![]() |
ഫോട്ടോ: എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അനുമോദിക്കുന്നു. |
തൊളിക്കുഴി: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. വിവിധ സ്കൂളുകളിലായി പ്രദേശത്ത് ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെയാണ് വീടുകളിലെത്തി ഉപഹാരങ്ങൾ നൽകി ആദരിച്ചത്. വാട്സ്ആപ്പ് ഗ്രൂപ്പ് പ്രസിഡന്റ് എ, എം. ഇർഷാദ്, ഗ്രൂപ്പ് ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, ഗ്രൂപ്പ് അഡ്മിൻ എസ്. ഫൈസി, ഗ്രൂപ്പ് പ്രതിനിധികളായ ബി. ഷാജി, എ. അനസ്, രഞ്ജിത്ത്, നദീർ, ഫെൽസക് എന്നിവർ നേതൃത്വം നൽകി.
ബിൻസിയ, ഫാസിദ, റിസ് വാൻ, അനീഷ്, സഫ് വാന ഫാത്തിമ, സ്നേഹ മോൾ, മുഹമ്മദലി അഫ്സൽ, ഹസ്ന നാസർ, ഹരികൃഷ്ണൻ എന്നീ വിദ്യാർഥികളെയാണ് അനുമോദിച്ചത്.