കടയ്ക്കൽ: കിളിമരത്തുകാവ് ക്ഷേത്രത്തിലെ ആഞ്ജനേയ ദിവ്യദർശനപൂജ ഏപ്രിൽ 19 മുതൽ 23 വരെ നടത്തുമെന്ന് ക്ഷേത്രോപദേശകസമിതി അറിയിച്ചു. പൂജയുടെ കൂപ്പൺ വിതരണോദ്ഘാടനം സംവിധായകനും നടനുമായ മേജർ രവി നിർവഹിച്ചു. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ എ.വി.വിജേഷ്, ഉപദേശകസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ദിവ്യ ദർശനപൂജാ ദിവസങ്ങളിൽ നടത്തുന്ന നീരാഞ്ജന നെയ്‌വിളക്ക്, ലഡു പ്രസാദം എന്നിവയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന സംവിധാനവും ദേവസ്വം ബോർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.
ഫോൺ: 8606402255.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ