Responsive Ad Slot

Slider

വിവാഹ വാഗ്‌ദാനം നൽകി പീഡനം; മടത്തറ സ്വദേശി അറസ്‌റ്റിൽ

ജോലി, വിവാഹം എന്നിവ വാഗ്ദാനം നൽകി സ്ത്രീകളെ ലൈംഗികമായി പീ ഡിപ്പിച്ച കുറ്റത്തിന് മടത്തറ ബ്ലോക്ക് നമ്പർ 146 ഉഷ ഭവനിൽ സജീവ്(43) പൊലീസ് പിടിയിലായി
ചിതറ: ജോലി, വിവാഹം എന്നിവ വാഗ്ദാനം നൽകി സ്ത്രീകളെ ലൈംഗികമായി പീ ഡിപ്പിച്ച കുറ്റത്തിന് മടത്തറ ബ്ലോക്ക് നമ്പർ 146 ഉഷ ഭവനിൽ സജീവ്(43) പൊലീസ് പിടിയിലായി. നന്ദിയോട് സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് സജീവനെ പിടികൂടിയത്. നെടുമങ്ങാട് സ്വദേശിയായ മറ്റൊരു യുവതിയും ഇയാൾക്കെതിരെ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ജോലി വാഗ്ദദാനം നൽകി വിവാഹം കഴിക്കുകയും പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചെന്നുമാണ് പരാതി. വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പരാതി നിലവിലുണ്ട് പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പ്രതികളെ സുഹൃത്ത് ചിതറ സ്വദേശിക്കെതിരെയും അന്വേഷണം നടക്കുന്നവരികയാണ്. പാലോട് എസ്എച്ച്ഒ സുബിൻ തങ്കച്ചൻ, സബ് ഇൻസ്പെക്ടർമാരായ രവീന്ദ്രൻനായർ, രാജൻ, സിപിഒമാരായ രഞ്ചിഷ്, സജീബ്, അനീഷ്, പ്രണവ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ‌് ചെയ്തത്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com