Responsive Ad Slot

Slider

ഇന്ത്യൻ നിർമിത വിദേശ മദ്യം വിൽപന നടത്തിയ കടയ്ക്കൽ സ്വദേശി പിടിയിൽ

ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇടത്തറ മുരുക്കുമൺ - കാര്യം റോഡിൽ
കടയ്ക്കൽ: ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇടത്തറ മുരുക്കുമൺ - കാര്യം റോഡിൽ മുരുക്കുമൺ ജംഗ്ഷന് സമീപത്ത് വെച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വില്പന നടത്തിയ കുറ്റത്തിന്, നിലമേൽ അമ്മണംകോട്, തുണ്ടുവിള വിള പുത്തൻ വീട്ടിൽ 54 വയസ്സുള്ള മനോഹരൻ നായർ എന്നയാളെ അറസ്റ്റ് ചെയ്തു ക്രൈം നമ്പർ 61/2024 u/s 55(i) of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു. ഇയാളുടെ കൈവശം നിന്നും ഒരു ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യം വിറ്റവകയിൽ ലഭിച്ച പണവും കണ്ടെടുത്തു.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ഷാനവാസ്‌, സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു, ജയേഷ് കെ. ജി, ശ്രേയസ് ഉമേഷ്, സാബു എന്നിവർ പങ്കെടുത്തു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com