കടയ്ക്കൽ: ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലുക്കിൽ കടയ്ക്കൽ വില്ലേജിൽ അഞ്ചുമുക്കിൽ നിന്നും കടയ്ക്കൽ ദേവീക്ഷേത്ര ചിറയിലേക്ക് പോകുന്ന കോൺക്രീറ്റ് റോഡിൽ വെച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കാറിൽ കൊണ്ട് നടന്ന് വില്പന നടത്തിയ കുറ്റത്തിന് കൊല്ലം ജില്ലയിൽ, കൊട്ടാരക്കര താലുക്കിൽ, കോട്ടുക്കൽ വില്ലേജിൽ കണിയാരുകോണം ദേശത്ത് ദീപേഷ് ഭവൻ വീട്ടിൽ മോഹനൻ നായർ മകൻ 36 വയസ്സുള്ള ദീപേഷ് കുമാർ എന്നയാളെ പ്രതിയാക്കി അറസ്റ്റ് ചെയ്തു ക്രൈം നമ്പർ 46/2024 u/s 55(i)& 67B of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു.
ടിയാന്റെ കൈവശം നിന്നും 10 കുപ്പികളിലായി 5.0 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യം വിറ്റവകയിൽ ലഭിച്ച 500 രൂപയും, കണ്ടെടുത്തു. പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ്, ഉണ്ണികൃഷ്ണൻ. ജി സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു, മാസ്റ്റർ ചന്തു, ബിൻസാഗർ. എസ്, ശ്രേയസ് ഉമേഷ്, എന്നിവർ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ