ചിതറ: ആദിവാസി വിഭാഗത്തിൽ നിന്നുമുള്ള ആദ്യ ഫോറസ്റ്റ് ഗാർഡിന്റെ മകൾ ചിതറ പഞ്ചായത്തിൽ അരിപ്പ ആദിവാസി മേഖലയിൽ നിന്നുള്ള ആദ്യ ഡോക്ടർ, അരിപ്പ കൊച്ചരിപ്പ അനു ഹൗസിൽ അനഘ ബി.ആ നന്ദ് ആണ് എംബിബിഎസ് പരിക്ഷ വിജയിച്ചത്.
ആദിവാസി മേഖലയിൽ നിന്നു ള ആദ്യ വനിതാ ഫോറസ്‌റ്റ് ഗാർഡ് വി.ബീനുവിന്റെ മകളാണ് ബിന്ദു ഇപ്പോൾ അരിപ്പയിൽ ബീറ്റ് ഫോറസ്‌റ്റ് ഓഫിസറാണ്. ഇടപ്പണ എൽപിഎസിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അനഘ, തിരുവനന്തപുരം ശ്രീകാര്യം ഡോ. അംബേദ്‌കർ എച്ച് എസ് എസിൽ നിന്ന് പ്ലസ് ടൂ വിജയിച്ച ശേഷം മെഡിക്കൽ പ്രവേശന
പരീക്ഷ വിജയിച്ചാണ് വെഞ്ഞാ റുമൂട് മെഡിക്കൽ കോളജിൽ പ്രവേശനം നേടിയത്.
എംബിബിഎസ് ബിരുദം നേടിയ അനഘ വെഞ്ഞാറുമുട്മെഡിക്കൽ കോളജിൽ ഹൗസ് സർജനായി 17-ന് പ്രവേശിപ്പിക്കും ചിതറ പഞ്ചായത്തിൽ അരിപ്പ, കൊച്ചരിപ്പ, ഇടപ്പണം, നാട്ടുക ല്ല്, തൊളിപച്ച വഞ്ചിയോട് ആദി വാസി മേഖലയിൽ നിന്ന് അനഘ ഡോക്‌ടർ ആയി എത്തുന്നത് ഇവിടെ സന്തോഷ ത്തിനും വകയേകി കഴിഞ്ഞ ദിവസം എംപി എം കെ പ്രേമചന്ദ്രൻ സമൺതൊടി രാജൻ എന്നിവർ അനഘയെ അനുമോദിച്ചിരുന്നു. അനഘയെ അനുമോദിക്കാനുള്ള തയാറെടുപ്പിലാണ് ആദിവാസി മേഖല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ