കൊട്ടിയം കനറാബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂണില്‍ ആരംഭിക്കുന്ന ഫാസ്റ്റ് ഫുഡ് നിര്‍മ്മാണം (10 ദിവസം) പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം. 18 നും 45നും ഇടയില്‍ പ്രായമുള്ളവരും സ്വന്തമായി സംരംഭം നടത്താന്‍ താല്‍പര്യമുള്ളവരും ആയിരിക്കണം. ബി പി എല്‍ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. ട്രെയിനിംഗ്, ഭക്ഷണം തുടങ്ങിയ സൗജന്യമാണ്. പേര്, മേല്‍വിലാസം, പ്രായം, ഫോണ്‍നമ്പര്‍ സഹിതം ഡയറക്ടര്‍, കനറാ ബാങ്ക് ഗ്രാമീണസ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, കെ.ഐ.പി ക്യാംപസ്, കൊട്ടിയം പി.ഒ., കൊല്ലം, പിന്‍- 691571 വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍ - 0474 2537141, 9495245002.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ