Responsive Ad Slot

Slider

കടയ്ക്കലിൽ രണ്ടര വയസ്സുകാരി ശർദിലിനെ തുടർന്ന് മരിച്ചു

കടയ്ക്കലിൽ രണ്ടര വയസ്സുകാരി നൈനിക ശർദിലിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടു.
കടയ്ക്കൽ: ശർദിലിനെ തുടർന്ന് രോഗബാധിതയായ രണ്ടര വയസ്സുകാരി മരണമടഞ്ഞു. ആവണീശ്വരം പിടവൂർ നെടുവത്തൂർ വിനയാഭവനിൽ വിനയചന്ദ്രൻ-ശില്പ ദമ്പതികളുടെ മകൾ നൈനിക (2.5) ആണ് മരണപ്പെട്ടത്.

ഇന്നലെ വൈകിട്ട് കുട്ടിക്ക് ശർദി അനുഭവപ്പെട്ടതിനെ തുടർന്ന് കടയ്ക്കലിലെ കുട്ടികളുടെ ഡോക്ടറെ കാണിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും രാത്രിയിൽ വീണ്ടും ശർദി ഉണ്ടാകുകയായിരുന്നു. കുട്ടിയെ അടിയന്തരമായി അഞ്ചലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ കുട്ടി മരിച്ചു.

കുടുംബം കഴിഞ്ഞ രണ്ട് ആഴ്ചയായി കടയ്ക്കൽ നെല്ലിപ്പള്ളിയിൽ കുട്ടിയുടെ മാതാവിന്റെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. കുട്ടിയുടെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com