Responsive Ad Slot

Slider

കിണറ്റിൽ കുടുങ്ങിയവരെ കടയ്ക്കൽ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കിണറ്റിൽ വീണ യുവാവിനെയും രക്ഷിക്കാനിറങ്ങി ഉള്ളിൽ കുടുങ്ങിയ ആളിനെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചാറയം വട്ടപ്പച്ചയിലുള്ള പഞ്ചായത്ത് കിണറ്റിൽ വെള്ളിയാ
കടയ്ക്കൽ: കിണറ്റിൽ വീണ യുവാവിനെയും രക്ഷിക്കാനിറങ്ങി ഉള്ളിൽ കുടുങ്ങിയ ആളിനെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചാറയം വട്ടപ്പച്ചയിലുള്ള പഞ്ചായത്ത് കിണറ്റിൽ വെള്ളിയാഴ്ച വെളുപ്പിനായിരുന്നു സംഭവം. 65 അടി ആഴവും 10 അടി വെള്ളവുമുള്ള കിണറിന്റെ ആൾമറയ്ക്കു മുകളിലിരുന്ന, വട്ടപ്പച്ച കുന്നുവിളവീട്ടിൽ വിഷ്ണു(23)വാണ്‌ കിണറ്റിൽ അകപ്പെട്ടത്‌. ഇയാളെ രക്ഷിക്കാനിറങ്ങിയ നെടുംപാറ ലക്ഷംവീട്ടിൽ സുമേഷ് (30) തിരിച്ചുകയറാനാകാതെ കിണറ്റിൽ കുടുങ്ങി. 

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കടയ്ക്കൽനിന്ന്‌ അഗ്‌നിരക്ഷാസേനയെത്തി ഇരുവരെയും കരയ്ക്കെത്തിച്ചു. പരിക്കേറ്റ വിഷ്ണുവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ആൻഡ് െറസ്ക്യൂ ഓഫീസർ എ.അനീഷ്‌കുമാറാണ് കിണറ്റിലിറങ്ങി ഇരുവരെയും രക്ഷപ്പെടുത്തിയത്. സ്റ്റേഷൻ ഓഫീസർ എസ്.കെ.സന്ദീപിെൻറ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com