കൊല്ലം: അഗ്രികള്‍ച്ചറല്‍ മാനേജ്‌മെന്റ് ഏജന്‍സി (ആത്മ) വഴി നടപ്പിലാക്കിവരുന്ന ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലര്‍ കോഴ്‌സിലേക്ക് വളം /കീടനാശിനി ഡിപ്പോ നടത്തുന്നവര്‍ക്കും തുടങ്ങാന്‍ താല്പര്യമുള്ളവര്‍ക്കും അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എല്‍.സി അതത് കൃഷി ഓഫീസറുടെ ശുപാര്‍ശ സഹിതം ഏപ്രില്‍ 23 നകം ആത്മ പ്രോജക്ട് ഡയറക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം -691013 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാമാതൃക കൃഷിഭവനുകളില്‍ ലഭിക്കും.
- വിവരങ്ങള്‍ക്ക് : atmakollam@gmail.com
- ഫോണ്‍ - 7907368657 / 0474 2792080.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ