കുമ്മിൾ: കാട് കയറി ജീർണ്ണാവസ്ഥയിലായിരുന്ന നൂറ്റാണ്ടുകൾ പഴക്കംചെന്ന കുമ്മിൾ ക്ഷേത്രക്കുളം കൊല്ലം ജില്ലാ പഞ്ചായത്തിന്റെ സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം ആരംഭിച്ചു കുമ്മിൾ ശിവ പാർവ്വതി ക്ഷേത്രക്കുളമാണ് നവീകരിക്കുന്നത്. കാവുകളുടെയും, കുളങ്ങളുടെയും സംരക്ഷണത്തിനായാണ് ഈ പദ്ധതി. 53 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം, മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിനാണ് നിർമ്മാണ ചുമതല. ജീർണ്ണിച്ച കൽപടവുകളും പാർശ്വഭിത്തികളും കെട്ടി കുളത്തിൽ ജല ലഭ്യത ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്ന് കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് കെ മധു പറഞ്ഞു.
Kummil എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kummil എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
chadayamangalam
Kummil
local
തൊളിക്കുഴിയിൽ നിന്നും MDMA, കഞ്ചാവും മായി യുവാവ് പിടിയിൽ
കുമ്മിൾ: ചടയമംഗലം റേഞ്ച് ഇൻസ്‌പെക്ടർ രാജേഷ് എ. കെ യുടെ നേതൃത്വത്തിൽ റേഞ്ച് പാർട്ടി റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തിയതിൽ 16-06-2024 തീയതി രാത്രി 10:30 മണി സമയത്ത് കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കുമ്മിൾ വില്ലേജിൽ തൊളിക്കുഴി മൂന്ന്കല്ലിൻമൂട് ജംഗ്ഷനിൽ വെച്ച് 0.2830 ഗ്രാം MDMA, 20 ഗ്രാം കഞ്ചാവ് എന്നിവ KL 24 R 4186 രജിസ്ട്രേഷൻ നമ്പറിലുള്ള KTM RC 200 ബൈക്കിൽ ഒതുക്കം ചെയ്തു വച്ച് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലുക്കിൽ, കുമ്മിൾ വില്ലേജിൽ, ഈയ്യക്കോട്, തടത്തിൽ വീട്ടിൽ അനിൽകുമാർ മകൻ 23 വയസുള്ള അനന്തു എന്നയാളെ അറസ്റ്റ് ചെയ്തു ഒരു NDPS കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ NDPS ക്രൈം നമ്പർ 19/2024 u/s 20 (b) (ii) (A) & 22(a) of NDPS Act 1985 പ്രകാരം രജിസ്റ്റർ ചെയ്തു. പാർട്ടിയിൽ AEI (gr) ഷാനവാസ് എ. എൻ ,ഉണ്ണികൃഷ്ണൻ. ജി CEO മാരായ ബിൻസാഗർ, ശ്രേയസ് ഉമേഷ്, എന്നിവർ പങ്കെടുത്തു.
Kummil
local
കുമ്മിൾ തച്ചോണത്ത് മൊബൈൽ ഫോണിനെ ചൊല്ലി തർക്കം; യുവതിയെ ആക്രമിച്ച ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ
കുമ്മിൾ: തച്ചോണത്ത് മൊബൈൽ ഫോണിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ സുഹൃത്തിൻ്റെ ഭാര്യയെ മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ. തച്ചോണം സ്വദേശി 48 വയസുള്ള പ്രവീൺ കുമാറാണ് അറസ്റ്റിലായത്. ബുധനാഴ്ചയായിരുന്നു സംഭവം. തച്ചോണം പള്ളിക്ക് സമീപം പ്രവീൺ കുമാറിൻ്റെ ഫോണിൽ വീഡിയോ കോൾ വിളിക്കുകയായിരുന്നു യുവതിയുടെ ഭർത്താവ്.തൊട്ടടുത്ത് പ്രവീൺ കുമാറുമുണ്ടായിരുന്നു. അതു വഴി സ്കൂട്ടറിലെത്തിയ യുവതി ഭർത്താവിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി. കുടുംബ പ്രശ്നത്തിലുള്ള ഭർത്താവും ഭാര്യയും തമ്മിൽ വാക്കേറ്റമായി.
തൻ്റെ ഫോണാണെന്നും തിരിച്ച് വേണമെന്നും പ്രവീൺ കുമാർ ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ല. അതിനിടയിൽ ഫോൺ വേണേൽ തന്നെത്താൻ വാങ്ങിക്കൊള്ളുവെന്ന് പറഞ്ഞ് യുവതിയുടെ ഭർത്താവ് വാഹനത്തിൽ കയറി മുങ്ങി. യുവതിയും പ്രവീണുമായി ഫോണിനെ ചൊല്ലി തർക്കമായി. യുവതിയുടെ മുഖത്തടിച്ചെന്നും ഫോണിനായുളള പിടിവലിക്കിടെ വസ്ത്രം കീറിയെന്നുമാണ് കേസ്. പരിക്കേറ്റ യുവതി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സ്ത്രീത്വത്തെ അപമാനിച്ചതിനും ആക്രമിച്ച് പരുക്കേൽപ്പിച്ചതിനും കേസെടുത്തായിരുന്നു അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.

പ്രശസ്ത ചിത്രകലാ അധ്യാപകൻ ഗിരീഷ് ചായികയുടെ ശിക്ഷണത്തിൽ പരിശീലനം നേടിയ നാൽപതോളം കുട്ടികളാണ് ഈ ചിത്ര പ്രദർശനത്തിൽ പങ്കെടുത്തത് . ഇവർ വരച്ച 400 വ്യത്യാസ്തങ്ങളായ ചിത്രങ്ങൾ പ്രദർശനത്തിൽ അണിനിരന്നു .പ്രകൃതിയും, മനുഷ്യനും, ജീവ ജാലങ്ങളും ക്യാൻവാസിൽ തെളിഞ്ഞു. കുട്ടികളുടെ 8 മാസത്തിലധികമായുള്ള അധ്വാനത്തിന്റെ ഫലമാണ് ഈ ചിത്രപ്രദർശനം. പാങ്ങോട് മുതൽ കടയ്ക്കൽ കുറ്റിക്കാട് വരെ നിന്നുള്ള കുട്ടികൾ ഇതിൽ പങ്കെടുത്തു .ചിത്ര കലയിൽ താത്പര്യമുള്ള കുട്ടികളുടെ കഴിവ് തിരിച്ചറിഞ്ഞ് നാടിന് സമർപ്പിക്കുക എന്ന ദൗത്യമാണ് ഇതിന് പിന്നിലെന്ന് ഗിരീഷ് പറഞ്ഞു.
കുമ്മിൾ ഗവ ഹെയർ സെക്കണ്ടറി സ്കൂളിൽ നടന്ന “ചിത്രാങ്കണം”ചിത്ര പ്രദർശനം സമാപിച്ചു
കുമ്മിൾ: രണ്ട് ദിവസമായി കുമ്മിൾ ഗവ ഹെയർ സെക്കണ്ടറി സ്കൂളിൽ നടന്ന “ചിത്രാങ്കണം”ചിത്ര പ്രദർശനം സമാപിച്ചു. സമാപന സമ്മേളനവും, സമ്മാന ദാനവും പ്രശസ്ത മജീഷ്യൻ ഡാരിയസ് നിർവ്വഹിച്ചു. ചിത്രകലാ അധ്യാപകനായ പി എസ് ദിലീപ് കുമാർ, ചിത്രകാരി ആതിര ദീപു, ജനപ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. നൂറ് കണക്കിന് ആളുകൾ പ്രദർശനം കാണാൻ എത്തിയിരുന്നു. മെയ് 14 ന് തുടങ്ങിയ പ്രദർശനം രണ്ട് നാൾ നീണ്ടുനിന്നു.
പ്രശസ്ത ചിത്രകലാ അധ്യാപകൻ ഗിരീഷ് ചായികയുടെ ശിക്ഷണത്തിൽ പരിശീലനം നേടിയ നാൽപതോളം കുട്ടികളാണ് ഈ ചിത്ര പ്രദർശനത്തിൽ പങ്കെടുത്തത് . ഇവർ വരച്ച 400 വ്യത്യാസ്തങ്ങളായ ചിത്രങ്ങൾ പ്രദർശനത്തിൽ അണിനിരന്നു .പ്രകൃതിയും, മനുഷ്യനും, ജീവ ജാലങ്ങളും ക്യാൻവാസിൽ തെളിഞ്ഞു. കുട്ടികളുടെ 8 മാസത്തിലധികമായുള്ള അധ്വാനത്തിന്റെ ഫലമാണ് ഈ ചിത്രപ്രദർശനം. പാങ്ങോട് മുതൽ കടയ്ക്കൽ കുറ്റിക്കാട് വരെ നിന്നുള്ള കുട്ടികൾ ഇതിൽ പങ്കെടുത്തു .ചിത്ര കലയിൽ താത്പര്യമുള്ള കുട്ടികളുടെ കഴിവ് തിരിച്ചറിഞ്ഞ് നാടിന് സമർപ്പിക്കുക എന്ന ദൗത്യമാണ് ഇതിന് പിന്നിലെന്ന് ഗിരീഷ് പറഞ്ഞു.
chithara
kadakkal
Kummil
local
റബർ തോട്ടങ്ങൾ താവളമാക്കുന്ന ചെള്ളുകൾ രാത്രിയാകുന്നതോടെ, സമീപത്തെ വീടുകളിലേക്ക് കൂട്ടത്തോടെ ചേക്കേറും. ഒരേസമയം ലക്ഷക്കണക്കായി എത്തുന്ന ഈ ചെള്ളുകളെ നശിപ്പിക്കാനാകാതെ വലയുകയാണ് നാട്ടുകാർ. വീടിന്റെ ഭിത്തികളിലും മച്ചിലുമുൾപ്പെടെ തമ്പടിക്കുന്ന ഇവ ആഹാരസാധനങ്ങളിലേക്കും ദേഹത്തേക്കും പൊഴിഞ്ഞുവീഴുന്നത് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. കുഞ്ഞുങ്ങളുള്ള വീടുകളിൽ മുതിർന്നവർ ഇമപൂട്ടാതെ കാത്തിരുന്നാണ് കുഞ്ഞുങ്ങളെ ഇവറ്റകളിൽനിന്നു രക്ഷിക്കുന്നത്.
കടയ്ക്കലിന്റെ ഉറക്കം കളഞ്ഞ് കരിഞ്ചെള്ളുകൾ
കടയ്ക്കൽ: വേനൽച്ചൂടിൽ വെന്തുരുകുന്ന കിഴക്കൻമേഖലയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച് കരിഞ്ചെള്ളുകളും. ഏറ്റവുമധികം റബർ തോട്ടങ്ങളുള്ള കടയ്ക്കൽ, കുമ്മിൾ, ചിതറ ഇപ്പോൾ കരിഞ്ചെള്ളുകളുടെ പിടിയിലാണ്. രാത്രിയിൽ വിളക്കു തെളിക്കാനോ ആഹാരം കഴിക്കാനോപോലും കഴിയാതെ ബുദ്ധിമുട്ടുകയാണ് നാട്ടുകാർ.
റബർ തോട്ടങ്ങൾ താവളമാക്കുന്ന ചെള്ളുകൾ രാത്രിയാകുന്നതോടെ, സമീപത്തെ വീടുകളിലേക്ക് കൂട്ടത്തോടെ ചേക്കേറും. ഒരേസമയം ലക്ഷക്കണക്കായി എത്തുന്ന ഈ ചെള്ളുകളെ നശിപ്പിക്കാനാകാതെ വലയുകയാണ് നാട്ടുകാർ. വീടിന്റെ ഭിത്തികളിലും മച്ചിലുമുൾപ്പെടെ തമ്പടിക്കുന്ന ഇവ ആഹാരസാധനങ്ങളിലേക്കും ദേഹത്തേക്കും പൊഴിഞ്ഞുവീഴുന്നത് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. കുഞ്ഞുങ്ങളുള്ള വീടുകളിൽ മുതിർന്നവർ ഇമപൂട്ടാതെ കാത്തിരുന്നാണ് കുഞ്ഞുങ്ങളെ ഇവറ്റകളിൽനിന്നു രക്ഷിക്കുന്നത്.
kadakkal
Kummil
local
ഇന്നലെ പാങ്ങലുകാട്ടിൽ തയ്ക്കാവിന്റെ കാണിക്ക വഞ്ചിയിലും മോഷണം നടന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആനപ്പാറയിലും പരിസര പ്രദേശങ്ങളിലും നിരവധി മോഷണങ്ങൾ നടന്നെങ്കിലും ഇതേ വരെ പ്രതികളെ പിടിക്കാൻ കഴിഞ്ഞിട്ടില്ല. വിസ്മയ കോറി യുടെ സമീപ പ്രദേശങ്ങളിൽ ജനവാസം കുറഞ്ഞത് മൂലം മേഖലയാകെ കള്ളന്മാരുടെയും, കഞ്ചാവ് വില്പനക്കാരുടെയും മദ്യപ സംഘങ്ങളുടെയും താവളം ആയി മാറിയിരിക്കുകയാണ്.
കടയ്ക്കൽ, കുമ്മിൾ മേഖലയിൽ മോഷണം പെരുകുന്നു; ജനങ്ങൾ ആശങ്കയിൽ
കുമ്മിൾ: ഇന്നലെ രാത്രി കൊണ്ടോടി യിൽ റബ്ബർ ഷീറ്റ് മോഷണം നടന്നു. പുകപ്പുരയിൽ ഇട്ടിരുന്ന ഷീറ്റ് പൂട്ട് തകർത്ത് എടുത്തു കൊണ്ട് പോകുകയായിരുന്നു. മോഷണ വിവരം സംബന്ധിച്ച പരാതി കടയ്ക്കൽ പോലീസിന് നൽകി. ഇതേ മേഖലയിൽ കഴിഞ്ഞ ആഴ്ചയിലും ആൾ താമസമില്ലാത്ത വീട്ടിൽ പൂട്ട് തകർത്ത് ഷീറ്റും ഡിഷും മോഷ്ടിച്ചിരുന്നു.
Kummil
local
റോഡിൽ ഇറങ്ങുന്ന നാട്ടുകാരുടെ ജീവന് യാതൊരുവിധ വിലയുമില്ലത്ത അവസ്ഥയാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു. കുട്ടികളും മുതിർന്ന വരും മായി നിരന്തരം നിരവധി ആളുകൾ കാൽനടയായും, വാഹനമായും സഞ്ചരിക്കുന്ന റോഡിലാണ് യാതൊരു നിയമവും പാലിക്കാതെ ഇ ടിപ്പർ ലോറികളുടെ മരണപാച്ചിൽ. അമിത ലോഡുമായി വാഹനം പിടിക്കുമ്പോൾ നൽകുന്നത് ചെറിയ ഫൈൻ മാത്രമാണ്.
കുമ്മിൾ കൊണ്ടോടിയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പറിൽ നിന്നും റോഡിലേക്ക് പാറ വീണു ; നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി
കുമ്മിൾ: കുമ്മിൾ കൊണ്ടോടിയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പറിൽ നിന്നും റോഡിലേക്ക് പാറ വീണു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്ത് എത്തി. കുമ്മിൾ കൊണ്ടോടി ഭാഗത്ത് കൂടി അമിത ലോഡുമായി ടിപ്പർ ലോറികൾ പായുന്നത് നിരന്തര കാഴ്ചയാണ്. ഇതിനെ തിരെ നാട്ടുകാർ അധിക്യതർക്ക് പരാതികൽ നൽകീട്ടും യാതൊരു നടപടിയും ഇല്ലാത്ത അവസ്ഥയാണ്. കൃത്യമായ രീതിയിലുള്ള പരിശോധന ഇല്ലാത്തത് മൂലമാണ് ഈ അനാസ്ഥ നടക്കുന്നത് എന്ന് നാട്ടുകാർ ചൂട്ടികാട്ടുന്നു.
റോഡിൽ ഇറങ്ങുന്ന നാട്ടുകാരുടെ ജീവന് യാതൊരുവിധ വിലയുമില്ലത്ത അവസ്ഥയാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു. കുട്ടികളും മുതിർന്ന വരും മായി നിരന്തരം നിരവധി ആളുകൾ കാൽനടയായും, വാഹനമായും സഞ്ചരിക്കുന്ന റോഡിലാണ് യാതൊരു നിയമവും പാലിക്കാതെ ഇ ടിപ്പർ ലോറികളുടെ മരണപാച്ചിൽ. അമിത ലോഡുമായി വാഹനം പിടിക്കുമ്പോൾ നൽകുന്നത് ചെറിയ ഫൈൻ മാത്രമാണ്.
അധികാരികളും ഇവർക്ക് ഒത്താശ ചെയ്യുന നിലയിലാണ് പ്രവർത്തനം. നൽകുന്ന ചെറിയ ഫൈൻ അത് അടച്ചുകൊണ്ടു വീണ്ടും നിയമ ലംഘനം ആവർത്തിക്കുന്ന അവസ്ഥയാണ്. ഉടനടി ഈ നിയമ ലംഘനത്തിന് പരിഹാരം കാണണം എന്ന് നാട്ടുകാർ പറയുന്നു. ഉദ്യോഗസ്ഥർ പലതും കണ്ടില്ല എന്ന് നടിക്കുകയാണ് എന്ന ആരോപണവും ഉയരുന്നു. എന്നാൽ വീണ്ടും ജനകീയ പ്രതിഷധത്തിന് തയ്യാറെടുക്കുകയാണ് ജീവന് വേണ്ടി ഈ നാട്ടിലെ നാട്ടുകാർ
Kummil
local
കുമ്മിൾ ശിവ-പാർവതി ക്ഷേത്രക്കുളം നവീകരണം തുടങ്ങി
കുമ്മിൾ: കുമ്മിൾ ശിവ-പാർവതി ക്ഷേത്രക്കുളം നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. സംസ്ഥാന സർക്കാരിന്റെ സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാപഞ്ചായത്ത് മണ്ണ് പര്യവേക്ഷണ സംരക്ഷണവകുപ്പ് മുഖാന്തരമാണ് നവീകരണം നടക്കുന്നത്. 53 ലക്ഷം രൂപ ഇതിനായി ചെലവഴിക്കും. പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായി കാവുകളും കുളങ്ങളും സ്വാഭാവിക തനിമയോടെ പുനരുദ്ധരിച്ച് സംരക്ഷിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള കുമ്മിൾ ക്ഷേത്രക്കുളം കാടുകയറി ജീർണാവസ്ഥയിലായിരുന്നു. ഇടിഞ്ഞ കൽപ്പടവുകളും പാർശ്വഭിത്തികളും കെട്ടി കുളത്തിൽ ജലലഭ്യത ഉറപ്പുവരുത്തും. രണ്ടുമാസംകൊണ്ട് പണി പൂർത്തിയാക്കും.
Kummil
local
കടയ്ക്കൽ മന്നാനിയയിൽ പ്രാർത്ഥനാസമ്മേളനം
കടയ്ക്കൽ: അനാഥരായ പെൺകുട്ടികൾക്ക് അഡ്മിഷൻനൽകി വിദ്യാഭ്യാസവും താമസവും ഒരുക്കി വിവാഹം നടത്തിച്ചു കൊടുക്കുന്ന സ്ഥാപനമായ കടയ്ക്കൽ മുക്കുന്നം മന്നാനിയ്യാ ബനാത്ത്യതീംഖാനയിൽ റമദാൻ 27 ഏപ്രിൽ 7ന് പ്രാർത്ഥനാസമ്മേളനം നടക്കും. ഉച്ചയ്ക്ക് 2ന് പ്രമുഖ പ്രഭാഷകനായ ഹാഫിസ് കുമ്മനം നിസാമുദീൻ മൗലവി അസ്ഹരി റമദാൻ പ്രഭാഷണം നടത്തും. വൈകിട്ട് 4ന് പ്രമുഖപണ്ഡിതരും നേതാക്കളും സംഗമിക്കുന്ന പ്രാർത്ഥനാസമ്മേളനത്തിന് കേരള മുസ്ലിം ജമാഅത്ത്ഫെഡറേഷൻ പ്രസിഡന്റും ജാമിഅ മന്നാനിയാ സെക്രട്ടറിയുമായ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി നേതൃത്വം നൽകും. ഇഫ്താർ സംഗമത്തോടെയാണ് പ്രാർത്ഥനാസമ്മേളനം സമാപിക്കുന്നത്. പ്രാർത്ഥനാസമ്മേളനത്തിൽ ആയിരങ്ങൾ പങ്കെടുക്കും.
chadayamangalam
Kummil
local
അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പന നടത്തിയ കുമ്മിൾ സ്വദേശിയെ എക്‌സൈസ് പിടികൂടി
കുമ്മിൾ: ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുമ്മിൾ തുളസിമുക്കിൽ നിന്നും നടപ്പാറയിലേക്കു പോകുന്ന വഴിയിൽ വെച്ച് തുളസിമുക്ക് കൊച്ചുകോണത്ത് പുതുവൽവിള പുത്തൻവീട്ടിൽ 55 വയസ്സുള്ള ഓമനക്കുട്ടൻ നായർ എന്നയാളെ ഇന്ത്യൻ നിർമിത വിദേശമദ്യം കച്ചവടം നടത്തിയതിന് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു ക്രൈം നമ്പർ 33/2024 u/s 55(i) of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു.
ഇയാളുടെ കൈവശം നിന്നും 3.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യം വിറ്റവകയിൽ പണവും, എക്‌സൈസ് സംഘം കണ്ടെടുത്തു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ്, ഉണ്ണിക്കൃഷ്ണൻ WCEO രോഹിണി സിവിൽ എക്സൈസ് ഓഫീസർമാരായ ഗിരീഷ് കുമാർ, ഷൈജു, ജയേഷ്, ശ്രേയസ് ഉമേഷ്, സാബു, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്
Kummil
local
ജില്ലാ ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി പ്രൊഫസർ B ശിവദാസൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. ശ്രീ ദീപക്ചന്ദ്രൻ, രാജേന്ദ്രപ്രസാദ്,മഞ്ജഷഎന്നിവർ സംസാരിച്ചു
കടയ്ക്കൽ മങ്കാട് ഏലയിൽ ഇറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി
കുമ്മിൾ: മങ്കാട് വായനശാല & ഗ്രന്ഥശാല, വനിത വേദി, ആർട്സ് & സ്പോർട്ട്സ് ക്ലബ്ബ്, ബാലവേദി പ്രവർത്തകർ മങ്കാട് ഏലയിലെ നെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം 31.03.2024 ഞായറാഴ്ച രാവിലെ 9 മണിക്ക് താലൂക്കു ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീJC. അനിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീ. KBമുരളീകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി പ്രൊഫസർ B ശിവദാസൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. ശ്രീ ദീപക്ചന്ദ്രൻ, രാജേന്ദ്രപ്രസാദ്,മഞ്ജഷഎന്നിവർ സംസാരിച്ചു
kadakkal
Kummil
local
കടയ്ക്കൽ: ചിങ്ങേലി കുളത്തിൽ നീന്തൽ പരിശീലനകേന്ദ്രമെന്ന കായികപ്രേമികളുടെ ചിരകാല സ്വപ്നം ജലരേഖയാകുന്നു. ഇതിനുള്ള പദ്ധതികളെല്ലാം പ്രഖ്യാപനത്തിലൊതുങ്ങി. ഏറ്റവുമൊടുവിൽ 2021-ലെ സംസ്ഥാന ബജറ്റിൽ ചിങ്ങേലി കുളത്തെ ആധുനിക സൗകര്യങ്ങളുള്ള നീന്തൽ പരിശീലന കേന്ദ്രമാക്കുന്നതിന് ഒരുകോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ അതിനും തുടർനടപടി ഉണ്ടായില്ല.
ത്രിതല പഞ്ചായത്ത് പ്രതിനിധികളും സ്ഥലം എം.എൽ.എ.യായ മന്ത്രി ജെ.ചിഞ്ചുറാണിയും ഈ ആവശ്യത്തിനുമുന്നിൽ മുഖംതിരിക്കുന്നതിൽ കായികപ്രേമികൾക്ക് കടുത്ത അമർഷമുണ്ട്. കുമ്മിൾ പഞ്ചായത്തിലെ ആനപ്പാറ വാർഡിലാണ് കുളം. ആഴം, പരപ്പ്, വെള്ളം എന്നിവ കൂടാതെ വിശാലമായ പരിസരവുമുണ്ട്. നല്ലൊരു നീന്തൽക്കുളമായി ഉയർത്താവുന്ന സൗകര്യങ്ങൾ ഉണ്ടായിട്ടാണ് അധികൃതർ അവഗണന തുടരുന്നത്.
മേഖലയിലെ നെല്ലറയായിരുന്ന വെള്ളൂരേലായിലെ കൃഷി ആവശ്യങ്ങൾക്കായി നൂറ്റാണ്ടുമുമ്പാണ് ചിങ്ങേലി കുളം നിർമിച്ചത്. നെൽക്കൃഷി നിലച്ചത് കുളത്തിന്റെ നാശത്തിനു കാരണമായി. പിന്നീട് കുളിക്കാനും നനയ്ക്കാനും നാട്ടുകാർ ഉപയോഗിച്ചിരുന്ന കുളം ക്രമേണ പായൽമൂടി. പടവുകൾ ഇടിഞ്ഞു. ഏറെനാൾ ഉപയോഗശൂന്യമായിരുന്നു. അടുത്തിടെ പായൽ നീക്കംചെയ്ത് കുളം വൃത്തിയാക്കി.
വാഗ്‌ദാനത്തിലൊതുങ്ങി ചിങ്ങേലി കുളം
![]() |
File Photo |

കുമ്മിളിന് സ്വന്തമായി സ്റ്റേഡിയം വരുന്നു
കുമ്മിൾ: കുമ്മിൾ പഞ്ചായത്തിലെ കായികപ്രേമികളുടെ ചിരകാല സ്വപ്‌നം യാഥാർഥ്യമാകുന്നു. പഞ്ചായത്തിനു സ്വന്തമായി കളിസ്ഥലമെന്ന സ്വപ്‌നത്തിലേക്ക് കുറച്ചുദൂരം മാത്രം. ഇതിനായി ദീർഘനാളത്തെ പരിശ്രമത്തിലായിരുന്നു പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്ത് സ്റ്റേഡിയത്തിനായി 83 സെന്റ് രണ്ട് ഭൂവുടമകളിൽനിന്ന് പഞ്ചായത്ത് വാങ്ങി. ഭൂമിയ്ക്ക് അഡ്വാൻസ് നൽകി രജിസ്ട്രേഷൻ നടപടിയിലേക്ക് കടന്നു. നടപടി പൂർത്തിയാക്കുന്ന സ്റ്റേഡിയത്തിന്റെ നിർമാണത്തിന് പഞ്ചായത്ത് ഫണ്ടിൽനിന്ന് ഒരു കോടി രൂപ പ്രാഥമിക ഘട്ടമായി അനുവദിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ മധു പറഞ്ഞു.
മികച്ച അത്‌ലറ്റിക്‌സ്, സ്‌പോർട്സ് താരങ്ങളുള്ള കുമ്മിളിൽ ഇതുവരെ കായികതാരങ്ങൾ മാർക്കറ്റിനു സമീപമുള്ള താൽക്കാലിക കോർട്ടിനെയായിരുന്നു ആശ്രയിച്ചിരുന്നത്. മാർക്കറ്റിൽ വിവിധ സ്റ്റാളും ആധുനിക അറവുശാലയും നിർമിച്ചതോടെ ഇവർക്ക് പരിശീലനത്തിനുംമറ്റും ഇടമില്ലാതായി. മുൻ വർഷത്തെ പ്ലാൻ ഫണ്ടിൽ 24ലക്ഷം രൂപ വകയിരുത്തി ഭൂമി വാങ്ങുന്നതിനായുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഈ സാമ്പത്തിക വർഷം 22 ലക്ഷം രൂപ കൂടി വകയിരുത്തി കളിസ്ഥലത്തിനു ഭൂമി നൽകാനുള്ള താൽപ്പര്യപത്രം ക്ഷണിച്ച് നടപടികളുമായി മുന്നോട്ട് പോയതോടെയാണ് പദ്ധതി യാഥാർഥ്യമായത്. സ്റ്റേഡിയം വന്നാൽ കുമ്മിൾ ഗവ. എച്ച്എസ്എസ്, മങ്കാട് ഗവ. യുപിഎസ്, വെങ്കിട്ടക്കുഴി, തച്ചോണം, തൃക്കണ്ണാപുരം എൽപി സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികൾക്ക് കളിസ്ഥലമാകും. സ്റ്റേഡിയം യാഥാർഥ്യമാകുന്നതോടെ നാടക മത്സരങ്ങളടക്കമുള്ള കലാ പ്രവർത്തനങ്ങൾക്കും വേദിയാകും.

Kilimanoor
Kummil
local
അവരെപ്പോലെ തന്നെ തുറമുഖ നിര്‍മാണം ദുരിതത്തിലാക്കുന്ന മറ്റൊരു കൂട്ടര്‍ കൂടിയുണ്ട്. അവരാകട്ടെ തീരവുമായി ഒരു ബന്ധവുമില്ലാത്ത മലയോരവാസികളാണ്. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് ആവശ്യമായ ലക്ഷക്കണക്കിന് ടണ്‍ പാറ കൊല്ലം ജില്ലയില്‍ നിന്നാണ് ഖനനം ചെയ്യുന്നത്. ഖനനത്തെ തുടര്‍ന്നുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും പാറ കൊണ്ടുപോകുന്നതിലെ അപകടാവസ്ഥകളുമാണ് മലയോര മേഖലയേയയും ദുരിതത്തിലാക്കിയിരിക്കുന്നത്.
വിഴിഞ്ഞം കടല്‍ നികത്താന്‍ കടയ്ക്കലിലെ പാറകള്‍
ചെറുകിട പാറ ക്വാറികളും വിരലിലെണ്ണാവുന്ന ക്രഷറുകളും മാത്രം പ്രവര്‍ത്തിച്ചിരുന്ന കടയ്ക്കല്‍ മേഖലയില്‍ വന്‍കിട ഗ്രൂപ്പിന്റെ വരവോടെയാണ് പാരിസ്ഥിതിക പ്രശ്നങ്ങള്‍ സങ്കീര്‍ണമാകുന്നത്. കൊട്ടാരക്കര താലൂക്കില്‍ ഉള്‍പ്പെടുന്ന കടയ്ക്കല്‍, കുമ്മിള്‍, ചിതറ പഞ്ചായത്തുകളിലെ പാറമലകളിലായി ക്വാറി മാഫിയയുടെ ശ്രദ്ധ.
വിഴിഞ്ഞം തുറമുഖപദ്ധതിക്ക് വലിയ അളവില്‍ പാറ വേണമെന്ന സ്ഥിതി വന്നതോടെ ഇവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. കൊല്ലം ജില്ലയില്‍ ഉള്‍പ്പെടുന്നതാണെങ്കിലും അറുപത് കിലോമീറ്റര്‍ മാത്രം ദൂരത്തിലും വേഗത്തിലും പാറ എത്തിക്കാന്‍ കഴിയുന്ന ഇടമായതിനാല്‍ കടയ്ക്കല്‍ മേഖലയിലെ പാറമലകള്‍ വിഴിഞ്ഞം പദ്ധതിക്കായി ഖനനം തുടങ്ങുകയായിരുന്നു. സര്‍ക്കാര്‍ പദ്ധതിക്ക് വേഗത്തില്‍ പാറ വേണ്ടതിനാല്‍ ക്വാറികളുടെ അനുമതിയടക്കം വേഗത്തിലായി.
ലോറി കയറുന്നത് മുരികക്കോട്ട് കുന്ന് മുതല്‍ കൊണ്ടോടി മല വരെ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിനായി 65 ലക്ഷം ടണ്‍ പാറ ഖനനം നടത്താനാണ് അനുവാദം ലഭിച്ചിരുന്നത്. പറക്കായി രണ്ട് ദേശങ്ങള്‍ തന്നെ യാതൊരെതിര്‍പ്പും കൂടാതെയാണ് പ്രാദേശിക ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും വിട്ടുകൊടുത്തത്. മുരികക്കോട്ട് കുന്നിലെ 97/1,78/6,76/1,97/1,76/1 എന്നീ സര്‍വേ നമ്ബറുകളില്‍ ഖനനത്തിനാണ് ടെസ്ന മൈന്‍സിന് എന്‍.ഒ.സി നല്‍കിയത്. ഈ പാറക്കുമുകളില്‍ അഞ്ചേക്കറോളം കൃഷി ഭൂമി നിലവിലുണ്ട്.
ഇതിന്‍റെ സ്വാഭാവിക പിന്‍ബലമായി നിലകൊള്ളുന്ന ഈ കുന്നില്‍ പാറഖനനം നടത്തിയാല്‍ അത് മുഴുവനായും പെരുമഴകളില്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തും. മുമ്ബ് ഈ പാറയോട് ചേര്‍ന്നു പ്രവര്‍ത്തിച്ച ക്വാറി കോടതി ഉത്തരവ് മുഖാന്തരം നിര്‍ത്തിെവച്ചതാണ്. എന്നിട്ടും ഇപ്പോള്‍ ഇവിടെ ഖനനാനുമതി ലഭിച്ചു.
രണ്ട് ക്വാറികളും ഒരു ക്രഷറും പ്രവര്‍ത്തിച്ചിരുന്ന കുമ്മിള്‍ ഗ്രാമപഞ്ചായത്തിലെ കൊണ്ടോടി മലയിലെ അമ്ബതേക്കറിലേറെ ഭൂമിയിലാണ് ഖനനം നടത്തുന്നത്. വിഴിഞ്ഞത്തിനായി പാറ വന്‍തോതിലാവശ്യം വന്നതോടെയാണ് ഇവിടെ പുതിയ പേരില്‍ കമ്ബനി രൂപവത്കരിച്ച് ഖനനത്തിനിറങ്ങിയത്. ഇവിടങ്ങളില്‍ ആധുനിക യന്ത്രോപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഖനനം അനുസ്യൂതം തുടരുകയാണ്.
രാപകല്‍ വ്യത്യാസമില്ലാതെ ദിനംപ്രതി നാനൂറിലധികം ലോഡ് പാറയാണ് വിഴിഞ്ഞത്തേക്ക് പോകുന്നത്. െപാലീസാണെങ്കില്‍ 'വിഴിഞ്ഞം പോര്‍ട്ട്' എന്ന് രേഖപ്പെടുത്തിയ ലോറികള്‍ക്ക് പിഴ ചുമത്താനും തയാറാകുന്നില്ല. അതിനാല്‍തന്നെ ഈ മേഖലകളില്‍ അപകടങ്ങളും തുടര്‍ക്കഥയാവുകയാണ്. ഖനനത്തിന്റെ പാരസ്ഥിതിക പ്രശ്നങ്ങള്‍ക്കപ്പുറം നാട്ടുകാര്‍ക്കിപ്പോള്‍ പതിവ് തലവേദന പാറ കയറ്റിപ്പോകുന്ന ടിപ്പറുകളാണ്. വിഴിഞ്ഞം ബോര്‍ഡ് വെച്ച് മറ്റ് ആവശ്യങ്ങള്‍ക്കും പാറ കൊണ്ടുപോകുന്നുമുണ്ട്.
നിയമം കാറ്റില്‍ പറത്തിയുള്ള ടിപ്പറുകളുടെ മരണപ്പാച്ചില്‍
ഓരോ ദിവസവും ക്വാറികളില്‍ നിന്ന് നിശ്ചിത എണ്ണം വാഹനങ്ങള്‍ മാത്രമാണ് നിയമപ്രകാരം അനുവദിക്കേണ്ടത്. ഭാരത്തിനും നിയന്ത്രണമുണ്ട്. എന്നാല്‍ ഇതെല്ലാം മറികടന്ന്, വാഹനത്തിന്റെ ബോഡിക്കു മുകളിലായി കൂറ്റന്‍പാറ കയറ്റിയാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. റോഡ് വശത്ത് താമസിക്കുന്നവരും യാത്രക്കാരും ഏതു നിമിഷവും വന്‍ അപകടം സംഭവിക്കാമെന്ന ഭയപ്പാടിലാണ്. നാട്ടുകാര്‍ക്ക് വാഹനങ്ങളുമായി നിരത്തിലിറങ്ങാന്‍ കഴിയാത്ത അവസ്ഥ കൂടി വന്നിരിക്കുകയാണ്. നിരവധി തവണ പരാതി നല്‍കിയെങ്കിലും അധികൃതര്‍ ഇതൊന്നും കണ്ട മട്ടില്ല.
കുമ്മിള്‍-മുക്കുന്നം-കിളിമാനൂര്‍ റോഡ് വഴിയുള്ള ടോറസ് വാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മേഖലയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ കൊല്ലം കലക്ടറെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു. വിശദമായ അന്വേഷണം നടത്തി നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഐരക്കുഴിയില്‍ കോളജ് വിദ്യാര്‍ഥിയുടെ ജീവനെടുത്ത അപകടം സൃഷ്ടിച്ചത് ടിപ്പര്‍ ലോറിയുടെ അമിത വേഗമായിരുന്നു.
സ്കൂള്‍ സമയങ്ങളില്‍ ടിപ്പറുകള്‍ ഓടുന്നതിന് നിയന്ത്രണം എര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് പാലിക്കാറേയില്ല. കണ്‍സ്ട്രക്ഷന്‍ കമ്ബനികളാകട്ടെ ലൈസന്‍സ് പോലുമില്ലാത്ത നിര്‍മാണ തൊഴിലാളികളെ വരെ ഉപയോഗിച്ചാണ് ടിപ്പറുകള്‍ ഓടിക്കുന്നത്. ഇവ അമിത ലോഡുമായി സഞ്ചരിക്കുന്നത് മൂലം റോഡുകള്‍ തകരുന്നതിനെതിരെ നാട്ടുകാര്‍ നേരേത്ത രംഗത്ത് വന്നിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് ക്രഷര്‍കമ്ബനികള്‍ തന്നെ പൊതു റോഡുകള്‍ നവീകരിച്ചിരുന്നു. പിന്നീട് ഈ റോഡുകളിലൂടെ അമിത വേഗത്തിലായി ടിപ്പറുകളുടെ സഞ്ചാരം.
മുക്കുന്നം കല്ലുതേരിയില്‍ അമിത ലോഡുമായി പോകുന്നതിനിടയില്‍ കൂറ്റന്‍പാറ പുറത്തേക്ക് വീണ സംഭവമുണ്ടായി. പരാതി നല്‍കലും വഴി തടയലുമടക്കമുള്ള സമരങ്ങളുമായി നാട്ടുകാര്‍ വിവിധ ഘട്ടങ്ങളിലായി രംഗത്തുവന്നെങ്കിലും ടിപ്പറുകള്‍ക്ക് അനുകൂലമായ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്.
മലയോരം തകര്‍ക്കുന്ന തുറമുഖ നിര്‍മാണം
കടയ്ക്കല്‍: വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്ബോള്‍, തീരത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുന്നത് തങ്ങളുടെ ജീവിതത്തെയാണ് കവരുന്നതെന്ന് മനസ്സിലാക്കി സമരത്തിനിറങ്ങിയവരാണ് തിരുവനന്തപുരത്തെ തീരവാസികള്‍.

district
Kollam
Kummil
സ്‌ക്വാഡ് പരിശോധന; 37 സ്ഥാപനങ്ങള്‍ക്ക് പിഴ
കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 37 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കരയില്‍ ആണ് ഏറ്റവും കൂടുതല്‍ കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തിയത്.
കൊട്ടാരക്കര, ചടയമംഗലം, ഇളമാട്, എഴുകോണ്‍, ഇട്ടിവ, കുളക്കട, മേലില, മൈലം, കുമ്മിള്‍, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നടത്തിയ പരിശോധനയില്‍ 19 കേസുകള്‍ക്ക് പിഴയീടാക്കുകയും 173 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.
കരുനാഗപ്പള്ളി, നീണ്ടകര, ചവറ, ക്ലാപ്പന, ഓച്ചിറ, തേവലക്കര, തൊടിയൂര്‍, തെക്കുംഭാഗം, പ•ന, തഴവ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 11 കേസുകളില്‍ പിഴയീടാക്കി. 112 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. കുന്നത്തൂരില്‍ പോരുവഴി, മൈനാഗപ്പള്ളി പ്രദേശങ്ങളില്‍ 30 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയും ഒരെണ്ണത്തിന് പിഴ ചുമത്തുകയും ചെയ്തു. കൊല്ലത്തെ പരവൂരില്‍ നടത്തിയ പരിശോധനയില്‍ ആറു കേസുകളില്‍ പിഴ ചുമത്തി. ഏഴു സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി
പത്തനാപുരത്തെ പട്ടാഴി, പട്ടാഴി വടക്കേക്കര എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ബോസ് ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ആറു സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. പുനലൂരില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പതു കേസുകള്‍ക്ക് താക്കീത് നല്‍കി. തഹസീല്‍ദാര്‍ കെ. എസ്. നസിയ നേതൃത്വം നല്‍കി.

പൊലീസിനോട് പ്രതിഷേധിച്ച് നൈറ്റി ധരിച്ച യഹിയാക്ക, സോഷ്യല്‍ മീഡിയയില്‍ വീണ്ടുമെത്തി കടയ്ക്കലെ ചായക്കട
കടയ്ക്കൽ: 10 രൂപക്ക് ഊണ്‍ വിളമ്ബി നാടിന്റെ വിശപ്പു മാറ്റിയ കടക്കലിന്റെ മാക്‌സി മാമ എന്ന യഹിയക്ക വാര്‍ധക്യത്തില്‍ അയല്‍ വീട്ടിലെ കാര്‍ഷെഡ് വീടാക്കി കഴിഞ്ഞുകൂടുന്നു. ഭാര്യ രണ്ട് വര്‍ഷം മുമ്ബ് മരണപ്പെട്ടതിനു ശേഷം തനിച്ചായ ഇദ്ദേഹത്തിന് വിവാഹം ചെയ്തയച്ച രണ്ട് പെണ്‍മക്കളാണുള്ളത്. അവരെ പ്രയാസപ്പെടുത്തേണ്ടെന്നു പറഞ്ഞാണ് അടുത്തുള്ള ഒഴിഞ്ഞ വീട്ടിലെ കാര്‍ ഷെഡിന്റെ മൂലയില്‍ താമസിക്കുന്നത്.
ജീവിതം സമരമാക്കിയ അപൂര്‍വ്വ വ്യക്തിയാണ് കൊല്ലത്തു കടയ്ക്കല്‍ മുക്കുന്നം സ്വദേശിയായ യഹിയ. സ്ത്രീകളുടെ മാക്‌സിയാണ് യഹിയയുടെ വസ്ത്രം. മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ച് ബഹുമാനിച്ചില്ല എന്നതിന്റെ പേരില്‍ ദുരഭിമാനിയായ ഇന്‍സ്‌പെകര്‍ മുഖത്തടിച്ചതോടെയാണ് ഇനി ഒരുത്തനെയും മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ച് ബഹുമാനിക്കില്ലെന്ന തീരുമാനത്തില്‍ യഹിയ മാക്‌സി ധരിക്കാന്‍ തുടങ്ങിയത്. വിദേശത്ത് പോയി നേട്ടമുണ്ടാക്കാനാകാതെ മടങ്ങിവന്ന് ചെറിയ തട്ടുകടയുമായി കഴിയുന്വോഴാണ് ബഹുമാനിച്ചില്ലെന്നതിന്റെ പേരില്‍ എസ് ഐ യഹിയയുടെ മുഖത്തടിച്ചത്. സ്ത്രീകളുടെ വസ്ത്രം ധരിച്ച് പുറത്തിറങ്ങിയ യഹിയയെ കണ്ട് പലരും മുഖം ചുളിച്ചു, പരിഹസിച്ചു, അടുപ്പക്കാര്‍ ഗുണദോഷിച്ചു നോക്കി. എന്നിട്ടൊന്നും തീരുമാനത്തില്‍ നിന്നും മാറാന്‍ യഹിയ തയ്യാറായില്ല. എസ് ഐയുടെ അതിക്രമം അത്രക്കധികം ആ സാധുമനുഷ്യനെ വേദനിപ്പിച്ചിരുന്നു. സംഘബലമില്ലാത്ത, പ്രസംഗവും പ്രകടനവും അറിയാത്ത ഒരു സാധാരണക്കാരന്റെ പ്രതിഷേധമായിരുന്നു മാക്‌സി വസ്ത്രമാക്കി യഹിയ നടത്തിയത്.
ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സമരമായി അത് മാറി. ഉപജീവനത്തിനായി തുടങ്ങിയ തട്ടുകട ജനങ്ങളെ ഊട്ടാനുള്ള ഇടമാക്കി മാറ്റിയാണ് യഹിയക്ക എല്ലാവര്‍ക്കും പ്രിയങ്കരനായത്. ഊണിനു 10രൂപയും ചിക്കന്‍ കറിക്ക് 40 രൂപയുമായിരുന്നു വാങ്ങിയത്. ഒരു പ്ലെയ്റ്റ് കപ്പ 10 രൂപക്ക് കൊടുത്തിരുന്നു. പത്തു ദോശയ്ക്ക് അഞ്ച് ദോശ ഫ്രീ, അഞ്ച് ചിക്കന്‍കറിക്ക് ഒരു ചിക്കന്‍കറി ഫ്രീ എന്നിങ്ങനെ ഓഫറുകളും ഉണ്ടായിരുന്നു. ചായക്ക് 5 രൂപയായിരുന്നു വാങ്ങിയിരുന്നത്. സ്വയം തയ്യാറാക്കുന്ന കറിമസാലകള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. അസുഖ ബാധിതനായതോടെ കട ഒഴിവാക്കിയ യഹിയ ഇപ്പോള്‍ നാട്ടുകാര്‍ കൊടുക്കുന്ന ഭക്ഷണം കൊണ്ടാണ് ജീവിക്കുന്നത്. ഒരുകാലത്ത് അങ്ങോട്ട് ഊട്ടിയവര്‍ നല്‍കുന്ന പ്രത്യുപകാരമാണ് യഹിയയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.
വിദേശത്ത് പോയി നേട്ടമുണ്ടാക്കാനാകാതെ മടങ്ങിവന്ന് ചെറിയ തട്ടുകടയുമായി കഴിയുന്വോഴാണ് ബഹുമാനിച്ചില്ലെന്നതിന്റെ പേരില്‍ എസ് ഐ യഹിയയുടെ മുഖത്തടിച്ചത്. സ്ത്രീകളുടെ വസ്ത്രം ധരിച്ച് പുറത്തിറങ്ങിയ യഹിയയെ കണ്ട് പലരും മുഖം ചുളിച്ചു, പരിഹസിച്ചു, അടുപ്പക്കാര്‍ ഗുണദോഷിച്ചു നോക്കി. എന്നിട്ടൊന്നും തീരുമാനത്തില്‍ നിന്നും മാറാന്‍ യഹിയ തയ്യാറായില്ല. എസ് ഐയുടെ അതിക്രമം അത്രക്കധികം ആ സാധുമനുഷ്യനെ വേദനിപ്പിച്ചിരുന്നു. സംഘബലമില്ലാത്ത, പ്രസംഗവും പ്രകടനവും അറിയാത്ത ഒരു സാധാരണക്കാരന്റെ പ്രതിഷേധമായിരുന്നു മാക്‌സി വസ്ത്രമാക്കി യഹിയ നടത്തിയത്. ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സമരമായി അത് മാറി.
ഉപജീവനത്തിനായി തുടങ്ങിയ തട്ടുകട ജനങ്ങളെ ഊട്ടാനുള്ള ഇടമാക്കി മാറ്റിയാണ് യഹിയക്ക എല്ലാവര്‍ക്കും പ്രിയങ്കരനായത്. ഊണിനു 10രൂപയും ചിക്കന്‍ കറിക്ക് 40 രൂപയുമായിരുന്നു വാങ്ങിയത്. ഒരു പ്ലെയ്റ്റ് കപ്പ 10 രൂപക്ക് കൊടുത്തിരുന്നു. പത്തു ദോശയ്ക്ക് അഞ്ച് ദോശ ഫ്രീ, അഞ്ച് ചിക്കന്‍കറിക്ക് ഒരു ചിക്കന്‍കറി ഫ്രീ എന്നിങ്ങനെ ഓഫറുകളും ഉണ്ടായിരുന്നു. ചായക്ക് 5 രൂപയായിരുന്നു വാങ്ങിയിരുന്നത്. സ്വയം തയ്യാറാക്കുന്ന കറിമസാലകള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. അസുഖ ബാധിതനായതോടെ കട ഒഴിവാക്കിയ യഹിയ ഇപ്പോള്‍ നാട്ടുകാര്‍ കൊടുക്കുന്ന ഭക്ഷണം കൊണ്ടാണ് ജീവിക്കുന്നത്. ഒരുകാലത്ത് അങ്ങോട്ട് ഊട്ടിയവര്‍ നല്‍കുന്ന പ്രത്യുപകാരമാണ് യഹിയയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ
കുമ്മിൾ: ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. മുക്കുന്നം കല്ലുതേരി എഎസ്എസ് മൻസിലിൽ സുഹൈൽ(20) നെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഡേറ്റാ എൻട്രി ഓപ്പറേറ്ററായി പ്രമുഖ കമ്പനിയിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. കോവിഡ് ആയത് കൊണ്ട് വീട്ടിൽ ഇരുന്ന് ജോലി ചെയ്താൽ മതിയന്നറിയിച്ചു സുഹൈൽ സമൂഹമാധ്യമങ്ങളിൽ പരസ്യം ചെയ്തു. 28000 രൂപ ശമ്പളം നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു.
ഉദ്യോഗാർത്ഥികൾ ഫോണിൽ സുഹൈലുമായി ബന്ധപ്പെട്ടു. സെക്യൂരിറ്റി ഡിപ്പോസിറ്റായി 2000 രൂപ ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈൻ വഴി സുഹൈൽ കൈപ്പറ്റി. 2 മാസം ജോലി ചെയ്തെങ്കിലും ആർക്കും ശമ്പളം കിട്ടിയില്ല. തുടർന്ന് ഉദ്യോഗാർത്ഥികൾ പോലീസിൽ പരാതി നൽകി. അന്വോഷണത്തിൽ 90പേരിൽ നിന്നും ഇയാൾ പണം വാങ്ങിയതായി കണ്ടെത്തി. തട്ടിപ്പിന് കൂടുതൽ പേർ ഇരയായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.
Kummil
local
കുമ്മിള്‍ - പന്നിയുടെ ആക്രമണത്തില്‍ കടയുടമക്ക് പരിക്ക്
കുമ്മിള്‍: പന്നിയുടെ ആക്രമണത്തില്‍ കടയുടമക്ക് പരിക്ക്. കുമ്മിള്‍ അമ്ബലംമുക്കില്‍ ചായക്കട നടത്തിവരുന്ന അഭിമന്യു ഭവനില്‍ വേണുഗോപാലന്‍നായര്‍ക്കാണ് (64) പരിക്കേറ്റത്. ആക്രമണത്തില്‍ വലതുകൈ ഒടിഞ്ഞു. തലയിലും പരിക്കുണ്ട്. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോക് ഡൗണ്‍ ആയതിനാല്‍ കട അടച്ചിട്ടിരിക്കുകയാണ്.
ഈ കടയില്‍ തന്നെയാണ് വേണുഗോപാലന്‍ നായര്‍ താമസിച്ചുവരുന്നതും. രാവിലെ ആറുമണിയോടെ പാല്‍ വിതരണക്കാരന്‍ എത്തിയപ്പോള്‍ പാലുവാങ്ങുന്നതിനായി റോഡിലേക്കിറങ്ങുന്നതിനിടെയായിരുന്നു പന്നിയുടെ ആക്രമണം
kadakkal
Kummil
local
മാല പിടിച്ചുപറി കേസിലെ പ്രതികൾ പിടിയിൽ
കടയ്ക്കൽ: തൃക്കണ്ണാപുരം ജംഗ്ഷനിൽ കച്ചവടം നടത്തി കൊണ്ടിരുന്ന സുമതി അമ്മയുടെ കടയിൽ സാധനം വാങ്ങാൻ എന്ന വ്യാജേന എത്തി സുമതി അമ്മയുടെ കഴുത്തിൽ കിടന്നിരുന്ന ഒന്നര പവൻ തൂക്കമുള്ള സ്വർണ്ണമാല അപഹരിച്ച് കടന്നുകളഞ്ഞ പ്രതികളെ കടയ്ക്കൽ സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി.
തൊളിക്കുഴി, തേക്കടയിൽ വീട്ടിൽ റഷീദ് മകൻ മകൻ 32 വയസ്സുള്ള ഫാറൂഖിനെയും നിലമേൽ, മുരുക്കും മൺ ഷിയാസ് മനസ്സിൽ യാക്കൂബ് മകൻ 31 വയസ്സുള്ള യൂസഫി നെയും ആണ് അറസ്റ്റ് ചെയ്തത്. കടക്കൽ സി.ഐ. ഗിരിലാൽ പോലീസുകാരായ അജിത് കുമാർ രാകേഷ്, അജയ് , രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത് .
സി.സി. ടി.വി ദൃശ്യങ്ങളും മറ്റും ശേഖരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികളിലേക്ക് എത്തിയത്. ഇവർ സമാന സ്വഭാവത്തിലുള്ള കേസുകളിൽ പ്രതികളാണെന്ന് സംശയിക്കുന്നു. കൂടുതൽ വിവരത്തിനായി പ്രതികളെ പോലീസ് ചോദ്യം ചെയ്ത് വരുന്നു
chithara
kadakkal
Kilimanoor
Kummil
local
Nilamel
അമിതമായി പാറ കയറ്റി വന്ന ലോറികള്‍ കടയ്ക്കല്‍ പൊലീസ് പിടിച്ചെടുത്തു
കടയ്ക്കല്‍: അമിതമായി പാറ കയറ്റി എത്തിയ ലോറികൾ പൊലീസ് പിടികൂടി 1.54 ലക്ഷം രൂപ പിഴ ഈടാക്കി. കിഴക്കൻ മേഖലയിലെ വിവിധ ക്വാറികളിൽ നിന്ന് പാറ കയറ്റി പോയ ലോറികൾ ഉൾപ്പെടെയാണ് കടയ്ക്കൽ ഇൻസ്പെക്ടർ ഗിരിലാലിന്റെ നേതൃത്ത്വത്തിൽ പിടികൂടിയത്.
പുലർച്ചെ 5 മുതൽ നിലമേൽ മടത്തറ, കടയ്ക്കൽ, കുമ്മിൾ കിളിമാനൂർ റോഡുകളിൽ ടിപ്പറുകളുടെ അമിത വേഗം പരാതിയ്ക്ക് ഇടയാക്കിയിരുന്നു. ചിതറ കുമ്മിൾ പഞ്ചായത്തുകളിലെ ക്വാറികളിൽ നിന്നാണ് വൻതോതിൽ പാറ കയറ്റി ലോറികൾ പായുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)