കടയ്ക്കൽ: ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കടയ്ക്കൽ ടൗൺ എൽപി സ്‌കൂളിൽ പുതിയ ബഹുനില മന്ദിരവും നിർമാണം പുരോഗമിക്കുന്ന വർണക്കൂടാരം പദ്ധതിയും ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ്‌കുമാർ അധ്യക്ഷനായി. മുൻ എംഎൽഎ മുല്ലക്കര രത്നാകരന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് 70 ലക്ഷവും മന്ത്രി ജെ ചിഞ്ചുറാണിയുടെ എംഎൽഎ ഫണ്ടിൽനിന്ന് 15 ലക്ഷവും വിനിയോഗിച്ചാണ് പുതിയ സ്‌കൂൾ കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. ക്ലാസ് മുറികളിലെ കംപ്യൂട്ടർവൽക്കരണം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരനും പ്രതീക്ഷ 2025-–26 പാഠ്യപദ്ധതി കിംസാറ്റ് ചെയർമാൻ എസ് വിക്രമനും ഉദ്‌ഘാടനംചെയ്തു.
സ്‌കൂൾ കെട്ടിട നിർമാണ റിപ്പോർട്ട് പ്രധാനാധ്യാപിക ഗീതാകുമാരി അവതരിപ്പിച്ചു. വർണക്കൂടാരം പദ്ധതി വിശദീകരണം എസ്‌എസ്‌കെ ജില്ലാ പ്രോഗ്രാം കോ - ഓർഡിനേറ്റർ സജീവ് തോമസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെ നജീബത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് എസ് ഷാനി, പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷന്‍ വി വേണു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ എം മാധുരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ കടയ്ക്കൽ, വാർഡ് അംഗം എ ശ്യാമ, ചടയമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ജി ജ്യോതി തുടങ്ങിയവർ പങ്കെടുത്തു. പിടിഎ പ്രസിഡന്റ് പ്രീതൻ ഗോപി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രിയാലക്ഷ്മി നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ