Responsive Ad Slot

Slider

സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി കുമ്മിൾ ക്ഷേത്രക്കുളം നവീകരിക്കുന്നു

കാട് കയറി ജീർണ്ണാവസ്ഥയിലായിരുന്ന നൂറ്റാണ്ടുകൾ പഴക്കംചെന്ന കുമ്മിൾ ക്ഷേത്രക്കുളം കൊല്ലം ജില്ലാ പഞ്ചായത്തിന്റെ സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം ആരംഭ
കുമ്മിൾ: കാട് കയറി ജീർണ്ണാവസ്ഥയിലായിരുന്ന നൂറ്റാണ്ടുകൾ പഴക്കംചെന്ന കുമ്മിൾ ക്ഷേത്രക്കുളം കൊല്ലം ജില്ലാ പഞ്ചായത്തിന്റെ സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം ആരംഭിച്ചു കുമ്മിൾ ശിവ പാർവ്വതി ക്ഷേത്രക്കുളമാണ് നവീകരിക്കുന്നത്. കാവുകളുടെയും, കുളങ്ങളുടെയും സംരക്ഷണത്തിനായാണ് ഈ പദ്ധതി. 53 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം, മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിനാണ് നിർമ്മാണ ചുമതല. ജീർണ്ണിച്ച കൽപടവുകളും പാർശ്വഭിത്തികളും കെട്ടി കുളത്തിൽ ജല ലഭ്യത ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്ന് കുമ്മിൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ മധു പറഞ്ഞു. 
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com