Responsive Ad Slot

Slider

കടയ്ക്കൽ കിംസാറ്റ് സഹകരണ ആശുപത്രിയുടെ ഒന്നാംവാർഷികം ജൂൺ 10

കടയ്ക്കൽ സഹകരണ ബാങ്കിൻ്റെ നേത്യത്വത്തിൽ കടയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുടെ ഒന്നാം വാർഷികം ഈ മാസം 10 തീയതി വിവിധ പരിപാടി
കടയ്ക്കൽ: കടയ്ക്കൽ സഹകരണ ബാങ്കിൻ്റെ നേത്യത്വത്തിൽ കടയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുടെ ഒന്നാം വാർഷികം ഈ മാസം 10 തീയതി വിവിധ പരിപാടികളോടെ തുടക്കം കുറിയ്ക്കുമെന്ന് ആശുപത്രി ചെയർമാൻ എസ് വിക്രമൻ, ഗവേണിങ് കൗൺസിൽ അംഗം ടി. എസ് പ്രഫുല്ല ഘോഷ് , മെഡിക്കൽ സൂപ്രണ്ട് ഡോ. മുഹമ്മദ് ഹുസൈൻ, പി. പ്രതാപൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ജൂൺ 10 രാവിലെ 9 മണി മുതൽ സാമൂഹിക ആരോഗ്യ പരിചരണ മേഖലയിലെ സമകാലിക ഇടപെടലുകൾ വിഷത്തിൽ സെമിനാർ നടക്കും. സെമിനാറിന് മഞ്ചേലി മെഡിക്കൽ കോളേജിലെ പ്രഫ. ടി. എസ് അനീഷ് വിഷയം അവതരണം നടത്തും. എൻ. എസ് ആശുപത്രി വൈസ് പ്രസിഡൻ്റ് എ. മാധവൻ പിള്ള മുഖ്യ അഥിതിയായി സംസാരിക്കും. 12 മണിമുതൽ കുടുംബശ്രീം , ആശുപത്രി ജീവനകാരുടെ കലാപരിപാടികൾ നടക്കും. 2.30 മുതൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും. മൈക്രോ ബയോളജി ലാണ് മന്ത്രി കെ.എൻ ബാലഗോപാൽ ഉദഘാടനം നിർവഹിക്കുo. 6.30 മുതൽ മ്യൂസിക്കൽ നൈറ്റ് സംഘടിപ്പിക്കും.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com