ചിതറ: ചിതറ യിലെ അംഗൻവാടി ഹെൽപ്പറുടെ കൈയിൽ നിന്ന് മാത്രം പ്രധാനമന്ത്രി സ്വയം തൊഴിൽ വയ്പയുടെ പേരിൽ തട്ടിയെടുത്തത് 71 ലക്ഷത്തോളം രൂപയാണ്. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ പലരുടെ കൈയ്യിൽ നിന്നും കോടികളാണ് ഈ സംഘം തട്ടിയെടുത്തത്. ഈ കേസിൽ ഒന്നും രണ്ടും നാലും പ്രതികൾ പിടിയിൽ ആയിരിക്കെ കഴിഞ്ഞ ദിവസം ഒളിവിൽ കഴിഞ്ഞു വന്ന മൂന്നാം പ്രതിയെ കുളത്തുപ്പുഴ പോലീസ് പിടികൂടി.
കുളത്തുപ്പുഴ ESM കോളനിയിൽ മണിവിലസത്തിൽ ബിനു സദാനന്ദൻ (49)നെയാണ് കഴിഞ്ഞ ദിവസം കുളത്തുപ്പുഴ പോലീസ് പിടികൂടിയത്. രണ്ടാം പ്രതിയായ രമ്യയുടെ ഭർത്താവും കേസിലെ മൂന്നാം പ്രതിയുമാണ് ബിനു സദാനന്ദൻ. രമ്യയെ ചിതറ പോലീസ് മുമ്പ് പിടികൂടിയിരുന്നു.
ചണ്ണപ്പട്ട പപ്പോടി ഭാഗത്ത് ബിനു സദാനന്ദനെ കണ്ടതായി കുളത്തുപ്പുഴ പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് SI ഷാജഹാന്റെ നേതൃത്വത്തിൽ ബിനു സദാനന്ദനെ പിടികൂടുകയായിരുന്നു. രമ്യയോടൊപ്പം ബിനുവും ചേർന്നാണ് വയ്പ്പയുടെ പേരിൽ പലരിൽ നിന്നും പണം വാങ്ങിയത്. രമ്യ ചിതറ പോലീസിന്റെ പിടിയിലും സമിത പങ്കാളി വിപിൻ കുമാർ എന്നവരെ കുളത്തുപ്പുഴ പോലീസും പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ