കൊല്ലം: കൊല്ലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാലയാത്രകള്‍ നടത്തുന്നു. ഏപ്രില്‍ 18ന് വയനാട് ഉല്ലാസയാത്ര പുറപ്പെട്ട് 21ന് രാത്രിയില്‍ മടങ്ങിയെത്തും. പ്രവേശന ഫീസും, രണ്ടു ദിവസത്തെ താമസവും, മുത്തങ്ങ ജംഗിള്‍ സഫാരിയും അടക്കം 4100 രൂപയാണ് നിരക്ക്.
ഏപ്രില്‍ 19 ന് രാവിലെ 5 മണിക്ക് പത്മനാഭപുരം-കന്യാകുമാരി യാത്രയ്ക്ക് കേവലം 780 രൂപയാകും. ഏപ്രില്‍ 20ന് രാവിലെ 5 മണിക്ക് ഇടുക്കി യാത്ര- അയ്യപ്പന്‍ കോവില്‍ തൂക്കുപാലം, കാല്‍വരി മൗണ്ട്, രാമക്കല്‍മേട് കാണുന്നതിന് 1070 രൂപയാണ് നിരക്ക്.
ജില്ലയിലെ ചെന്തുരുണി വന്യജീവി സങ്കേതത്തിലൂടെ കാനനയാത്ര- റോസ്മലയിലേക്കും തെന്മലയിലേക്കും ഏകദിന ഉല്ലാസയാത്ര. ഏപ്രില്‍ 20ന് രാവിലെ 6 30ന് പുറപ്പെടുന്ന യാത്രയില്‍ പ്രവേശന ഫീസുള്‍പ്പെടെ 770 രൂപയാണ് നിരക്ക്.
എറണാകുളം ജില്ലയിലെ പാണിയേലിപോരിലേക്ക് ഉല്ലാസയാത്ര ഏപ്രില്‍ 21ന് ഞായറാഴ്ച പുലര്‍ച്ചെ 5 മണിക്ക്- നിരക്ക്:1050 രൂപ. പൊൻമുടി ടിയിലേക്ക് 21ന് രാവിലെ 6 മണിക്ക് ഉല്ലാസയാത്ര എന്‍ട്രി ഫീസുകള്‍ ഉള്‍പ്പെടെ 770 രൂപയാണ് നിരക്ക്. ഫോണ്‍ - 9747969768, 8921950903.
കൊല്ലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും അവധിക്കാല യാത്രകള്‍
കൊല്ലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാലയാത്രകള്‍ നടത്തുന്നു. ഏപ്രില്‍ 18ന് വയനാട് ഉല്ലാസയാത്
0
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ