Responsive Ad Slot

Slider

കടയ്ക്കൽ പോലീസിൽ നിന്നുള്ള അറിയിപ്പ്

കേരളത്തിലെമ്പാടും തീർപ്പാക്കാതെ കിടക്കുന്ന പെറ്റി കേസുകൾ അടക്കുന്നതിനുള്ള അദാലത്ത് സംവിധാനം കഴിഞ്ഞ ഒരു മാസക്കാലമായി കോടതികളിൽ നടന്ന വരികയാണ്
കടയ്ക്കൽ: കേരളത്തിലെമ്പാടും തീർപ്പാക്കാതെ കിടക്കുന്ന പെറ്റി കേസുകൾ അടക്കുന്നതിനുള്ള അദാലത്ത്  സംവിധാനം കഴിഞ്ഞ ഒരു മാസക്കാലമായി കോടതികളിൽ നടന്ന വരികയാണ്. കടയ്ക്കൽ കോടതിയിൽ സംഘടിപ്പിച്ചിരിക്കുന്ന അദാലത്തിൽ  പങ്കെടുത്ത്  വാഹനങ്ങൾക്കോ, വ്യക്തികൾക്കോ പോലീസിൽ നിന്നും വിവിധ വകുപ്പുകളിൽ നിന്നും  ലഭിച്ചിട്ടുള്ളതും അടയ്ക്കുവാൻ സമയപരിധി അവസാനിച്ചിട്ടുള്ളതുമായ പെറ്റി കേസുകൾ അടയ്ക്കുവാനുള്ള സൗകര്യം ഉണ്ട്. ഇതിന്റെ സമയപരിധി നാളെ അവസാനിക്കുകയാണ്.
   
ഭൂരിഭാഗം ആളുകളും ഈ സംവിധാനത്തിലൂടെ  പെറ്റി കേസുകൾ ഇതിനകം തീർപ്പാക്കിയിട്ടുണ്ട്. എന്നാൽ കടയ്ക്കൽ ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധികളിൽ കേസുകൾ ഇനിയും തീർപ്പാക്കാത്ത ആളുകൾ ഉണ്ടെങ്കിൽ നാളെ വരെയുള്ള സമയപരിധിക്കുള്ളിൽ കടയ്ക്കൽ കോടതിയിൽ ഏർപ്പെടുത്തിയിട്ടുള്ള അദാലത്ത് സംവിധാനത്തിലൂടെ പെറ്റി കേസുകൾ തീർപ്പാക്കുവാൻ കഴിയും. തുടർന്ന് സമയപരിധി അവസാനിച്ചു കഴിഞ്ഞും കേസുകൾ തീർപ്പാക്കാത്ത വ്യക്തികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുകയും വാറണ്ട് പുറപ്പെടുവിച്ച് അറസ്റ്റ്  ചെയ്യുമെന്ന്  കടയ്ക്കൽ പോലീസ് അറിയിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com