Responsive Ad Slot

Slider

ഭഷ്യവിഷബാധ; ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ച 15 പേർ ആശുപത്രിയിൽ

ടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ച 15 പേർ ആശുപത്രിയിൽ. ചടയമംഗലത്ത് പ്രവർത്തിക്കുന്ന ന്യു അയ്യപ്പാസ് ഫാസ്റ്റ് ഫുഡിൽ
ചടയമംഗലം: ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ച 15 പേർ ആശുപത്രിയിൽ. ചടയമംഗലത്ത് പ്രവർത്തിക്കുന്ന ന്യു അയ്യപ്പാസ് ഫാസ്റ്റ് ഫുഡിൽ നിന്നും (28/04/2024) ഞായറാഴ്‌ച ഷവർമയും അൽഫാമും കഴിച്ചവർക്കാണ് ഭഷ്യ വിഷബാധയേറ്റത്. തലകറക്കവും, ഛർദ്ദി, പനിയും ഉണ്ടായതിനെ തുടർന്നാണ് ഭക്ഷണം കഴിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 15 പേർ ഭഷ്യ വിഷബാധയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സംഭവത്തിൽ പഞ്ചായത്ത് ഇടപെട്ട് ഹോട്ടൽ അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഭഷ്യ വിഷബാധയേറ്റവരുടെ മൊഴി ആശുപത്രിയിൽ എത്തി രേഖപെടുത്തി. സംഭവത്തിൽ ചടയമംഗലം പൊലീസ് കേസെടുത്തു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com