കുമ്മിൾ: കുമ്മിൾ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെ "സഹപാഠി ക്കൊരു വീട് " പദ്ധതി യിൽ ഉൾപ്പെടുത്തി നിർമിച്ച സ്നേഹവീടിന്റെ താക്കോൽ ദാനം കേരള മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി വിദ്യാർത്ഥിക്കു കൈമാറി നിർവഹിച്ചു.
അതോടൊപ്പം മറ്റൊരു കുട്ടിക്ക് വീട് നിർമിക്കുന്നതിനു ഹൈസ്കൂൾ വിഭാഗം അധ്യാപകനായ ബുനൈസ് ഖാൻ ഭൂമി സൗജന്യമായി നൽകുന്ന തിന്റെ ആധാരവും കൈമാറി ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ നജീബത്ത് മുഖ്യ പ്രഭാഷണം നടത്തി. എൻ എസ് എസ്.പ്രോഗ്രാം ഓഫീസർ നിഫി റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ഹർഷ കുമാർ ആദ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണ പിള്ള, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മധു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാധിക, മെമ്പർമാരായ ഇർഷാദ്, ജ്യോതി, ബി പി സി രാജേഷ് പ്രിൻസിപൽ ഇൻ ചാർജ് റെജി മത്തായി, പി എ സി സജി, എസ് എസ്. കെ.ജില്ലാ കോർഡിനേറ്റർ ഡോക്ടർ നജീബ്, കടയ്ക്കൽ പ്രവാസി ഫോറം രക്ഷാധികാരി സുധീർ, ഹെഡ്മിസ്ട്രെസ് റാണി, മുൻ പ്രിൻസിപ്പൽ എം നാസറുദീൻ, ഡോക്ടർ മിഥുൻ, സൈഫുദീൻ, അധ്യാപകരായ, ബുനൈസ് ഖാൻ, അനില, ഹെബി, എൻ എസ് എസ് വോളന്റീയർ എന്നിവർ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ