കുളത്തുപ്പുഴ: കുളത്തുപ്പുഴ എ എസ് എം സ്വദേശി സുൾഫിക്കറാണ് ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെ കുളത്തുപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. 2008 ഡിസംബർ 3 ന് രാത്രി 10 മണിക്കാണ് പ്രതി ഒരാളെ കുത്തി കൊലപ്പെടുത്തുന്നത്. എൻ ഡി എഫിൽ നിന്നും കേരളാ കോൺഗ്രസിലേക്ക് പാർട്ടി മാറിയ പ്രശ്‌നത്തിൽ എൻ ഡി എഫ് പ്രവർത്തകൻ ലത്തീഫുമായി ഉണ്ടായ തർക്കം അവസാനം കൊലപാതകത്തിൽ എത്തുകയായിരുന്നു.
തുടർന്ന് ജയിലിൽ കഴിഞ്ഞിരുന്ന ലത്തീഫ് 4 വർഷങ്ങൾക്ക് മുമ്പ് ജാമ്യത്തിൽ ഇറങ്ങി. അതിനു ശേഷം മുങ്ങി നടക്കുകയായിരുന്നു. തുടർന്ന് ലോക സഭ ഇലക്ഷനുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടാനായി പ്രത്യേക സംഘം രൂപീകരിക്കുകയും ഈ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി ജയിലിൽ അടച്ചത്. കുളത്തുപ്പുഴ ഇൻസ്‌പെക്ടർ അനീഷ് അഡീഷണൽ ഇൻസ്‌പെക്ടർ വിനോദ് എന്നവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ