![]() |
രാജസ്ഥാൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ എസ്. ഫൈസി യെ തൊളിക്കുഴി വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിക്കുന്നു |
രാജസ്ഥാൻ യൂണിവേഴ്സിറ്റിയിൽ നിന്നും "ഇന്ത്യൻ നിയമ വ്യവസ്ഥ : ഒരു ചരിത്ര പഠനം" എന്ന വിഷയത്തിൽ ഹിസ്റ്ററിയിൽ ഡോക്ടറേറ്റ് നേടിയ നിയമ ബിരുദ ധാരിയും കുടവൂർ എ കെ എം ഹൈസ്കൂളിലെ ചരിത്ര അധ്യാപകനുമായ എസ് ഫൈസി യെ തൊളിക്കുഴി വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു. തൊളിക്കുഴി നിവാസിയും വാട്സ്ആപ്പ് കൂട്ടായ്മയുടെ മുൻ പ്രസിഡന്റുമാണ് ഫൈസി.
വാട്സ്ആപ്പ് കൂട്ടായ്മ പ്രസിഡന്റ് എ ആർ നസീം, സെക്രട്ടറി എം തമീമുദ്ദീൻ, രക്ഷാധികാരി എം.നാസറുദ്ദീൻ, വൈസ് പ്രസിഡണ്ട് ബി.റിയാസ്, ജോ. സെക്രട്ടറി എ. അനസ്, ഗ്രൂപ്പ് പ്രതിനിധികളായ എ എം ഇർഷാദ്, ടി താഹ, എസ് നസീം, എ ആൻസർ, ജെ.ഷാജു എന്നിവർ സംബന്ധിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ