ചടയമംഗലം: വാഹന പരിശോധനകിടെ ചടയമംഗലം എസ്ഐ മനോജിനെ എസ് നെ ആക്രമിച്ചയാൾ പിടിയിൽ. ഓയൂർ ചെറിയവെളിനല്ലൂർ സ്വദേശി അജിയാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. ഇളവക്കോട്ട് ചടയമംഗലം എസ്ഐയുടെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തുന്നതിനിടെ അപകടകരമായ രീതിയിൽ അമിത വേഗതയിൽ ഓടിച്ചുവന്ന കാർ കൈയ്യ് കാണിച്ചു നിർത്തി പരിശോധന നടത്തി. തുടർന്ന് വാഹനം ഓടിച്ചിരുന്ന അജി മദ്യപിച്ചിരുന്നതായി കണ്ടെത്തി.
ഇയ്യാളെ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തിലേക്ക് മാറ്റുന്നതിടെ എസ്ഐ മനോജിനെ ആക്രമിക്കുകയായിരുന്നു. അജി എസ്ഐ മനോജിന്റെ കൈയ്യ് പിടിച്ച് തിരിക്കുകയും നെഞ്ചിൽ ചവിട്ടുകയും യൂണിഫോം വലിച്ച് കീറുകയും ചെയ്തു. തുടർന്ന് ഇയ്യാളെ സ്റ്റേഷനിലെത്തിച്ചു. ജാമ്യം ഇല്ലാവകുപ്പ് പ്രകാരം കേസെടുത്തു. കൃത്യം നിര്‍വഹണം തടസപ്പെടുത്തിയതിനും ഡ്യൃട്ടിയിലുളള ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപിച്ചതിനുമാണ് അജികെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ പ്രതിയെ കോടതിയൽ ഹാജരാക്കി റിമാഡ് ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ