Responsive Ad Slot

Slider

കടയ്ക്കലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 61 വര്‍ഷം കഠിന തടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കടയ്ക്കൽ വില്ലേജിൽ ഇടത്തറ തോട്ടത്ത് വിള വീട്ടിൽ അനീഷ് മകൻ അംമ്പു എന്ന് വിളിക്കുന്ന നീരജിനെ (22) 61 വർഷം ക
കടയ്ക്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കടയ്ക്കൽ വില്ലേജിൽ ഇടത്തറ തോട്ടത്ത് വിള വീട്ടിൽ അനീഷ് മകൻ അംമ്പു എന്ന് വിളിക്കുന്ന നീരജിനെ (22) 61 വർഷം കഠിന തടവിനും 67500 രൂപ പിഴയും ശിക്ഷിച്ചു. കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് അഞ്ചു മീര ബിർല ആണ് ശിക്ഷ വിധിച്ചത്.

2022 ജൂൺ മാസം 23നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഏഴാം ക്ലാസുകാരിയായ പെൺകുട്ടിയുടെ വീട്ടിൽ പ്രതി അതിക്രമിച്ചു കയറുകയും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല ചിത്രങ്ങൾ പകർത്തുകയും ചെയ്യുകയായിരുന്നു.

വിവരം പുറത്ത് ആരോടെങ്കിലും പറഞ്ഞാൽ അശ്ലീല ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും കടയ്ക്കൽ പോലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഒ പി എസ്. രാജേഷ് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് ഷിബു സി തോമസ് ഹാജരായി.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com