Responsive Ad Slot

Slider

ചിതറ മൂന്ന്മുക്ക് അക്ഷയ ക്രഷറിൽ നിന്ന് ലക്ഷങ്ങളുടെ മോഷണം; നാല് പ്രതികളിൽ മൂന്ന് പേരെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു

ചിതറ അക്ഷയ ക്രഷറിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ചു കടത്തിയ പ്രതികളെയാണ് ചിതറ പോലീസ് ഇന്ന് രാവിലെ പിടികൂടിയത്
ചിതറ: ചിതറ അക്ഷയ ക്രഷറിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ചു കടത്തിയ പ്രതികളെയാണ് ചിതറ പോലീസ് ഇന്ന് രാവിലെ പിടികൂടിയത്. നാല് പ്രതികളിൽ മൂന്ന് പേരെയാണ് ചിതറ എസ് ഐയുടെ നേതൃത്വത്തിൽ പിടികൂടിയത്. ഭരതന്നൂർ അംബേദ്കർ കോളനി സ്വദേശികളായ ഒന്നാം പ്രതി വിനോയ്‌ എന്ന് വിളിക്കുന്ന ബിച്ചു(19) , രണ്ടാം പ്രതി അനന്തു (20) , നാലാം പ്രതി മനു (36) എന്നിവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. മൂന്നാം പ്രതി ഒളിവിലാണ്

അക്ഷയ ക്രഷർ ഉടമ നൽകിയ പരാതിയിൽ കേസ് എടുത്ത പോലീസ് അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ചിതറ എസ് ഐ സുധീഷിന്റെ നേതൃത്വത്തിലായിരുന്നു പ്രതികളെ ഇന്ന് രാവിലെ പിടികൂടിയത്. പിടികൂടിയ പ്രതികളെ കടയ്ക്കൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com