Responsive Ad Slot

Slider

നിർധന രോഗിയ്ക്ക് കൈതാങ്ങായി സ്വാസ്തിക ഫൗണ്ടേഷൻ

സ്വാസ്തിക ഫൗണ്ടേഷൻ വിദ്യാർത്ഥികൾ കുമ്മിൽ സ്വദേശി രോഗിയ്ക്ക് വിൽചെയർ നൽകി; 10 വർഷമായി കിടപ്പിലായ ഷൈമക്ക് പുതിയ ആശ്വാസം.
കടയ്ക്കൽ: നിർധന രോഗിയ്ക്ക് വിൽചെയർ നൽകി സ്വാസ്തിക ഫൗണ്ടേഷൻ. കുമ്മിൾ സ്വദേശിയായ ഷൈമ ക്കാണ് സ്വാസ്തിക സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിലെ വിദ്യാർഥികളാണ് വിൽ ചെയർ നൽകിയത്. പത്തുവർഷമായി രോഗബാധനതെ തുടർന്ന് ശരീരത്തിലെ വിവിധ സന്ധികളിൽ ചലന നഷ്ട്ടപ്പെട്ട ഷൈമ യ് ക്കാണ് സ്വാസ്തിക ഫൗണ്ടേഷൻ സഹായമായത്.

സ്വാസ്തിക ഫൗണ്ടേഷൻ അംഗങ്ങളായ അഡ്വ. സെബി എസ്. രാജ്, സരിത ബാബു, എസ് ജലീന, അഡ്വ:ധന്യ രജിത്ത്, ആർ. ചേതൻ, എസ്. ഗിരിജാ ആര്യ രത്നാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ ഷൈമയ്ക്ക് വിൽ ചെയർ നൽകിയത്.

കുട്ടികൾ, സ്ത്രീകൾ, മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ, വയോധികർ, സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവർ എന്നിവരുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി പ്രവർത്തിച്ചു വരുന്ന സന്നദ്ധ സംഘടനയാണ് സ്വാസ്തിക ഫൗണ്ടേഷൻസ്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com