ചടയമംഗലം: ചടയമംഗലം ജഡായുപ്പാറ ടൂറിസം പദ്ധതിയിൽ പണം നിക്ഷേപിച്ചവരെ നോക്കുകുത്തികളാക്കി രാജീവ് അഞ്ചൽ അനധികൃത നിയമനം നടത്തി എന്ന ആരോപണവുമായി നിക്ഷേപകർ രംഗത്ത് എത്തി.
പരാതിയുടെ പകർപ്പ്
എന്നാൽ പദ്ധതി, കോടിതിയുടെ നിയന്ത്രണത്തിൽ തുടരുന്നതിനിടയിലും, അഡ്മിനിസ്ട്രേട്ടർ ഭരണത്തിൽ വന്നിട്ടും, അതൊന്നും വകവെയ്ക്കാതെ , രാജീവ് അഞ്ചൽ, പദ്ധതിയിൽ നിന്നും വരുമാനം പല വിധത്തിൽ, തട്ടിയെടുക്കുന്നു എന്ന് പരാതിപ്പെട്ട് , പദ്ധതിയുടെ നിക്ഷേപകർ ജടയുപ്പാറയിൽ കൂട്ടമായി എത്തി പദ്ധതിയിൽ നിയമിതനായ സർക്കാർ പ്രതിനിധിയെ കണ്ട് ഇന്ന് പരാതി ബോധിപ്പിച്ചു.
ജടായുപാറയുടെ ഓപ്പറേഷൻ ഇപ്പോൾ നടക്കുന്നത് പൂർണ്ണമായും അഡ്മിനിസ്ട്രേറ്ററുടെയും, കോടതിയുടെയും നിയന്ത്രണത്തിലാണ് എന്നുള്ളത് കൊണ്ട്, അവിടെ യാതൊരു വിധത്തിലുമുള്ള നിർമ്മാണ പ്രവർത്തനങ്ങളോ, നടത്തിപ്പുകളോ ഇപ്പോൾ സംഭവിക്കുന്നില്ല. അവിടെ വരുന്ന വരുമാനത്തിൽ നിന്നും ഒരു രൂപ പോലും എടുത്ത് മറ്റെന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തുവാൻ രാജീവ് അഞ്ചലിന് കോടതി അനുവാദം നൽകിയിട്ടില്ല. ഇങ്ങനെ ഒരു സാഹചര്യത്തിൽ 2018 മുതൽ ജോലി ചെയ്യുന്ന, ജടായുപാറയെക്കുറിച്ച് അനുഭവസമ്പത്ത് ഉള്ള ഉദ്യോഗസ്ഥർ ഉള്ളപ്പോൾ , ജഡായു പാറയിൽ ഒരു അഡ്മിനിസ്ട്രേറ്ററെ കോടതി നിയോഗിച്ച ദിവസങ്ങൾക്കുള്ളിൽ ഒന്നരലക്ഷം രൂപ ശമ്പളവുമായി ഒരു ഡമ്മി ഉദ്യോഗസ്ഥനെ നിയോഗിച്ചു , രാജീവ് അഞ്ചൽ പണം വകമാറ്റിയെടുക്കുകയാണെന്ന് നിക്ഷേപകർ ആരോപിച്ചു. ശ്രീ. രാജീവ് അഞ്ചൽ നടത്തിയ ഈ നിയമവിരുദ്ധ നിയമനത്തിന് കാരണമായി വിശദീകരിച്ചത്, ടി, ഉദ്യോഗസ്ഥന് ആരെയും വെടിവെക്കാനുള്ള അധികാരവും തോക്കും ഉള്ള വ്യക്തി ആയതിനാൽ എന്നാണ്.
ജഡായുപ്പാറ ടൂറിസത്തിൽ കഴിവും, പ്രവർത്തി പരിചയവുമുള്ള തൊഴിലാളികൾക്ക് പോലും നാൽപ്പതിനായിരം രൂപയ്ക്ക് താഴെ മാത്രം ശമ്പളം ലഭിക്കുമ്പോൾ, നിക്ഷേപകർ വരുമ്പോൾ വെടി വയ്ക്കാനായി ഒന്നര ലക്ഷം രൂപ ശമ്പളത്തിൽ ഒരാളെ വച്ചിരിക്കുന്നത്, പദ്ധതിക്കായി പണം മുടക്കിയ നിക്ഷേപകർക്കു നേരെയുള്ള വെല്ലുവിളി ആയാണ് നിക്ഷേപകർ കരുതുന്നതെന്ന് അവർ ആരോപിച്ചു. രാജീവ് അഞ്ചലടക്കം ഉളള വ്യക്തികൾക്ക് ശമ്പളം നൽകുന്നത് നിക്ഷേപകരാണ്. കഴിഞ്ഞ 7 വര്‍ഷമായി ഭീമമായ തുക നിക്ഷേപം നടത്തിയിട്ട് ഒരു വരുമാനവും തിരികെ ലഭിക്കാതെ നില്‍ക്കുന്ന ഞങ്ങളെ പദ്ധതിയിൽ നിന്നും നിയമവിരുദ്ധമായി പുറത്താക്കിയത് പോരാഞ്ഞിട്ട്, അതി ഭീമമായ ശമ്പളവും നല്കി കോടതി വിധികൾക്ക് വിരുദ്ധമായി, ഉദ്യോഗസ്ഥരെ നിയമിച്ച് പണം വകമാറ്റിയെടുക്കുന്നത് തടയണമെന്ന് നിക്ഷേപകർ ജടയുപ്പാറയിലെത്തി, സർക്കാർ പ്രതിനിധിയോട് പരാതി നല്കുകയും, തങ്ങളുടെ അവിശ്യം അംഗീകരിച്ചില്ലെങ്കിൽ, ജടയുപ്പാറയിൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ