നിലമേൽ: പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓൺലൈൻ ക്ലാസുകൾ കാണുന്നതിന് വീടുകളിൽ സൗകര്യം ഇല്ലാത്ത നിലമേൽ ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടീവി വിതരണം ചെയ്തു.
വിതരണോദ്ഘാടനം ബഹു കൊല്ലം എം പി എൻ കെ പ്രേമചന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ എം റാഫി, വി ബിനു, നിയാസ് മാറ്റാപള്ളി, എസ് എൽ സുജിത്, യൂത്ത് കോൺഗ്രസ് നേതാക്കളായ ഷെമീർ, അസർ, അസ്‌ലം ഷാ, ബിൻയാമിൻ, നൗഫൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ആദ്യഘട്ടമായി തെരെഞ്ഞെടുത്ത രണ്ട് കുടുംബങ്ങളിലായി അഞ്ച് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന് സഹായമാകാന്‍ കഴിഞ്ഞു.