കൊല്ലം: ഇന്ന് കൊല്ലം ജില്ലക്കാരായ 33 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 20 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 13 പേർ വിദേശത്ത് നിന്നുമെത്തി. ഇന്ന് ജില്ലയില്‍ 13 പേര്‍ രോഗമുക്തി നേടി.
P 497 വെട്ടിക്കവല കാക്കോട് സ്വദേശിയായ 33 വയസ്സുള്ള യുവാവ്. ജൂലൈ 2 ന് സൗദി അറേബ്യയിൽ നിന്നും 6E 9328 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ II A) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.