ഇതരജില്ലകളില്‍ വോട്ടര്‍മാരായ ജില്ലയില്‍ ജോലി ചെയ്യുന്ന തിരഞ്ഞെടുപ്പു ജോലിയിലുള്ള ഉദ്യോഗസ്ഥര്‍ ഫോം 12 ല്‍ തപാല്‍വോട്ടിനായുള്ള അപേക്ഷ പരിശീലനകേന്ദ്രത്തിലെ ഹെല്‍പ്പ് ഡസ്‌കില്‍ സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷഫോമിനൊപ്പം പോസ്റ്റിംഗ് ഓഡറിന്റെ പകര്‍പ്പ്, വോട്ടര്‍ ഐ ഡി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ഹെല്‍പ്പ് ഡസ്‌കില്‍ നല്‍കണം.
തിരഞ്ഞെടുപ്പ് ജോലിയ്ക്കായി നിയമനംലഭിച്ചിട്ടുള്ള രണ്ടാം പോളിങ്ങ് ഓഫീസര്‍, മൂന്നാം പോളിങ്ങ് ഓഫീസര്‍ എന്നിവരിലെ ഇതരജില്ലകളിലുള്ള വോട്ടര്‍മാരും ജില്ലയില്‍ ജോലിചെയ്യുന്ന തിരഞ്ഞെടുപ്പു ജോലിയ്ക്കായി നിയമനം ലഭിച്ചിട്ടുള്ളവരും ഫോറം 12 ല്‍ തപാല്‍വോട്ടിനായുള്ള അപേക്ഷ നിയമന ഉത്തരവിന്റെ പകര്‍പ്പും, തെരഞ്ഞെടുപ്പ് ഐ ഡി കാര്‍ഡിന്റെ പകര്‍പ്പും സഹിതം ഇപ്പോള്‍ ജോലി ചെയ്യുന്ന അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പരിശീലനകേന്ദ്രത്തില്‍ ഫോം 12 അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് എന്നും വരണാധികാരി അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ