കുമ്മിൾ: ചടയമംഗലം റേഞ്ച് ഇൻസ്‌പെക്ടർ രാജേഷ് എ. കെ യുടെ നേതൃത്വത്തിൽ റേഞ്ച് പാർട്ടി റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തിയതിൽ 16-06-2024 തീയതി രാത്രി 10:30 മണി സമയത്ത് കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കുമ്മിൾ വില്ലേജിൽ തൊളിക്കുഴി മൂന്ന്കല്ലിൻമൂട് ജംഗ്ഷനിൽ വെച്ച് 0.2830 ഗ്രാം MDMA, 20 ഗ്രാം കഞ്ചാവ് എന്നിവ KL 24 R 4186 രജിസ്ട്രേഷൻ നമ്പറിലുള്ള KTM RC 200 ബൈക്കിൽ ഒതുക്കം ചെയ്തു വച്ച് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലുക്കിൽ, കുമ്മിൾ വില്ലേജിൽ, ഈയ്യക്കോട്, തടത്തിൽ വീട്ടിൽ അനിൽകുമാർ മകൻ 23 വയസുള്ള അനന്തു എന്നയാളെ അറസ്റ്റ് ചെയ്തു ഒരു NDPS കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ NDPS ക്രൈം നമ്പർ 19/2024 u/s 20 (b) (ii) (A) & 22(a) of NDPS Act 1985 പ്രകാരം രജിസ്റ്റർ ചെയ്തു. പാർട്ടിയിൽ AEI (gr) ഷാനവാസ് എ. എൻ ,ഉണ്ണികൃഷ്ണൻ. ജി CEO മാരായ ബിൻസാഗർ, ശ്രേയസ് ഉമേഷ്, എന്നിവർ പങ്കെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ