Responsive Ad Slot

Slider

വാഹന മോഷ്ടാവ് അറസ്റ്റിൽ

കഴിഞ്ഞ നവംബർ 3ന് പട്ടാപ്പകൽ കുളത്തൂപ്പുഴ ടൗണിൽ പാതയോരത്ത് നിറുത്തിയിരുന്ന ഇരു ചക്രവാഹനം കവർന്ന സംഭവത്തിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ടൗണിൽ നിന്ന് ഇരുചക്രവാഹനം കടത്തിക്കൊണ്ടു പോയ സംഭവത്തിലെ പ്രതി പിടിയിൽ. കഴിഞ്ഞ നവംബർ 3ന് പട്ടാപ്പകൽ കുളത്തൂപ്പുഴ ടൗണിൽ പാതയോരത്ത് നിറുത്തിയിരുന്ന ഇരു ചക്രവാഹനം കവർന്ന സംഭവത്തിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.

ചിതറ ദർഭക്കാട് കിഴക്കുംകര പുത്തൻവീട്ടിൽ റാഫിയെ (40) ആണ് കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ പൊലീസ് കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയത്. കുളത്തൂപ്പുഴ മുസ്ലീം പള്ളിക്ക് സമീപം വാഴക്കുല വ്യാപാരം നടത്തിവരുന്ന ഷാജഹാന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറാണ് റാഫി അപഹരിച്ചത്.

കുളത്തൂപ്പുഴ ടൗണിൽ വ്യാപാരശാലകൾക്ക് മുന്നിലെ പ്രധാന പാതയിൽ നിന്ന് സമീപത്തെ അക്ഷയ കേന്ദ്രത്തിൽ പോയി മടങ്ങിയെത്തുന്നതിനിടയിലാണ് ഷാജഹാന്റെ വാഹനം റാഫി കടത്തിക്കൊണ്ടു പോയത്. ഒരാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരം മണ്ണന്തലക്ക് സമീപം പാതയോരത്ത് ഉപേക്ഷിച്ച നിലയിൽ വാഹനം പൊലീസ് കണ്ടെത്തുകയായിരുന്നു.

സമീപത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങളിൽ നിന്ന് മോഷണത്തിന് പിന്നിൽ റാഫിയാണെന്ന് തിരിച്ചറിയുകയും ചെയ്ത പൊലീസ് ഇതിനിടെ മറ്റൊരു മോഷണക്കേസിൽ പിടിയിലായ റാഫിയെ കഴിഞ്ഞ ദിവസം കോടതിയിൽ നിന്ന് കുളത്തൂപ്പുഴ പൊലീസ് ഏറ്റുവാങ്ങുകയായിരുന്നു. വാഹനമോഷണക്കേസ് ചുമത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com