റെ ഭാര്യാമാതാവും അതേ വീട്ടിൽ താമസവുമാണ്. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

6) പന്മന സ്വദേശിയായ 36 വയസുളള യുവാവ്. ജൂൺ 26 ന് ദുബായിൽ നിന്നും ഇൻഡിഗോ എയർലൈൻസിൽ തിരുവനന്തപുരത്തെത്തി. അവിടെ നിന്നും കായംകുളം സ്വദേശിയായ മറ്റൊരാളോടൊപ്പം ടാക്സിയിൽ സഞ്ചരിച്ചു. വീട്ടിലെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

7) പന്മന സ്വദേശിയായ 37 വയസുളള യുവതി. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ചതും യാത്രാചരിതമില്ലാത്തതുമായ P 414 ന്റെ ഭാര്യയാണ്. ഒരേ വീട്ടിൽ താമസിച്ചിരുന്നു. ജൂലൈ 6 മുതൽ ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

8) പന്മന സ്വദേശിയായ 4 വയസുളള ആൺകുട്ടി. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ചതും യാത്രാചരിതമില്ലാത്തതുമായ P 414 ന്റെ സമ്പർക്കത്തിൽ വന്ന കുട്ടിയും P 452 ന്റെ സഹോദരപുത്രനുമാണ്. ജൂലൈ 6 മുതൽ ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

9) ശാസ്താംകോട്ട പളളിശ്ശേരിക്കൽ സ്വദേശിനിയായ 25 വയസുളള യുവതി. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 ന്റെ മകളാണ്. 3 മാസം ഗർഭിണിയായ യുവതി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

10) ചവറ പുതുകാട് സ്വദേശിയായ 36 വയസുളള യുവാവ്. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 ന്റെ ജാമാതാവാണ്. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

11) ചവറ പുതുകാട് സ്വദേശിനിയായ 6 വയസുളള പെൺകുട്ടി. ഇന്നേ ദിവസം രോഗം സ്ഥിരീകരിച്ച P 455 ന്റെ മകളാണ്. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 ന്റെ വീട്ടിൽ ജൂൺ 4 മുതൽ താമസിച്ച് വരികയായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

12) പെരിനാട് വെളളിമൺ സ്വദേശിയായ 19 വയസുളള യുവാവ്. ജൂലൈ 4 ന് കസാഖിസ്ഥാനിൽ എയർ ഇന്ത്യ KI 1920 ഫ്ലൈറ്റിൽ (സീറ്റ് നം. 17 സി) കൊച്ചിയിലെത്തി. അവിടെ നിന്നും ടാക്സിയിൽ വീട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

13) ശാസ്താംകോട്ട മണക്കര സ്വദേശിനിയായ 58 വയസുളള സ്ത്രീ. ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിൽ മത്സ്യവിൽപ്പന നടത്തുകയായിരുന്നു. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 ന്റെ സമ്പർക്ക കേസാണെന്ന് സംശയിക്കുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

14) മുളവന സ്വദേശിയായ 28 വയസുളള യുവാവ്. ജൂലൈ 2 ന് ഷാർജയിൽ നിന്നും എയർ അറേബ്യയിൽ G 90785 നമ്പർ ഫ്ലൈറ്റിൽ കൊച്ചിയിലും അവിടെ നിന്നും KSRTC യിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.


15) കൊട്ടിയം തഴുത്തല സ്വദേശിയായ 28 വയസുളള യുവാവ്. ജൂലൈ 2 ന് ദുബായിൽ നിന്നും എയർ അറേബ്യയിൽ G 90785 നമ്പർ ഫ്ലൈറ്റിൽ (സീറ്റ് നം. 11 എ) ഫ്ലൈറ്റിൽ കൊച്ചിയിലും അവിടെ നിന്നും KSRTC യിൽ കൊല്ലത്തും തുടർന്ന് ടാക്സിയിൽ സഞ്ചരിച്ച് സ്ഥാപനനിരീക്ഷണത്തിലും പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.


16) അലയമൺ സ്വദേശിയായ 58 വയസുളള പുരുഷൻ. സൗദി അറേബ്യയിൽ നിന്നും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.


17) ശാസ്താംകോട്ട സ്വദേശിനിയായ 56 വയസ്സുള്ള സ്ത്രീ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായി സംശയിക്കുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.


18) പവിത്രേശ്വരം സ്വദേശിയായ 27 വയസ്സുള്ള യുവാവ്. ജൂലൈ 2 ന് ദുബായിൽ നിന്നും എത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.


19) ശാസ്താംകോട്ട സ്വദേശിനിയായ 64 വയസുളള സ്ത്രീ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായി സംശയിക്കുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.


20) ആദിച്ചനല്ലൂർ സ്വദേശിയായ 45 വയസുളള പുരുഷൻ. ജൂൺ 26 ന് ഖത്തറിൽ നിന്നുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.


21) പ്ലാപ്പളളി സ്വദേശിനിയായ 32 വയസുളള യുവതി. ജൂൺ 28 ന് ദുബായിൽ നിന്നുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.


22) പ്ലാപ്പളളി സ്വദേശിനിയായ 1 വയസുളള ബാലിക. ജൂൺ 28 ന് ദുബായിൽ നിന്നുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.


23) പന്മന സ്വദേശിനിയായ 30 വയസുളള യുവതി. രോഗബാധ ഉണ്ടായതെങ്ങനെയെന്ന് വ്യക്തമല്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.


24) പിറവന്തൂർ സ്വദേശിയായ 47 വയസുളള പുരുഷൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായി സംശയിക്കുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.


25) കൊല്ലം സ്വദേശിയായ 74 വയസുളള പുരുഷൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായി സംശയിക്കുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.


26) കൊല്ലം സ്വദേശിയായ 30 വയസുളള യുവാവ്. മദ്ധ്യപ്രേദേശിൽ നിന്നുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.


27) ശാസ്താംകോട്ട മണക്കര സ്വദേശിനിയായ 54 വയസുളള സ്ത്രീ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായി സംശയിക്കുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.


28) കൊല്ലം കരിക്കോട് സ്വദേശിനിയായ 47 വയസുളള സ്ത്രീ. ഒമാനിൽ നിന്നുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
© all rights reserved
made with Kadakkalnews.com