Responsive Ad Slot

Slider

കുമ്മിൾ ശിവ-പാർവതി ക്ഷേത്രക്കുളം നവീകരണം തുടങ്ങി

കുമ്മിൾ ശിവ-പാർവതി ക്ഷേത്രക്കുളം നവീകരണപ്രവർത്തനങ്ങൾ തുടങ്ങി. സംസ്ഥാന സർക്കാരിന്റെ സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാപഞ്ചായത്ത്
കുമ്മിൾ: കുമ്മിൾ ശിവ-പാർവതി ക്ഷേത്രക്കുളം നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. സംസ്ഥാന സർക്കാരിന്റെ സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാപഞ്ചായത്ത് മണ്ണ് പര്യവേക്ഷണ സംരക്ഷണവകുപ്പ് മുഖാന്തരമാണ് നവീകരണം നടക്കുന്നത്. 53 ലക്ഷം രൂപ ഇതിനായി ചെലവഴിക്കും. പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായി കാവുകളും കുളങ്ങളും സ്വാഭാവിക തനിമയോടെ പുനരുദ്ധരിച്ച് സംരക്ഷിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള കുമ്മിൾ ക്ഷേത്രക്കുളം കാടുകയറി ജീർണാവസ്ഥയിലായിരുന്നു. ഇടിഞ്ഞ കൽപ്പടവുകളും പാർശ്വഭിത്തികളും കെട്ടി കുളത്തിൽ ജലലഭ്യത ഉറപ്പുവരുത്തും. രണ്ടുമാസംകൊണ്ട് പണി പൂർത്തിയാക്കും.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com