Responsive Ad Slot

Slider

കടയ്ക്കൽ മന്നാനിയയിൽ പ്രാർത്ഥനാസമ്മേളനം

അനാഥരായ പെൺകുട്ടികൾക്ക് അഡ്മിഷൻനൽകി വിദ്യാഭ്യാസവും താമസവും ഒരുക്കി വിവാഹം നടത്തിച്ചു കൊടുക്കുന്ന സ്ഥാപനമായ
കടയ്ക്കൽ: അനാഥരായ പെൺകുട്ടികൾക്ക് അഡ്മിഷൻനൽകി വിദ്യാഭ്യാസവും താമസവും ഒരുക്കി വിവാഹം നടത്തിച്ചു കൊടുക്കുന്ന സ്ഥാപനമായ കടയ്ക്കൽ മുക്കുന്നം മന്നാനിയ്യാ ബനാത്ത്യതീംഖാനയിൽ റമദാൻ 27 ഏപ്രിൽ 7ന് പ്രാർത്ഥനാസമ്മേളനം നടക്കും. ഉച്ചയ്ക്ക് 2ന് പ്രമുഖ പ്രഭാഷകനായ ഹാഫിസ് കുമ്മനം നിസാമുദീൻ മൗലവി അസ്ഹരി റമദാൻ പ്രഭാഷണം നടത്തും. വൈകിട്ട് 4ന് പ്രമുഖപണ്ഡിതരും നേതാക്കളും സംഗമിക്കുന്ന പ്രാർത്ഥനാസമ്മേളനത്തിന് കേരള മുസ്ലിം ജമാഅത്ത്ഫെഡറേഷൻ പ്രസിഡന്റും ജാമിഅ മന്നാനിയാ സെക്രട്ടറിയുമായ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി നേതൃത്വം നൽകും. ഇഫ്താർ സംഗമത്തോടെയാണ് പ്രാർത്ഥനാസമ്മേളനം സമാപിക്കുന്നത്. പ്രാർത്ഥനാസമ്മേളനത്തിൽ ആയിരങ്ങൾ പങ്കെടുക്കും.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com