Responsive Ad Slot

പ്രാരാബ്ദങ്ങളോട് "ഗുസ്തി "പിടിക്കാൻ അപർണയ്ക്ക് സമയമില്ല

കുമ്മിൾ: കോളേജ് വിദ്യാഭ്യാസത്തോടൊപ്പം ആട്ടോ ഓടിക്കാനും കാറ്ററിംഗിനും തട്ടുകട നടത്താനും ഒക്കെ പോയി വിദ്യാഭ്യാസ ചെലവ് കണ്ടെത്തുന്ന യുവാക്കളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ കുമ്മിൾ പഞ്ചായത്തിലെ വട്ടത്താമര വാർഡിൽ അപർണ എന്ന പെൺകുട്ടി വ്യത്യസ്തയാകുന്നത് ഈ ലോക്ക് ഡൗൺ കാലത്ത് അമ്മയ്ക്കൊപ്പം തൊഴിലുറപ്പിന് ഇറങ്ങിയാണ്. പിറവം ബി.പി.സി കോളേജിൽ രണ്ടാം വർഷ ബി.എ ജേർണലിസം വിദ്യാർത്ഥിയാണ് അപർണ. 

അമ്മ തൊഴിലുറപ്പിനൊപ്പം കശുഅണ്ടി ഫാക്ടറിയിലും പോകുന്നുണ്ട്. ഒരു കുടുംബത്തിന് ഒരു വർഷം നൂറു തൊഴിൽ ദിനങ്ങൾ ലഭിക്കുമ്പോൾ മകൾ കൂടി തൊഴിലുറപ്പിന് ഇറങ്ങിയതോടെ അമ്മ മേരിജയ്ക്ക് ചെറിയൊരാശ്വാസം. തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുകയും ഇല്ല കശുഅണ്ടി ഫാക്ടറിയിലും പോകാം. യൂണിവേഴ്സിറ്റി റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനക്കാരിയും, സംസ്ഥാനതല ബോക്സിംഗ് ചാമ്പ്യൻ ഷിപ്പിൽ വെങ്കല ജേതാവുമാണ് അപർണ. തന്റെ അമ്മയോളം പ്രായമുള്ള മറ്റു തൊഴിലാളികൾക്കൊപ്പം മൺവെട്ടിയുമായി തൊഴിലിടത്തേക്ക് പോകുമ്പോൾ അപർണ പറയുന്നു 'ജീവിതം തന്നെ ഒരു ഗുസ്തി അല്ലേ".

ഇന്ന് കൊല്ലം ജില്ലയില്‍ 10 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; ഇന്നത്തെ രോഗ വിവരം കാണാം

കൊല്ലം: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10 പേർക്കാണ്. 8 പേര്‍ വിദേശത്ത് നിന്നെത്തിയവരും 2 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. സമ്പർക്കം വഴി ആർക്കും രോഗബാധ ഉണ്ടായിട്ടില്ല. ഇന്ന് ജില്ലയില്‍ നിന്നും 12 പേർ രോഗമുക്തി നേടി.

P 313 കുന്നത്തൂർ സ്വദേശിയായ 50 വയസുളള പുരുഷന്‍. ജൂണ്‍ 18 ന് കുവൈറ്റിൽ നിന്നും KU 1351 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 26 G) കൊച്ചിയിലും അവിടെ നിന്നും കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 314 കുണ്ടറ ഇളമ്പളളൂർ സ്വദേശിയായ 49 വയസുള്ള പുരുഷന്‍. ജൂണ്‍ 18 ന് നൈജീരിയയിൽ നിന്നും AI 1906 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 36 A) തിരുവനന്തപുരത്തെത്തി. തുടർന്ന് കൊല്ലത്തെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിക്കുക യായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 315 കൊല്ലം കോർപ്പറേഷൻ മങ്ങാട് സ്വദേശിയായ 23 വയസുളള യുവാവ്. ജൂണ്‍ 19 ന് മസ്ക്കറ്റിൽ നിന്നും OV 1762 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 18 B) തിരുവനന്തപുരത്തും തുടർന്ന് അവിടെ നിന്ന് കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 316 തേവലക്കര പുത്തൻസങ്കേതം സ്വദേശിയായ 40 വയസുളള പുരുഷൻ. ജൂണ്‍ 14 ന് സൗദി അറേബ്യയിൽ നിന്നും 6E 9371 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 38 D) കൊച്ചിയിലും അവിടെ നിന്നും കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധന യിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 317 നീണ്ടകര പുത്തൻതുറ സ്വദേശിയായ 32 വയസുളള പുരുഷൻ . ജൂണ്‍ 17 ന് ഡൽഹിയിൽ നിന്നും 6E 6319 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 20 A) തിരുവനന്തപുരത്തും തുടർന്ന് അവിടെ നിന്നും കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 318 തഴവ കടത്തൂർ സ്വദേശിനിയായ 34 വയസുളള യുവതി. ജൂൺ 20 ന് മസ്ക്കറ്റിൽ നിന്നും സ്പൈസ് ജെറ്റ് SG 9765 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 20 A) കൊച്ചിയിലും അവിടെ നിന്നും കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നി ല്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 319 തൊടിയൂർ വേങ്ങറ സ്വദേശിയായ 26 വയസുളള യുവാവ്. ജൂണ്‍ 18 ന് നൈജീരിയയിൽ നിന്നും AI 1906 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 34 J) തിരുവനന്തപുരത്തും തുടർന്ന് അവിടെ നിന്നും കൊല്ലത്തുമെത്തി സ്ഥാപനനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 320 തഴവ സ്വദേശിയായ 44 വയസുളള പുരുഷൻ. ജൂണ്‍ 19 ന് മംഗലാപുരത്ത് നിന്നും രാജധാനി എക്സ്പ്രെസ്സിൽ (കോച്ച് നം. S5, സീറ്റ് നം. 41) എത്തി ഗൃഹ നിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 321 തഴവ കടത്തൂർ സ്വദേശിയായ 46 വയസുളള യുവാവ്. ജൂൺ 20 ന് മസ്ക്കറ്റിൽ നിന്നും സ്പൈസ് ജെറ്റ് SG 9765 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 20 A) കൊച്ചിയിലെത്തി. തുടർന്ന് ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 322 പെരിനാട് കുരീപ്പുഴ സ്വദേശിയായ 55 വയസുളള പുരുഷൻ. ജൂൺ 25 ന് മസ്ക്കറ്റിൽ നിന്നും തിരുവനനന്തപുരത്തെത്തി. അവിടെ സ്ഥാപനനിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. തുടർന്ന് ഗൃഹനിരീക്ഷണത്തിനായി കൊല്ലത്തേക്ക് വരുന്ന വഴി രോഗലക്ഷണങ്ങൾ സംശയിച്ചതിനാൽ പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ തന്നെ ചികിത്സ ആരംഭിക്കുകയും ചെയ്തു.

ലോക ദാരിദ്ര്യ ദിനം: യൂത്ത് ലീഗ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു

കുമ്മിൾ: ജൂൺ 28 ലോക ദാരിദ്ര്യ ദിനത്തിൽ ദരിദ്രരായ ആളുകൾക്ക് ഉച്ചഭക്ഷണ പൊതി വിതരണം ചെയ്ത് യൂത്ത് ലീഗ് ദാരിദ്ര്യ ദിനം ആചരിച്ചു. ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുന്നവരെ കണ്ടെത്തിയാണ് യൂത്ത് ലീഗ് കുമ്മിൾ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണ പൊതി വിതരണം ചെയ്തത്.

യൂത്ത് ലീഗ് കൊല്ലം ജില്ലാ സെക്രട്ടറി എം.തമീമുദ്ദീൻ ഭക്ഷണപ്പൊതി വിതരണം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് കൊല്ലം ജില്ലാ കമ്മിറ്റി അംഗം എസ്. ഫൈസി , മുഹമ്മദ്‌ അലി, നൗഫൽ, സാജിദ്, അജ്മൽ, ജാസി എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: ലോക ദാരിദ്ര്യ ദിനത്തിൽ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടന്ന ഭക്ഷണപ്പൊതി വിതരണം യൂത്ത് ലീഗ് കൊല്ലം ജില്ലാ സെക്രട്ടറിഎം. തമീമുദ്ദീൻ നിർവഹിക്കുന്നു.

പുനലൂരിൽ ക്വറന്റീൻ ലംഘിച്ച യുവാവ് പോലീസ് പിടിയിൽ

പുനലൂർ: ക്വാറന്റീനിൽ കഴിഞ്ഞ യുവാവ് ക്വറന്റീൻ കേന്ദ്രത്തിൽ നിന്ന് രക്ഷപെട്ടു പോകാൻ ശ്രമിക്കവേ പോലീസ് പിടിയിൽ . ഇന്ന് വൈകുന്നേരം 4 മണിയോടെ ആണ് സംഭവം. അഞ്ചൽ തടിക്കാട് സ്വദേശി ആയ 30 വയസുള്ള യുവാവ് ആണ് പിടിയിൽ ആയത്. ഇയാൾ ഇന്നലെ കർണാടകത്തിൽ നിന്ന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ വന്നു പുനലൂർ ജയഭാരതം ക്വറന്റീൻ കേന്ദ്രത്തിൽ കഴിഞ്ഞു വരികയായിരുന്നു. 

ഇന്ന് വൈകുന്നേരം 4 മണിയോടെ ഇയാൾ അവിടെ നിന്നും രക്ഷപെട്ടു വീട്ടിൽ പോകാൻ ശ്രമിക്കവേ ഓട്ടോ ഡ്രൈവർക്ക് സംശയം തോന്നി തൊളിക്കോട് എത്തിയപ്പോൾ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പുനലൂർ പോലീസ് സ്റ്റേഷനിലെ SI മാരായ അഭിലാഷ്, സജീബ് ഖാൻ, അജികുമാർ, ASI രാജൻ, ജനമൈത്രി CRO അനിൽകുമാർ എന്നിവർ ചേർന്നു നാട്ടുകാരുടെ സഹായത്തോടെ പിടികൂടി ആംബുലൻസ് ൽ തിരികെ ക്വറന്റീൻ സെന്ററിൽ സെന്ററിൽ എത്തിച്ചു. ഇയാൾക്കെതിരെ ക്വറന്റീൽ ലംഘനത്തിന് കേസ് എടുത്തു നടപടി സ്വീകരിച്ചതായി പുനലൂർ പോലീസ് അറിയിച്ചു.

ടി.വി ചലഞ്ച് ഏറ്റെടുത്ത് ഗ്ലോബൽ മണ്ണൂർ ചാരിറ്റബിൾ സൊസൈറ്റി

ഇട്ടിവ: ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ടി.വി ചലഞ്ച് ഏറ്റെടുത്ത് ഗ്ലോബൽ മണ്ണൂർ ചാരിറ്റബിൾ സൊസൈറ്റിയുടെ അഭ്യ മുഖ്യത്തിൽ വിധരണം ചെയുന്ന മൂന്നാമത്തെ ടി.വി മണ്ണൂർ എൽ.എം.എസ്.എൽ.പി.എസ്നു ആദരണീയനായ ചടയമംഗലത്തിന്റെ എം.എൽ.ഐ ശ്രീ. മുല്ലക്കര രത്നാകരന്‍ അവറുകൾ കൈമാറി. 

ഗ്ലോബൽ മണ്ണൂർ ചാരിറ്റബിൾ സൊസൈറ്റി ആക്ടിങ്ങ് പ്രസിഡന്റ് ശ്രീ.പി.വൈ ജോണ്കുട്ടി അധ്യക്ഷനായി. ചാരിറ്റബിൾ സൊസൈറ്റിക്ക് വേണ്ടി സെക്രട്ടറി ശ്രീ.മനോജ് കുഞ്ഞപ്പൻ ആശംസകൾ അറിയിച്ചു . ഇട്ടിവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ദിനേശ് കുമാർ, ശ്രീ ജോബി കാട്ടാമ്പള്ളി , ശ്രീ പി.ജി എഡിസൺ എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി. റെയിച്ചൽ സ്കൂളിനു വേണ്ടി നന്ദി പ്രകാശനം ചെയ്‌തു. ശ്രീ .ശിവദാസൻ പിള്ള , ശ്രീ ജെ.സി അനിൽ,ചാരിറ്റബിൾ സൊസൈറ്റി ട്രസ്റ്റി ശ്രീ കെ.ജി അലക്സ് എന്നിവർ പങ്കെടുത്ത യോഗത്തിൽ ചാരിറ്റബിൾ സൊസൈറ്റി ജോയിന്റ് സെക്രട്ടറി ശ്രീമതി മറിയാമ്മ അഗസ്റ്റിൻ നന്ദി അറിയിച്ചു.
റിപ്പോർട്ട്: മനോജ് കുഞ്ഞപ്പൻ, മണ്ണൂർ

ചടയമംഗലം ആർ.ടി ഓഫീസ് കെട്ടിടത്തിൽ യൂത്ത് കോൺഗ്രസ് റീത്ത് വെച്ച് പ്രതിഷേധിച്ചു

ചടയമംഗലം: അർ.ടി ഓഫീസ് പ്രവർത്തനം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി എന്ന് യൂത്ത് കോൺഗ്രസ്സ് ആരോപിച്ചു. ഉദ്ഘാടനത്തിനായി നാലുവട്ടം തീയതികൾ പ്രഖ്യാപിക്കുന്നത് അല്ലാതെ ജനങ്ങൾക്കായി പ്രവർത്തന സജ്ജമാക്കാ തത്തിൽ പ്രതിഷേധിച്ചാണ് കെട്ടിടത്തിന്റെ കവാടത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വെച്ചത്

ഓഫീസ് പ്രവർത്തന സജ്ജമാക്കുന്നതിന് ലക്ഷക്കണക്കിന് രൂപ വിനിയോഗിച്ചിട്ടും നാളിതുവരെയായി കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കത്തത് മൂലം വിനയോഗിച്ച ഫണ്ടുകൾ പാഴായതായി യൂത്ത് കോൺഗ്രസ്. സ്ഥലം എംഎൽഎ മുല്ലക്കര രത്നാകരന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും നിസംഗത മൂലമാണ് ഇൗ അവസ്ഥ നിലനിൽക്കുന്നത് എന്ന് യൂത്ത്കോൺഗ്രസ് ജില്ലാ സെക്രട്ടറി ചിതറ റിയാസ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു പറഞ്ഞു. ഫൈസൽ ചടയമംഗലം അധ്യക്ഷതവഹിച്ചു സുബിൻ ,ജിഷ്ണു ചടയമംഗലം, സജാദ്, മുഹ്സിൻ, യൂസഫ്, അജ്മൽ, അസ്ഹർ എന്നിവർ സംസാരിച്ചു

മടത്തറ, അരിപ്പയിലെ ജനവാസ മേഖലയിൽ കരടിയിറങ്ങിയത് പരിഭ്രാന്തി പരത്തി

കടയ്ക്കൽ: മടത്തറ അരിപ്പയിലെ ജനവാസ മേഖലയിൽ കരടിയിറങ്ങിയത് പരിഭ്രാന്തി പരത്തി. വനാതിർത്തിയോട് ചേർന്നുള്ള പ്രദേശത്താണ് നാട്ടുകാർ കരടിയെ കണ്ടത്. പെരിങ്ങമ്മല പഞ്ചായത്തിലെ ശംഖിലി വനമേഖലയിൽ നിന്നാണ് കരടിയിറങ്ങിയെതെന്ന് കരുതുന്നു. തിരുവനന്തപുരം - ചെങ്കോട്ട റോഡ് മുറിച്ച് കടന്നു ചിതറ പഞ്ചായത്ത് അതിർത്തിയിലുള്ള അരിപ്പ ഭാഗത്ത് എത്തുകയായിരുന്നു. ശനിയാഴ്ച  ഉച്ചയ്ക്ക് ഇവിടെയുള്ള റബർ തോട്ടത്തിൽ ചില നാട്ടുകാർ കരടിയെ കണ്ടിരുന്നു.

റബർ തോട്ടത്തിൽ സ്ഥാപിച്ചിരുന്ന തേനീച്ചപ്പെട്ടികൾ തകർത്തിരുന്നു. പിന്നീട് കാണാതായ കരടി സന്ധ്യയോടെ വീണ്ടുമെത്തിയെങ്കിലും ശംഖിലിവനമേഖലയിലേക്ക് തിരികെ പോയതായി വനപാലകർ കരുതുന്നു. അരിപ്പ ഉൾപ്പെടുന്ന ജനവാസ മേഖലയിൽ കരടിയെ കണ്ടത് നാട്ടുകാരിൽ പരിഭ്രാന്തിയുണ്ടാക്കിയിരിക്കുകയാണ്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച കടയ്ക്കൽ സ്വദേശി ഉൾപ്പടെ 6 പേർക്കെതിരെ കേസ് റെജിസ്റ്റർ ചെയിതു

കൊട്ടാരക്കര: കേരള പോലീസിന്റെ "ഓപ്പറേഷൻ ചൈൽഡ് പോണൊഗ്രാഫി ഹണ്ടിന്റെ" ഭാ​ഗമായി കൊല്ലം റൂറൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ജില്ലാ സൈബർസെല്ലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 6 കേസുകൾ രജിസ്റ്റർ ചെയ്തു. 

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ ശാസ്താംകോട്ട മനക്കര കിഴക്ക് ശ്രീമന്ദിരത്തിൽ ശ്രീകുമാർ മകൻ 20 വയസ്സുള്ള അഭിൻ, കടയ്ക്കൽ ​ഗോവിന്ദമംഗംലം കോക്കോട്ടുകോണം അംബിക വിലാസത്തിൽ ബാബുരാജ് മകൻ 25 വയസ്സുള്ള അനുരാജ്, കൊട്ടാരക്കര കിഴക്കേക്കര നേതാജി ആഞ്ഞിലിവേലിൽ കുരുവിള മാത്യു മകൻ 25 വയസ്സുള്ള അഖിൽ എബ്രഹാം, പുത്തൂർ വെണ്ടാർ പാണ്ടറ എന്ന സ്ഥലത്ത് പാലന്റഴികത്ത് താഴതിൽ വീട്ടിൽ മോഹനൻ മകൻ 21 വയസ്സുള്ള അഭിജിത്ത്, അഞ്ചൽ അലയമൺ തടത്തിൽ പുത്തൻ വീട്ടിൽ സെൽവൻ ജോർജ്ജ് മകൻ അനുസെൽജിൻ, അഞ്ചൽ സ്വദേശിയായ 16 വയസ്സുള്ള ആൺകുട്ടി എന്നിവർക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 

ടെലിഗ്രാം എന്ന ആപ്ലിക്കേഷൻ വഴിയാണ് പ്രതികൾ ഇത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോയും കാണുകയും പ്രചരിപ്പിക്കുകയും ചെയ്തത്. ചിത്രങ്ങളും വീഡിയോകളും സ്റ്റോറു ചെയ്യാൻ ക്ലൗഡ് സർവ്വീസുകളും പ്രതികൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രതികൾക്കെതിരെ 67B IT ആക്ട് പ്രകാരവും, പോക്സോ ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കൊല്ലം റൂറൽ സൈബർസെല്ലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ നടത്തി കേസുകൾ എടുത്തത്. പരിശോധനകൾക്ക് എ.എസ്.ഐ. മാരായ ജ​ഗദീപ്, ബിനു.സി.എസ്, എസ്.സി.പി.ഒ മാരായ സുനിൽകുമാർ, വിബു.എസ്.വി സി.പി.ഒ മാരായ രജിത്ത് ബാലകൃഷ്ണൻ, മഹേഷ് മോഹൻ എന്നിവർ നേതൃത്വം നൽകി.

ഇന്ധന വില വർധന യു.ഡി.എഫ് പിക്-അപ് വാൻ കെട്ടിവലിച്ച് പ്രതിഷേധിച്ചു

ഫോട്ടോ : ഇന്ധന വിലവർധനയ്ക്കെതിരെ കുമ്മിൾ പഞ്ചായത്തിൽ യു. ഡി. എഫിന്റെ നേതൃത്വത്തിൽ പിക്കപ്പ് വാൻ കെട്ടി വലിച്ച് പ്രതിഷേധിക്കുന്നു
കുമ്മിൾ: കേന്ദ്ര സർക്കാരിന്റെ ദിനംതോറുമുള്ള ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് യു. ഡി. എഫ് കുമ്മിൾ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിക്-അപ് വാൻ കെട്ടിവലിച്ച് പ്രതിഷേധിച്ചു. എസ് എം ഹസ്സൻ മുക്കുന്നം ഉദ്ഘാടനം ചെയ്തു. യുഡിഎഫ്പഞ്ചായത്ത്‌ ചെയർമാൻ എ. എം ഇർഷാദ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ എം. തമീമുദ്ദീൻ, ജെ. സുബൈർ, അഹമ്മദ്‌ കബീർ. ബി. എച്. നിഫാൽ, അബ്ദുൽസലാം, മധുസൂദനൻ, എസ്. എം. ഫൈസൽ, എസ്. ഫൈസി, നിസാം, ദാസ്, സലാഹുദ്ദീൻ പെരിങ്ങാല, നൗഫൽ, സലാഹുദ്ദീൻ, താഹ മുക്കുന്നം എന്നിവർ നേതൃത്വം നൽകി. 

ഇന്ന് കൊല്ലം ജില്ലയില്‍ 12 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; ഇന്നത്തെ രോഗ വിവരം കാണാം

കൊല്ലം: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 12 പേർക്കാണ്. യു.എ.ഇ യിൽ നിന്നും ഒരാളും ഒമാനിൽ നിന്നും 3 പേരും കുവൈറ്റിൽ നിന്ന് 4 പേരും ഉൾപ്പെടെ 8 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 2 പേർ മഹാരാഷ്ട്രയിൽ നിന്നും എത്തിയവർ. സമ്പർക്കം വഴി 2 പേർക്ക് രോഗബാധ ഉണ്ടായിട്ടുണ്ട്. ഇന്ന് ജില്ലയില്‍ നിന്നും 15 പേർ രോഗമുക്തി നേടി.

P 301 നെടുമ്പന പഴങ്ങാലം സ്വദേശിയായ 43 വയസുളള പുരുഷന്‍. ജൂണ്‍ 18 ന് മസ്ക്കറ്റിൽ നിന്നും AI IX 1554 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ നിന്നും പ്രീപെയ്ഡ് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 302 പട്ടാഴി താഴത്ത് വടക്ക് സ്വദേശിനിയായ 55 വയസുള്ള സ്ത്രീ. ജൂണ്‍ 12 ന് കുവൈറ്റിൽ നിന്നും IX 1596 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ നിന്നും പ്രീപെയ്ഡ് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 303 പട്ടാഴി താഴത്ത് വടക്ക് സ്വദേശിയായ 56 വയസുളള പുരുഷൻ. ജൂണ്‍ 12 ന് കുവൈറ്റിൽ നിന്നും IX 1596 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ നിന്നും പ്രീപെയ്ഡ് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 304 പിറവന്തൂർ കറവൂർ സ്വദേശിയായ 34 വയസുളള യുവാവ്. ജൂണ്‍ 12 ന് കുവൈറ്റിൽ നിന്നും കൊച്ചിയിലും അവിടെ നിന്നും പ്രീപെയ്ഡ് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 305 പുത്തൂർ കാരിക്കൽ സ്വദേശിനിയായ 43 വയസുളള സ്ത്രീ. കുവൈറ്റിൽ നിന്നും ജൂണ്‍ 10 ന് നാട്ടിലെത്തി. ജൂൺ 22 ന് രോഗം സ്ഥിതീകരിച്ചയാളുടെ ഭാര്യയാണ്. ഭർത്താവ് നാട്ടിലെത്തിയ അതേ ദിവസം മുതൽ തന്നെ (ജൂണ്‍ 10) സ്വയം ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 306 കുലശേഖരപുരം ആദിനാട് തെക്ക് സ്വദേശിയായ 25 വയസുളള യുവാവ്. ജൂൺ 10 ന് മസ്ക്കറ്റിൽ നിന്നും 6E 9102 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 8 D) തിരുവനന്തപുരത്തും അവിടെ നിന്നും പ്രീപെയ്ഡ് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 307 പുനലൂർ ഉറുകുന്ന് സ്വദേശിയായ 23 വയസുളള യുവാവ്. ജൂണ്‍ 14 ന് മുംബൈയിൽ നിന്നും നേത്രാവതി എക്സ്പ്രെസ്സിൽ (കംപാർട്ട്മെന്റ് B5) കൊല്ലത്തും അവിടെ നിന്നും പ്രീപെയ്ഡ് ടാക്സിയിൽ ഉറുകുന്നിലെ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 308 പിറവന്തൂർ ഏലിക്കാട്ടൂർ സ്വദേശിയായ 51 വയസുളള പുരുഷൻ. ജൂണ്‍ 4 ന് അബുദാബിയിൽ നിന്നും IX 1452 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. B 12) കൊച്ചിയിലും അവിടെ നിന്ന് KSRTC ബസിൽ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. തുടർന്ന് ജൂൺ 12 മുതൽ ഗൃഹനിരീക്ഷണത്തിലുമായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 309 പുനലൂർ മൂസാവരിക്കുന്ന് സ്വദേശിയായ 37 വയസുളള യുവാവ്. ജൂൺ 23 ന് രോഗം സ്ഥരീകരിച്ച P 253 ന്റെ മകനാണ്. അന്നേ ദിവസം മുതൽ തന്നെ ഗൃഹനിരീക്ഷണത്തിലാണ്. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു .

P 310 പൂതക്കുളം പുത്തൻകുളം സ്വദേശിയായ 50 വയസുളള പുരുഷൻ. ജൂൺ 18 ന് കുവൈറ്റിൽ നിന്നും KU 1351 D നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : Y45 A) കൊച്ചിയിലും തുടർന്ന് KSRTC ബസിൽ കൊല്ലത്തുമെത്തി. സ്ഥാപനനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 311 പട്ടാഴി വടക്ക് സ്വദേശിയായ 57 വയസുളള പുരുഷൻ. ജൂൺ 25 ന് മസ്ക്കറ്റിൽ നിന്നും OV 1639 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ എയർപോർട്ട് ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 312 പുനലൂർ ചാച്ചിപ്പുന്ന സ്വദേശിയായ 57 വയസുളള പുരുഷൻ. ജൂൺ 8 ന് മുംബൈയിൽ നിന്നും നേത്രാവതി എക്സ്പ്രെസ്സിൽ (കോച്ച് S6 സീറ്റ് നം. 49) കൊല്ലത്തെത്തുകയും 7 ദിവസം സ്ഥാപനനിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു തുടർന്ന് ഗൃഹനിരീക്ഷണത്തിൽ ആയിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

INTUC കുമ്മിൾ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ പെട്രോൾ വിലവർദ്ധനവിൽ പ്രതിഷേധം

കുമ്മിൾ: INTUC കുമ്മിൾ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ
പെട്രോൾ, ഡീസൽ വിലവർദ്ധനവിൽ പ്രധിഷേധിച്ചു കൊണ്ടും, തൊഴിലാളികളുടെ തൊഴിൽ സമയം 8 മണിക്കൂർ എന്നത് 12 മണിക്കൂർ ആക്കിയതിനെതിരെയും. പ്രവാസികളോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന വഞ്ചനയ്ക്കെതിരെയും ധർണ സമരം നടത്തി. INTUC മണ്ഡലം പ്രസിഡൻറ് കുമ്മിൾ സാലി അധ്യക്ഷത വഹിച്ച യോഗത്തിൽ, ഉദ്ഘാടനം കോൺഗ്രസ് കുമ്മിൾ മണ്ഡലം പ്രസിഡന്റ് ഇർഷാദ്.എ.എം നിർവ്വഹിച്ചു. അഹമ്മദ് കബീർ, വട്ടത്താമര നിസാം, സലാഹുദ്ദീൻ എന്നിവർ നേത്യത്വം നൽകി.

മരണ കുഴി നികത്തി മാത്യകയായി സ്നേഹസാഗരം പ്രവർത്തകർ

കടയ്ക്കൽ: പാരിപ്പള്ളി മടത്തറ സ്റ്റേറ്റ് ഹൈവേയിൽ കാഞ്ഞിരത്തുംമൂടിനു ഐരക്കുഴിക്കും ഇടയിലാണ് ജീവനെടുക്കുന്ന കുഴി. ഇതിന് സമീപമാണ് സമീപം സ്നേഹസാഗരം അഗതിമന്ദിരം പ്രവർത്തിക്കുന്നത്. ഇ മരണ കുഴിയാണ് കഴിഞ്ഞ ദിവസം സ്നേഹസാഗരം പ്രവർത്തകർ കോൺക്രീറ്റ് ചെയ്തു അടച്ചത് . ഇ കുഴിയിൽ വീണ് അവസാനമായി ജീവൻ പൊഴിഞ്ഞത് ചിതറ സ്വദേശി അനീഷിന്റെതാണ്. നിരവധിതവണ അധികാരികളുടെ മുന്നിൽ പരാതി എത്തിയെങ്കിലും യാതൊരുവിധ നടപടിയും ഇവിടെ കൈക്കൊണ്ടിട്ടില്ല. 
കഴിഞ്ഞ ദിവസം രാത്രി ഭാര്യ വീട്ടിലേക്ക് പോയ അനീഷിന്റെ ബൈക്കാണ് ഈ കുഴിയിൽ വീണു നിയത്രണം വിട്ട് സ്നേഹസാഗരത്തിലെ മുന്നിൽ പാർക്കു ചെയ്തിരുന്ന ആംബുലൻസിന് പിന്നിൽ വീഴുന്ന് തല റോഡിൽ ഇടിച്ച് മരണപ്പെട്ടത്. അതിനു നാല് മാസം മുമ്പാണ് മടത്തറ സ്വദേശിയുടെ ബൈക്ക് കുഴിയിൽ വീണ് നിയന്ത്രണം വിട്ട് തെറിച്ചുപോയി തല റോഡിലിടിച്ച് വീണത് ഇയാൾ ഇപ്പോഴാണ് ജീവിതത്തിലേക്ക് കടന്നു വന്നങ്കിലും ജീവിതത്തിൽ പൂർണത അല്ല. 

ഇതിനു മുമ്പും നിരവധി തവണ ഈ കുഴിയിൽ ഇരുചക്രവാഹനം വീണു നിയന്ത്രണംവിട്ട് നിരവധി ആൾക്കാർക്ക് പരുക്കുകൾ എറ്റിരുന്നു. എന്നാൽ ഇ കുഴി അടയ്ക്കണമെന്ന് കടയ്ക്കൽ SI സജു സ്നേഹസാഗരം പ്രവർത്തകരോട് പറയുകയും അതിനെ തുടർന്നാണാണ് സ്നേഹ സാഗരം പ്രവർത്തകർ ഇ മരണ കുഴിയടച്ച് മാതൃകയായത്.
© all rights reserved
made with Kadakkalnews.com