കടയ്ക്കൽ: കാറിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരണപ്പെട്ട സംഭവത്തിൽ, കാറോടിച്ചിരുന്നയാളെ നാട്ടുകാർ മർദ്ദിച്ചു. ആഴാന്തക്കുഴി പഞ്ചമത്ത് സ്വദേശി ശ്യാം (35) ആണ് ഇന്നലെ അപകടത്തിൽ മരിച്ചത്. ചുണ്ട പട്ടാണിമുക്ക് സ്വദേശി റഹീമിനെയാണ് മരണപ്പെട്ട ശ്യാമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് പിടികൂടി മരണവീട്ടിലേക്ക് കൊണ്ടു വന്നത്.
റഹീമിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും പരിക്കുള്ളതിനാൽ വിട്ടയച്ചിരുന്നു. ഇന്ന് നിലമേൽ ഭാഗത്ത് റഹീമിനെ തിരിച്ചറിഞ്ഞ നാട്ടുകാർ ബലമായി പിടിച്ച് വാഹനത്തിൽ കയറ്റി. മരണ വീട്ടിലെത്തിച്ചപ്പോൾ റഹീമിന് മർദ്ദനമേറ്റതായി പോലീസ് വ്യക്തമാക്കി.
സംഭവം അറിയിച്ചിട്ടെത്തിയ കടയ്ക്കൽ പോലീസ്, വാക്കേറ്റത്തിനിടെ റഹീമിനെ വീണ്ടും കസ്റ്റഡിയിൽ എടുത്ത് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ ശേഷം പ്രതിയായിട്ടുള്ള ആളെ വിട്ടതിലുള്ള വീട്ടുകാരുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും വലിയ പ്രതിഷേധം ഉണ്ടായത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ