കടയ്ക്കൽ: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തി പരിപാലിച്ച കടയ്ക്കൽ ആലത്തറമല സൂര്യാഭവനിൽ സുനീഷ് (25) അറസ്റ്റിലായി. പ്രതിയുടെ വീട്ടുവളപ്പിൽ നിന്ന് രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. സ്വന്തം ഉപയോഗത്തിനാണ് പ്രതി കഞ്ചാവ് വളർത്തിയതെന്ന് സമ്മതിച്ചതായി എക്‌സൈസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ എ. കെ. രാജേഷ്, എ. ഇ. ഐ ഷാജി, ഗ്രേഡ് എ. ഇ. ഐ ഉണ്ണികൃഷ്ണൻ പ്രിവന്റീവ് ഓഫീസർ ബിനീഷ്, സി. ഇ. ഒ മാരായ ജയേഷ്, മാസ്റ്റർ ചന്തു,ശ്രേയസ് ഉമേഷ്, ലിജി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ