Responsive Ad Slot

Slider

കടയ്ക്കലിൽ വയോധികന്റെ കാല് തല്ലിയൊടിച്ചത് ജേഷ്ഠനും സുഹൃത്തുകളും ചേർന്ന്; പ്രതികളിൽ ഒരാൾ പിടിയിൽ

കഴിഞ്ഞ ഏഴാം തീയതി രാത്രിയിൽ മുളക് പൊടി എറിഞ്ഞ് കടയ്ക്കൽ കൊച്ചാറ്റുപുറം സ്വദേശി ജോയിയെ ഒരു കൂട്ടം പേർ മാരക ആയുധം ഉപയോഗിച്ച് കാലും കയ്യും തല്ലി
കടയ്ക്കൽ: കഴിഞ്ഞ ഏഴാം തീയതി രാത്രിയിൽ മുളക് പൊടി എറിഞ്ഞ് കടയ്ക്കൽ കൊച്ചാറ്റുപുറം സ്വദേശി ജോയിയെ ഒരു കൂട്ടം പേർ മാരക ആയുധം ഉപയോഗിച്ച് കാലും കയ്യും തല്ലി ഓടിച്ചിരുന്നു. ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ അവർ സ്ഥലം വിടുകയും ചെയ്തു. തുടർന്ന് കടയ്ക്കൽ പോലീസിന്റെ ഊർജിതമായ അന്വേഷണത്തിൽ ജോയ് യുടെ ജേഷ്ഠൻ ജോസ് ആണ് പ്രതി എന്ന് മനസിലാക്കുന്നത്.

അമ്മയ്ക്ക് ഒപ്പം താമസിച്ചു വരുന്ന ജോയ് അമ്മയെ മർദ്ദിച്ചിരുന്നു. ഇത് പല പ്രാവശ്യം ജോസ് ഉൾപ്പെടെ പറഞ്ഞു ഒതുക്കാൻ ശ്രമിച്ചിട്ടും ജോയ് അമ്മയെ മർദിക്കുന്നത് തുടർന്ന്. കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ ഉൾപ്പെടെ ഈ വിഷയത്തിൽ പരാതി നൽകിയിരുന്നു. എന്നാൽ ജോയിയുടെ മർദ്ദനം തുടർന്നതോടെ ജോയിയുടെ ജേഷ്ഠനും ക്വട്ടേഷൻ സംഘവും ചേർന്ന് ജോയിയുടെ കാലുകൾ അടിച്ചൊടിക്കുകയായിരുന്നു.

സംഭവം കഴിഞ്ഞു ജോസ് വിദേശത്ത് പോകുകയും ചെയ്തു. ടവർ ലോക്കേഷൻ ഉൾപ്പെടെ പരിശോധികൊണ്ടു നടത്തിയ അന്വേഷണത്തിൽ ജോസ് ആണ് പ്രതികളിൽ ഒരാൾ എന്ന് കടയ്ക്കൽ പോലീസ് കണ്ടെത്തി. തുടർന്ന് കടയ്ക്കൽ പോലീസ് ജോസ് നെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com