Responsive Ad Slot

Slider

കിഴക്കുഭാഗത്ത് ഇരുചക്ര യാത്രികന്റെ ദേഹത്ത് തുപ്പി ബസ് യാത്രികൻ; ബസ് റൂട്ട് മുടങ്ങി

ഇന്ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം . മടത്തറയിൽ നിന്നും കടയ്ക്കലിലേക്ക് പോകേണ്ട ദില്ലൂസ്‌ ബസ് ആണ് റൂട്ട് മുടക്കിയത്. മുള്ളിക്കാട് ഭാഗത്ത്
ചിതറ: ഇന്ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം. മടത്തറയിൽ നിന്നും കടയ്ക്കലിലേക്ക് പോകേണ്ട ദില്ലൂസ്‌ ബസ് ആണ് റൂട്ട് മുടക്കിയത്. മുള്ളിക്കാട് ഭാഗത്ത് എത്തിയപ്പോൾ ദില്ലൂസ് ബസിലിരുന്ന് സ്കൂട്ടർ യാത്രികന്റെ ദേഹത്ത് മുറുക്കി തുപ്പുകയായിരുന്നു. ഇരുചക്ര യാത്രികൻ കിഴക്കുംഭാഗത്ത് എത്തിയപ്പോൾ ബസ് തടഞ്ഞു ബസ് ജീവനക്കാരോട് കാര്യം അവതരിപ്പിച്ചു.
ബസിന് ഉള്ളിൽ കയറി പരിശോധന നടത്തിയ ഇരുചക്ര യാത്രികന് തന്റെ ദേഹത്ത് തുപ്പിയ ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ബസ് ജീവനക്കാർ തങ്ങളുടെ സമയത്തിന് ഇനി ഓടാൻ കഴിയില്ല എന്ന് പറഞ്ഞു കൊണ്ട് റൂട്ട് മുടക്കുകയായിരുന്നു.
 
തങ്ങളുടെ റൂട്ട് മുടക്കി എന്ന് ആരോപിച്ചു സ്കൂട്ടർ യാത്രികനുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും അവസാനം ചിതറ പോലീസ് സ്ഥലത്തെത്തി പരാതിയുമായി രണ്ടുപേരോടും സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. ടിക്കറ്റ് എടുത്ത് യാത്ര ചെയ്ത ബസ് യാത്രികർ ദുരിതത്തിൽ ആകുന്ന അവസ്ഥയുമാണ് ഉണ്ടായത്. റൂട്ട് മുടക്കി എന്ന ആരോപണവുമായി ബസ് ജീവനക്കാരും. തന്റെ ദേഹത്ത്‌ തുപ്പിയ ആളെ തിരയുക മാത്രമാണ് ഉണ്ടായത് എന്ന് ഇരുചക്ര വാഹന യാത്രികനും പറയുന്നു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com