മടത്തറ: മടത്തറയിൽ ആശുപത്രിക്ക് നേരെ ആക്രമം. മദ്യപിച്ചെത്തിയ സമീപവാസിയായ നവാസ് അക്രമം കാണിക്കുകയായിരുന്നു. മടത്തറ കലയപുരത്തെ മെഡി ട്രസ്റ്റ് ആശുപത്രിയുടെ ഗ്ലാസുകൾ പ്രതി
പൊട്ടിക്കുകയുണ്ടായി. പരാതിയിൽ പാലോട് പോലീസ് കേസെടുത്തു. ആശുപത്രി നെയിംബോർഡും നശിപ്പിച്ച സ്ഥിതിയിലാണ്. സി.സി. ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ആണ് പ്രതി പ്രദേശവാസിയായ കരട് നവാസ് എന്ന് വിളിക്കുന്ന ആളാണെന്ന് മനസ്സിലാക്കുന്നത്.പിന്നാലെ ബിൽഡിംഗ് ഓണറും ഡോക്ടറും പാലോട് പോലീസിൽ പരാതി നൽകി. നിരന്തരം ഇയാൾ മദ്യപിച്ച് ഉപദ്രവം നടത്താറുണ്ട് എന്നാണ് വിവരം. നേരത്തെ 24 മണിക്കൂർ പ്രവർത്തിച്ചുകൊണ്ടിരുന്ന ആശുപത്രി ഇത്തരം പ്രശ്നങ്ങൾ മൂലമാണ് രാത്രി 10 മണി വരെ ആക്കി ചുരുക്കിയത്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ അറുപതിനായിരത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.