കടയ്ക്കൽ: വേനൽച്ചൂടിൽ വെന്തുരുകുന്ന കിഴക്കൻമേഖലയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച് കരിഞ്ചെള്ളുകളും. ഏറ്റവുമധികം റബർ തോട്ടങ്ങളുള്ള കടയ്ക്കൽ, കുമ്മിൾ, ചിതറ ഇപ്പോൾ കരിഞ്ചെള്ളുകളുടെ പിടിയിലാണ്. രാത്രിയിൽ വിളക്കു തെളിക്കാനോ ആഹാരം കഴിക്കാനോപോലും കഴിയാതെ ബുദ്ധിമുട്ടുകയാണ് നാട്ടുകാർ.
റബർ തോട്ടങ്ങൾ താവളമാക്കുന്ന ചെള്ളുകൾ രാത്രിയാകുന്നതോടെ, സമീപത്തെ വീടുകളിലേക്ക് കൂട്ടത്തോടെ ചേക്കേറും. ഒരേസമയം ലക്ഷക്കണക്കായി എത്തുന്ന ഈ ചെള്ളുകളെ നശിപ്പിക്കാനാകാതെ വലയുകയാണ് നാട്ടുകാർ. വീടിന്റെ ഭിത്തികളിലും മച്ചിലുമുൾപ്പെടെ തമ്പടിക്കുന്ന ഇവ ആഹാരസാധനങ്ങളിലേക്കും ദേഹത്തേക്കും പൊഴിഞ്ഞുവീഴുന്നത് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. കുഞ്ഞുങ്ങളുള്ള വീടുകളിൽ മുതിർന്നവർ ഇമപൂട്ടാതെ കാത്തിരുന്നാണ് കുഞ്ഞുങ്ങളെ ഇവറ്റകളിൽനിന്നു രക്ഷിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ